1 GBP = 93.00 INR                       

BREAKING NEWS

വിവാഹ ആലോചന വന്നപ്പോള്‍ ഉത്രയുടെ പോരായ്മ ഇടനിലക്കാരന്‍ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായി; സ്വര്‍ണ്ണവും പണവും പല വഴിക്ക് മാറ്റിയത് ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞില്ല; പാമ്പു കടിയില്‍ തന്ത്രം വിജയിച്ചാല്‍ എല്ലാം ശുഭമെന്ന ചിന്തയില്‍ പ്ലാനിങ്; ഒടുവില്‍ സത്യങ്ങള്‍ പറഞ്ഞു തുടങ്ങി; ഗാര്‍ഹിക പീഡനത്തില്‍ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊല്ലം: ദാമ്പത്യ ജീവിതത്തില്‍ ഇഷ്ടങ്ങള്‍ നടന്നില്ല. കുഞ്ഞിനെ നോക്കുന്നതിലും വീഴ്ച. പോരായ്മകള്‍ പ്രതീക്ഷിച്ചതിനും അപ്പുറം. സ്വര്‍ണ്ണവും പണവും പല വഴിക്കായി മാറ്റിയത് ബന്ധമൊഴിയുന്നതിനും തടസ്സമായി. മകനെ നഷ്ടപ്പെടുമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അശക്തന്‍. കൃത്യം വിജയിച്ചാല്‍ എല്ലാം ശുഭം. ഭാര്യ ഉത്രയെ കൊലപ്പെടുത്തുന്നതിന് തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെക്കുറിച്ച് ഭര്‍ത്താവ് സൂരജ് പൊലീസിനോട് ഏറ്റവുമൊടുവില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ.

ഇപ്പോള്‍ പൊലീസിന് മുന്നില്‍ എല്ലാം ഏറ്റുപറയുന്ന പ്രകൃതമാണ് സൂരജ് പ്രകടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നേരത്തെ 4 ദിവസത്തേയ്ക്കായിരുന്നു സൂരജിനെ പൊലീസ് കസ്റ്റഡിയില്‍ വീട്ടിരുന്നത്. അന്വേഷണ സംഗത്തിന്റെ അപേക്ഷ പരിഗണിച്ച് 5 ദിവസംകൂടി പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ജൂണ്‍ 4-ന് സൂരജിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

വിവാഹ ആലോചന വന്നപ്പോള്‍ ഇടനിലക്കാരന്‍ ഉത്രയുടെ പോരായ്മകളെകുറിച്ച് തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ ഒപ്പം ജീവിച്ചു തുടങ്ങിയപ്പോള്‍ ഒരു തരത്തിലും പൊരുത്തപ്പെടാനാവാതെ പോയി എന്നും സൂരജ് പറയുന്നു. ഒരു കുട്ടി ആയതോടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായി എന്നും ഇതാണ് ഉത്രയെ കൊല്ലാന്‍ പ്രധാന കാരണമെന്നുമാണ് സൂരജ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുള്ളത്.

വിവാഹത്തിന് ഉത്രയുടെ വീട്ടുകാര്‍ സമ്മാനിച്ച 90 പവന്‍ സ്വര്‍ണ്ണത്തില്‍ ഒട്ടുമുക്കാലും താന്‍ പല ആവശ്യങ്ങള്‍ക്കായി ലോക്കറില്‍ നിന്നും എടുത്തതായി സൂരജ് പൊലീസിനോട് സമ്മതിച്ചു. അച്ഛന് ഓട്ടോറിക്ഷ വാങ്ങാനും സുഹൃത്തുക്കളുടെ വീടുകളിലെ വിശേഷങ്ങള്‍ക്ക് സമ്മാനമായി നല്‍കാനും പണയം വയ്ക്കാനും വീട്ടിലെ നിരവധി ആവശ്യങ്ങള്‍ക്കുമായിട്ടാണ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം വിനയോഗിച്ചതെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുള്ളത്. ലോക്കര്‍ തുറന്ന് പരിശോധിച്ചാലെ ഇക്കാര്യം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.

എച്ച് ഡി എല്‍ ബാങ്കിന്റെ മൈക്രോ ഫിനാന്‍സ് വായ്പയുടെ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സൂരജ്. 15000 രൂപയോളമായിരുന്നു തന്റെ ശമ്പളമെന്നും ഇത് ഒന്നിനും തികയാത്ത അവസ്ഥയയായിരുന്നെന്നും അതിനാലാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഉത്ര അറിയാതെ എടുത്ത് പണയപ്പെടുത്തേണ്ടിവന്നതെന്ന ന്യായീകരണവും ഇയാള്‍ പൊലീസിന് മുമ്പാകെ നിരത്തിയിട്ടുണ്ട്.

സാമ്പത്തീക പ്രതിസന്ധി മനസ്സിലാക്കി താന്‍ എല്ലാമാസവും 8000 രൂപവീതം സൂരജിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നതായി ഉത്രയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയായിരുന്നെന്ന് സൂരജിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷിണികള്‍ക്കും വിധേയയാക്കിയും ദൗര്‍ബല്യം മുതലെടുത്തും വീട്ടുകാരില്‍ നിന്നും പണം തട്ടിയെടുക്കാന്‍ തന്റെ വീട്ടുകാര്‍ ശ്രമിച്ചതായുള്ള സൂചനകളും സൂരജ് പൊലീസുമായി പങ്കിട്ടിട്ടുണ്ടെന്നാണ് സൂചന.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസില്‍ ഉത്രയ്‌ക്കെതിരെ ഗാര്‍ഹിക പീഡനം നടന്നതായി കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കൊലക്കേസ് അന്വേഷിക്കുന്ന സംഘം പത്തനംതിട്ട എസ് പി യിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പഠിച്ച ശേഷമായിരിക്കും തുടര്‍നടപടികളെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ മറുനാടനോട് വ്യക്തമാക്കി. കേസില്‍ അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. ഉത്രയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും സംശയം. വന്‍ തുകയ്ക്കുള്ള എല്‍.ഐ.സി. പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, പ്രതികളുടെ പൊലീസ് കസ്റ്റഡി കൊട്ടാരക്കര കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി നല്‍കി.

സൂരജ് ഉറക്കഗുളികകള്‍ വാങ്ങിയതിനു തെളിവായി ഗുളികയുടെ സ്ട്രിപ്പ് പൊലീസ് കണ്ടെടുത്തു. പാമ്പിനെക്കൊണ്ടു കൊത്തിക്കുന്നതിനു മുമ്പ് ഉറക്കഗുളിക നല്‍കിയിരുന്നതായി സൂരജ് മൊഴി നല്‍കിയിരുന്നു. സൂരജ് പാമ്പിനെ കൊണ്ടുവന്നത് ഉത്രയുടെ കുടുംബം വിവാഹ സമ്മാനമായി നല്‍കിയ ബൊലേനോ കാറിലായിരുെന്നന്നും പൊലീസിനു തെളിവു ലഭിച്ചു. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരിക്കയായിരുന്ന ഈ കാര്‍ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ദ്ധര്‍ പരിശോധിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞയുടന്‍ ആള്‍ട്ടോ കാര്‍ വാങ്ങി നല്‍കാമെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്നു സൂരജ് വാശിപിടിക്കുകയായിരുന്നു. ഉത്രയുടെ പേരിലാണു കാര്‍ വാങ്ങിയത്. കഴിഞ്ഞ ആറിന് രാത്രി ഈ കാറിലാണ് സൂരജ് പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്.

ഏഴിന് രാവിലെ പാമ്പുകടിയേറ്റ നിലയില്‍ കട്ടിലില്‍ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ഇതേ കാറിലാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഈ സമയം കാറോടിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് ഉത്രയുടെ സഹോദരന്‍ വിഷുവാണ് കാര്‍ ഓടിച്ചത്. ഇതേ കാറില്‍നിന്നാണ് ഉറക്കഗുളികയുടെ സ്ട്രിപ്പ് പൊലീസിന് ലഭിച്ചത്. ഇതില്‍ എട്ട് ഗുളികകള്‍ ഉപയോഗിച്ച നിലയിലായിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ്ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവയും തെളിവായി കണ്ടെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category