1 GBP = 93.00 INR                       

BREAKING NEWS

ബ്രോംലിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ റിട്ട. അധ്യാപിക വിടവാങ്ങി; മെനഞ്ചൈറ്റിസ് ബാധിച്ചു മരി ച്ചത് എറണാകുളം സ്വദേ ശി ത്രേസ്യാമ്മ വിന്‍സണ്‍

Britishmalayali
kz´wteJI³

ബ്രോംലി: ഷോര്‍ട്ട്‌ലാന്റ് ബ്രോംലിയില്‍ വിസിറ്റിംഗ് വിസയില്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപിക മെനഞ്ചൈറ്റിസ് ബാധിച്ചു മരിച്ചു. എറണാകുളം കലൂര്‍ പൊയ്കയില്‍ മഠത്തിപ്പറമ്പില്‍ ഊക്കന്‍ വീട്ടില്‍ പരേതനായ എംസി വിന്‍സണിന്റെ ഭാര്യയാണ്. 71 വയസായിരുന്നു പ്രായം. ബ്രോംലിയില്‍ താമസിക്കുന്ന മകള്‍ ജൂലി ജേക്കബ്ബിനെയും കുടുംബത്തെയും സന്ദര്‍ശിക്കുവാനായാണ് യുകെയില്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ 13നാണ് എത്തിയത്. 

ടിബി മെനഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ 35 ദിവസമായി ഐസിയു വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഉച്ചകഴിഞ്ഞു 2.45ന് യിരുന്നു മരണം സംഭവിച്ചത്. തലച്ചോറില്‍  ഇന്‍ഫെക്ഷന്‍ (മെനിഞ്ചൈറ്റിസ്) ഉണ്ടായതിനെത്തുടര്‍ന്നു കണ്ണ് തുറക്കാന്‍ സാധിക്കാതെ ദിവസങ്ങളായി വെന്റിലേറ്ററില്‍ ആയിരുന്നു. കടുത്ത പനിയുടെ ലക്ഷണം ഉള്ളതുകൊണ്ടായിരുന്നു 35 ദിവസം മുന്‍പ് പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കൊറോണ എന്ന്  സംശയമുണ്ടായെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

കടമക്കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കൂടിയായ ത്രേസ്യാമ്മ ടീച്ചര്‍ അടുത്തകാലത്ത് ഭര്‍ത്താവ് എം സി വിന്‍സണിന്റെ നിര്യാണത്തിനു ശേഷമാണു യുകെയിലെ മകളെ സന്ദര്‍ശിക്കാനെത്തിയത്. രണ്ടു പെണ്‍മക്കളാണ് ഉള്ളത്. ലിന്‍ഡ ജേക്കബ്, ജൂലി വിനോ. ലിന്‍ഡ ജേക്കബ് നാട്ടില്‍ ആണ് ഉള്ളത്. ബ്രോംലിയ്ക്ക് അടുത്ത് സ്‌കോട്ട്‌ലാന്‍ഡില്‍ താമസിക്കുന്ന ജൂലിയും ഭര്‍ത്താവ് വിനോ ജോസ് കണംകൊമ്പിലും ഐ ടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരാണ്. ബ്രോംലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനു കലയന്താനത്തു ബന്ധുവാണ്.

സംസ്‌ക്കാരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം പിന്നീട് എടുക്കുകയുള്ളൂ എന്ന് വിനോയും, അസോസിയേഷന്‍ പ്രസിഡന്റ് അനുവും അറിയിച്ചു. ത്രേസ്യാമ്മയുടെ യുകെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നുവെങ്കിലും അത് കൊറോണ പശ്ചാത്തലത്തില്‍ നീട്ടിക്കിട്ടിയിരുന്നു. എറണാകുളം ജില്ലയില്‍ കടമക്കുടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ത്രേസ്യാമ്മയുടെ നിര്യാണത്തില്‍ ബ്രോംലി മലയാളി അസോസിയേഷന്‍ അനുശോചനം അറിയിച്ചു. ദുഷ്‌കരമായ സാഹചര്യത്തില്‍ സഹായഹസ്തവും ആശ്വാസവുമായി ബ്രോംലി മലയാളി അസ്സോസ്സിയേഷന്‍ കുടുംബത്തോടൊപ്പം കൂടെയുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ ഫാ.ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജിനോ അരീക്കാട്ട് എന്നിവര്‍ അനുശോചനം അറിയിച്ചു. സെന്റ് മാര്‍ക്ക് സീറോ മലബാര്‍ മിഷന്‍ ഡയറക്ടറും, സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.ടോമി എടാട്ട് അനുശോചനം അറിയിക്കുകയും കുടുംബവുമായി ചികിത്സയിലിരിക്കെ മുതല്‍ ബന്ധപ്പെട്ടുമിരിക്കുന്നുണ്ട്.

പരേതക്കായി ഫാ.ടോമി എടാട്ടിന്റെ കാര്‍മ്മികത്വത്തില്‍ ഇന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഓണ്‍ലൈനില്‍ ഒപ്പീസും അനുബന്ധ പ്രാര്‍ത്ഥനകളും നടത്തുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category