1 GBP = 94.00 INR                       

BREAKING NEWS

ലോക്ക് ഡൗണ്‍ ഇളവുകള്‍ മുതലെടുക്കാന്‍ തയ്യാറെടുത്ത് സൂപ്പര്‍ മാര്‍ക്കറ്റുകള്‍; ജനങ്ങള്‍ കടകളില്‍ നിന്നും മാറിനിന്നപ്പോള്‍ ആകര്‍ഷിക്കാന്‍ മെനയുന്നത് പുതിയ തന്ത്രങ്ങള്‍; മലയാളികള്‍ക്ക് ആശ്വാസമാകുന്നത് ടെസ്‌കോയിലെയും അസ്ദയിലെയും വിലക്കിഴിവ്; വിലക്കയറ്റ ഭീതിയില്‍ ഏഷ്യന്‍ കടകള്‍ ആളുകള്‍ ഉപേക്ഷിക്കുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതും കൊവിഡ് ഭീതിയില്‍ നിന്നും ജനം കുറെയൊക്കെ മോചിതമായതും മുതലാക്കാന്‍ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ രംഗത്ത്. പ്രധാനമായും കടകളില്‍ എത്തുന്നവരുടെ തിരക്ക് കുറഞ്ഞതോടെ വീണ്ടും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഉള്ള തന്ത്രങ്ങളാണ് പ്രധാനമായും റീറ്റെയില്‍ ഷോപ്പുകള്‍ പയറ്റാന്‍ തയ്യാറെടുക്കുന്നത്. കടകളില്‍ ജനങ്ങള്‍ എത്തുമ്പോള്‍ വൈറസ് ഭീതി പരമാവധി ഒഴിവാക്കാന്‍ മോറിസണ്‍ ജീവനക്കാരെ ഉപയോഗിച്ച് ട്രോളികളും ഹാന്‍ഡ് ബാസ്‌ക്കറ്റുകളും സാനിട്ടൈസര്‍ ഉപയോഗിച്ച് അണുനശീകരണം വരുത്തിയാണ് ജനങ്ങള്‍ക്ക് കൈമാറുന്നത്. ടെസ്‌കോയും അസ്ദയും സാമൂഹ്യ അകലം പാലിക്കാന്‍ കാര്യമായി ജനങ്ങളെ നിര്‍ബന്ധിക്കുന്നുമില്ല. കടകളില്‍ എത്തുന്നവരുടെ എണ്ണം ഏറെ പരിമിതപ്പെട്ടതോടെയാണ് ഈ ഇളവുകള്‍ കടകളിലും ഏര്‍പ്പെടുത്തി തുടങ്ങിയത്.

കൊവിഡ് ഭീതി വളര്‍ന്നപ്പോള്‍ ഏറ്റവും അധികം മുതലെടുപ്പ് നടത്തിയ ഏഷ്യന്‍ കടകള്‍ ജനങ്ങള്‍ ഉപേക്ഷിച്ചു തുടങ്ങിയതും പുതിയ ട്രെന്റ് ആയി മാറുകയാണ്. പച്ചക്കറികളുടെയും മല്‍സ്യത്തിന്റെയും ഒക്കെ വില കുത്തനെ കയറിയപ്പോള്‍ താല്‍ക്കാലികമായി അതുപേക്ഷികാന്‍ ജനം തയ്യാറാവുകയാണ്. ഇക്കൂട്ടത്തില്‍ പച്ചമുളകിന്റെ വില കിലോക്ക് പത്തു പൗണ്ടെന്ന കണ്ണ് നീറുന്ന വിലയില്‍ എത്തിയപ്പോള്‍ ആഫ്രിക്കന്‍ കടകളിലും മറ്റും ഇതിന് എഴുപൗണ്ട് നിരക്കില്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത ടെസ്‌കോയിലും അസ്ദയിലും ഇപ്പോഴും പച്ചമുളക് പഴയ വിലയില്‍ ലഭ്യമാണ്. ഫ്രീസ് ചെയ്ത പച്ചമുളക് കാല്‍ കിലോഗ്രാമിന് ഒരു പൗണ്ടിന് നല്‍കിയാണ് ടെസ്‌കോ ഏഷ്യന്‍ ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നത്.

ഇതിനൊപ്പം ഇഞ്ചി കൊവിഡിന് എതിരെ പൊരുതാന്‍ നല്ലതാണ് എന്ന വാര്‍ത്തകള്‍ വന്നതോടെ ഏഷ്യന്‍ കടകളില്‍ ഇതിനു വന്‍വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു. പലയിടത്തും എട്ടു പൗണ്ട് വരെ ഇഞ്ചിക്ക് വില ഈടാക്കിയിരുന്നു.  എന്നാല്‍ ടെസ്‌കോയും അസ്ദയും കിലോഗ്രാമിന് മൂന്നു പൗണ്ടിന് ഇഞ്ചി വില്‍ക്കാന്‍ തുടങ്ങിയതോടെ മലയാളികളും മറ്റും ഏറെക്കുറെ പൂര്‍ണമായും ഏഷ്യന്‍ കടകള്‍ ഉപേക്ഷിച്ചു തുടങ്ങിയതാണ് വിവിധ പട്ടണങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇക്കൂട്ടത്തില്‍ മലയാളിക്ക് പ്രിയപ്പെട്ട വെളുത്തുള്ളിയും ന്യായമായ വിലയില്‍ വില്‍ക്കാന്‍ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഏഷ്യന്‍ കടകളില്‍ വെളുത്തുള്ളി വില ഇപ്പോഴും കുറഞ്ഞിട്ടില്ല.

ഇതോടൊപ്പം ശരീരത്തിന് പ്രതിരോധ ശേഷി ലഭിക്കാന്‍ തേനും ചെറുനാരങ്ങയും കഴിക്കുന്നത് നല്ലതാണ് എന്ന് വന്നപ്പോള്‍ ചെറുനാരങ്ങ ഒരെണ്ണം അമ്പതു പെന്‍സ് വരെ ഈടാക്കിയാണ് ചെറുകടകള്‍ ലാഭം കൊയ്തത്. എന്നാല്‍ ഇതിനെ തടയാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ അഞ്ചു ചെറുനാരങ്ങാ അടങ്ങിയ പായ്ക്ക് 69 പെന്‍സിനു വിറ്റുതുടങ്ങിയിരിക്കുകയാണ്. ലെമണ്‍, ലൈം എന്ന രണ്ടുതരം ചെറുനാരങ്ങയും മോറിസണില്‍ 69 പെന്‍സിനു ലഭ്യമാണ്. ഇത് കൂടാതെ ഏത്തക്ക, ചേമ്പ്, ചെറു ഉള്ളിയുടെ ഗുണം ലഭിക്കുന്ന ഷാലറ്റ് എന്നറിയപ്പെടുന്ന ഉള്ളി എന്നിവയൊക്കെ കിലോയ്ക്ക് മൂന്നു പൗണ്ടില്‍ താഴെയാണ് വില. മലയാളിയുടെ പ്രിയപ്പെട്ട കപ്പ അസ്ദ വില്‍ക്കുന്നത് കിലോയ്ക്ക് ഒന്നര പൗണ്ട് എന്ന മോഹവിലയ്ക്കും. ഏഷ്യാക്കാര്‍ കൂടുതല്‍ താമസിക്കുന്ന പട്ടണങ്ങളില്‍ ആണ് ഇവ കൂടുതലായും ലഭ്യമാകുക. 

ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഏറ്റവും പ്രയാസം ഉണ്ടായിരിക്കുന്നത് മല്‍സ്യ പ്രിയര്‍ക്കാണ്. മിക്കവാറും എല്ലാ സ്റ്റോറുകളും ഫ്രഷ് മല്‍സ്യ കൗണ്ടറുകള്‍ അടച്ചിരിക്കുകയാണ്. പകരം ഫ്രഷ് മല്‍സ്യം പായ്ക്കറ്റിലാക്കി വില്‍ക്കുകയാണ്. മല്‍സ്യ വരവ് കടകളില്‍ ഏറെ കുറവുമാണ്. എന്നിട്ടും വില കയറ്റി വില്‍പന നടത്തുന്നില്ല എന്നതാണ് ശ്രദ്ധേയം. കൂടുതല്‍ വിലക്കയറ്റം ഉണ്ടായാല്‍ ജനം കൂടുതലായി കടയില്‍ എത്തുന്നത് കുറയും എന്ന പ്രാഥമിക ബിസിനസ് പാഠമാണ് ഇപ്പോള്‍ പ്രധാന കടകള്‍ പ്രയോഗിക്കുന്നത്.

ലോക്ക്ഡൗണ്‍ ആദ്യ ദിനങ്ങളില്‍ പല സാധനങ്ങളുടെയും വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായത് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. അരിക്ക് പോലും വിലവര്‍ധന ഈടാക്കാതെയാണ് വില്‍പന. അസ്ദ പത്തു കിലോയുടെ ഈസി കുക്ക് അരി എട്ടു പൗണ്ടിനും വില്‍പനക്ക് എത്തിച്ചിട്ടുണ്ട്. ചപ്പാത്തിക്കുള്ള ഗോതമ്പ് മാവിനും എണ്ണക്കും ഒക്കെ വിലക്കിഴിവ് നല്‍കി ഏഷ്യന്‍ കുടുംബങ്ങളുടെ ശ്രദ്ധ നേടാന്‍ ഉള്ള വില്‍പന തന്ത്രം ടെസ്‌കോയിലും അസ്ദയിലും കാണാന്‍ സാധിക്കുന്നുണ്ട്. 

ലോക്ക്ഡൗണ്‍ ഭീതിയില്‍ കടയില്‍ എത്തി വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയവര്‍ക്ക് ടെസ്‌കോ ആറു  മാസം കൂടി സമയം നല്‍കും. മാര്‍ച്ചില്‍ കാലാവധി നവംബര്‍ അവസാനം വരെ നീട്ടി നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category