1 GBP = 94.00 INR                       

BREAKING NEWS

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയച്ച് സ്വകാര്യമേഖല; ഒമ്പതു വര്‍ഷത്തിന് ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്നും സഞ്ചാരികളുമാ യി ബഹിരാകാശ വാഹനം കുതിച്ചു യര്‍ന്നു; സ്‌പേസ് സ്റ്റേഷനില്‍ എത്തിയവര്‍ക്ക് ഊഷ്മള സ്വാഗതം

Britishmalayali
kz´wteJI³

കൊറോണയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്നതിനിടയിലും ഇത് അമേരിക്കക്ക് ആവേശത്തിന്റെ നിമിഷങ്ങളാണ്. നീണ്ട ഒമ്പത് വര്‍ഷത്തിനു ശേഷമാണ് ഒരു ബഹിരാകാശ പേടകം യാത്രക്കാരുമായി അമേരിക്കന്‍ മണ്ണില്‍ നിന്നും കുതിച്ചുയര്‍ന്നത്. 2011-ല്‍ സ്പേസ് ഷട്ടിലിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അമേരിക്ക റഷ്യയുടെ സഹായം തേടുകയയിരുന്നു ബഹിരാകാശത്തേക്ക് സഞ്ചാരികളെ അയക്കാന്‍. ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററിനോട് ഘടിപ്പിച്ചിരിക്കുന്ന സോയൂസാണ് ഇത്തരം യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത്.

ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും, ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന മത്സരത്തില്‍ ബജറ്റ് ഒരു വിഘ്നമാകാതിരിക്കുവാനുമാണ് ബഹിരാകാശ പേടക നിര്‍മ്മാണത്തില്‍ സ്വകാര്യപങ്കാളിത്തം നാസാ ആവശ്യപ്പെട്ടത്. കോടീശ്വരനായ എലന്‍ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സ് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് സ്വകാര്യ മേഖലയില്‍ ആദ്യമായി നിര്‍മ്മിച്ച ബഹിരാകാശ വാഹനം അതിന്റെ ദൗത്യം വിജയകരമാക്കുന്നത്.

ഡഗ് ഹര്‍ലി, ബോബ് ബെങ്കെന്‍ എന്നീ സഞ്ചാരികള്‍ 19 മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക് ശേഷമാണ് ഇന്നലെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്. വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സ്പേസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ഹര്‍ലിയും ബെങ്കെനും തയ്യാറായിരുന്നെങ്കിലും, അതിന്റെ ആവശ്യം വന്നില്ല. കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ച് തന്നെ കൃത്യ സമയത്ത്, കൃത്യമായ സ്ഥലത്ത് അത് എത്തിച്ചേര്‍ന്നു. സ്പേസ് സ്റ്റേഷനില്‍ ഇപ്പോള്‍ ഉള്ള യു എസ് ബഹിരാകാശ സഞ്ചാര്‍ ക്രിസ് കസ്സിഡി അവരെ സ്വാഗതം ചെയ്തു. അതിലേക്ക് കയറുന്നതിനിടയില്‍ ഹര്‍ലിയുടെ നെറ്റി പ്രവേശനകവാടത്തില്‍ ഇടിച്ചു എങ്കിലും പരിക്കൊന്നും പറ്റിയില്ല.

കാസ്സിഡിയെ കൂടാതെ റഷ്യാക്കാരായ അനാട്ടൊലി ഐവാന്‍ഷിന്‍, ഐവാന്‍ വാഗ്‌നെര്‍ എന്നീ ബഹിരാകാശ സഞ്ചാരികളും ഇപ്പോള്‍ ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററിലുണ്ട്. ഇവരോടൊപ്പമായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഹര്‍ലിയും ബെങ്കെനും ചെലവഴിക്കുക. ഒമ്പത് വര്‍ഷത്തിനു ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്നും ബഹിരാകാശ സഞ്ചാരികളെ അയക്കുന്ന ഈ പ്രൊജക്ടിന് ഡെമോ-2 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സ്വകാര്യമേഖലക്ക് ഒരു വമ്പന്‍ സാധ്യത തുറന്നിട്ടുകൊണ്ടാണ് ഈ പ്രൊജക്ട് വിജയം കൈവരിച്ചിരിക്കുന്നത്. ആദ്യം ഭൂമിക്ക് ചുറ്റും, പിന്നീട് ചന്ദ്രനിലേക്ക്, പിന്നീട് ചൊവ്വ; ഇതാണ് നാസ വാഗ്ദാനം ചെയ്യുന്ന പുതിയ ബിസിനസ്സ് ലോകം.
സ്പേസ് എക്സ് കമ്പനി ഉടമയായ എലന്‍ മസ്‌കും ആഹ്ലാദത്തിലാണ്. കഴിഞ്ഞ 18 വര്‍ഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം പറയുന്നു. ഇത് മനുഷ്യര്‍ക്ക് വേണ്ടി മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ബഹിരാകാശ പേടകമാണ്. ഇത് വിജയത്തിലെത്തിയതില്‍ ലോക മാനവികത മുഴുവന്‍ സന്തോഷിക്കുന്നുണ്ടാകും. അദ്ദേഹം പറയുന്നു. മനുഷ്യരെ വിവിധ ഗ്രഹജീവികളാക്കുന്ന ഒരു ഭാവിയാണ് താന്‍ സ്വപ്നം കാണുന്നതെന്നും അതിലേക്കുള്ള കുതിപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, ഒരു സമ്പൂര്‍ണ്ണവിജയമാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. അവരെ സുരക്ഷിതരായി തിരിച്ച് ഭൂമിയില്‍ എത്തിച്ചാല്‍ മാത്രമേ സമ്പൂര്‍ണ്ണവിജയം എന്ന് അവകാശപ്പെടാനാകൂ എന്നാണ് അദ്ദേഹം പറയുന്നത്. ഹര്‍ലിയും ബെങ്കെനും എത്രനാള്‍ സ്പേസ് സ്റ്റേഷനില്‍ കഴിയണം എന്ന കാര്യത്തില്‍ നാസാ ഇനിയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. ഒരു മാസം മുതല്‍ നാലുമാസം വരെയാണ് പ്രതീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category