1 GBP = 94.00 INR                       

BREAKING NEWS

ഇന്ത്യയില്‍ 89,706 കോവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് രോഗമുക്തി നേടിയത് 11,264 ആളുകള്‍; 24 മണിക്കൂറിനിടെ 8,336 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിക്കുമ്പോഴും കൊവിഡ് ബാധ ഇരട്ടിക്കുന്നത് 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടു; രാജ്യത്ത് രോഗം പെരുകുമ്പോഴും പ്രതീക്ഷ ബാക്കിയാക്കി രോഗവിമുക്തിയുടെയും രോഗവ്യാപനത്തിന്റെയും ശുഭസൂചനകള്‍ പുറത്ത്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യം അഞ്ചാം ഘട്ട ലോക് ഡൗണിലേക്ക് കടക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധവന് ഉണ്ടാകുമ്പോഴും ആശ്വാസമാകുന്ന ചില കണക്കുകളും പുറത്ത് വരുന്നു. രോഗബാധികരുടെ എണ്ണം ഇരട്ടിയാകുന്ന സമയദൈര്‍ഘ്യത്തില്‍ വന്ന വര്‍ധനവിനെ ശുഭസൂചനയായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്. ഒപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവും രാജ്യത്തിന് ആശ്വാസമാകുകയാണ്. രാജ്യത്തു കോവിഡ് ബാധ ഇരട്ടിക്കുന്നതിന്റെ സമയം 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് 1,81,827 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 86,936 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേര്‍ക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. ഇതോടെ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 47.40 ശതമാനമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,336 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,185 ആയി. പ്രതിദിന മരണനിരക്കിലും രാജ്യം മുന്നിലാണ്. 265 പേരാണ് ഒറ്റ ദിവസം മരിച്ചത്. 7964 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മഹാമാരി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്. 89,706 ആക്ടീവ് കേസുകളുള്ള രാജ്യത്ത് 86,936 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര തന്നെയാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. 62,228 പേര്‍ രോഗബാധിതരായി, 2098 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 20,246 ആയി.

ന്യൂഡല്‍ഹിയില്‍ 17,386, ഗുജറാത്തില്‍ 15,934, രാജസ്ഥാനില്‍ 8365, മധ്യപ്രദേശില്‍ 7645, ഉത്തര്‍പ്രദേശില്‍ 7284 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. അസമില്‍ ആക്ടീവ് കേസുകള്‍ 895 ആയി. ബംഗാള്‍ (4813), തെലങ്കാന (2425), പഞ്ചാബ് (2197), ജമ്മു കശ്മീര്‍ (2164), ബിഹാര്‍ (3376), ആന്ധ്രപ്രദേശ് (3436) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടി. ജനുവരി 30നു കേരളത്തിലാണു രാജ്യത്താദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം ഒരു പരിധി വരെ പ്രതിരോധിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയുടെ ഇരട്ടിയിലേറെയാണ് ഇന്ത്യയില്‍ രോഗികള്‍.

അതിനിടെ, പുതിയ 145 ജില്ലകള്‍ വൈറസിന്റെ പ്രഭവ സ്ഥാനമായി മാറിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 145 ഗ്രാമീണ ജില്ലകളിലെ കോവിഡ് വ്യാപന നിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൃത്യമായ കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇവ വൈറസിന്റെ പ്രഭവകേന്ദ്രമാകും. അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരികെയെത്തുന്നതോടെ കിഴക്കന്‍ ഇന്ത്യ അടുത്ത വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടായേക്കുമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗുബ പറയുന്നു.

ബിഹാര്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ 12 സംസ്ഥാനങ്ങളില്‍ നേരത്തെ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വന്‍ വര്‍ധനയാണുള്ളത്. മെയ് 13 വരെ 75000 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്. വലിയ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും അടുത്തിടെ വന്‍ വര്‍ധനയാണ് കാണുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ മടങ്ങിവരാന്‍ ആരംഭിച്ചതാണ് ഇവിടെ രോഗികള്‍ കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ കൃത്യമായ പരിശോധന നടത്താന്‍ കഴിയാതായി. ഇതോടെയാണ് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വൈറസ് പടരാന്‍ തുടങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറാതിരിക്കാന്‍ 145 ജില്ലകളില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയന്ത്രണമേറ്റെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category