1 GBP = 94.00 INR                       

BREAKING NEWS

കാറുകള്‍ക്ക് നിരോധനം... സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വെളിയില്‍ സ്പെഷ്യല്‍ ക്യൂ സോണ്‍... വലിയ പേവ്മെന്റുകള്‍... രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് എത്തുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും ഹൈസ്ട്രീറ്റുകളെ രക്ഷിക്കുന്നതിനായി അവ കര്‍ക്കശമായ മാനദണ്ഡങ്ങളോടെ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സമഗ്രമായ കരുതല്‍ പദ്ധതികളാണ് ഗവണ്‍മെന്റ് തയ്യാറാക്കി വരുന്നത്. ഇതു പ്രകാരം ടൗണ്‍ സെന്ററുകളില്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വെളിയില്‍ കസ്റ്റമര്‍മാര്‍ക്ക് കൊറോണ ഭീഷണിയില്ലാതെ ഷോപ്പിംഗ് നിര്‍വഹിക്കുന്നതിന് സ്പെഷ്യല്‍  ക്യൂ സോണ്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കൊറോണ പകര്‍ച്ചയുടെ സാധ്യതകളില്ലാതാക്കുന്നതിന് വലിയ പേവ്മെന്റുകളും നിലവില്‍ വരും. രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് എത്തുന്നത് ഇങ്ങനെയാണ്.

രാജ്യത്തെ തിരക്കേറിയ ഷോപ്പിംഗ് ഏരിയകളില്‍ തിരക്ക് പരമാവധി ഒഴിവാക്കി കൊറോണ പകര്‍ച്ചയില്ലാതാക്കി റീട്ടെയിലര്‍മാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ സംവിധാനമൊരുക്കാനാണ് ടൗണ്‍ഹാളുകളോട് ഉത്തരവിട്ടിരിക്കുന്നത്. സ്റ്റോറുകള്‍ക്ക് പുറത്ത് കസ്റ്റമര്‍മാര്‍ക്ക് സുരക്ഷിതമായി ഷോപ്പിംഗ് നിര്‍വഹിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന സ്പെഷ്യല്‍ ക്യൂസോണുകളില്‍ സ്്രേപ മാര്‍ക്കിംഗ്സുകളും താല്‍ക്കാലിക ബാരിയറുകളും സ്ഥാപിച്ച് കസ്റ്റമര്‍മാര്‍ക്കിടയിലെ സാമൂഹിക അകലം ഉറപ്പാക്കുന്നതായിരിക്കും. ദി മിനിസ്ട്രി ഓഫ് ഹൗസിംഗ്, കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് ആണ് ഇത് സംബന്ധിച്ച നിര്‍ണായകമായ മാര്‍ഗനിര്‍ദേശം ഇന്നലെ മുന്നോട്ട് വച്ചിരിക്കുന്നത്.

കാല്‍നടയാത്രക്കാരുടെ സുരക്ഷിതമായ സാമൂഹിക അകലം ഉറപ്പാക്കുന്ന വിധത്തില്‍ പേവ്മെന്റുകളുടെ വീതി കൂട്ടേണ്ടതുണ്ടെന്നും ഈ ഗൈഡ് ലൈന്‍ നിര്‍ദേശിക്കുന്നു. ഹൈസ്ട്രീറ്റുകളിലേക്ക് എത്തുന്ന കാറുകളുടെ എണ്ണത്തിന് പരിധിയേര്‍പ്പെടുത്തി സാമൂഹിക അകലമുറപ്പാക്കുന്ന കാര്യവും കൗണ്‍സിലുകള്‍ ഇത് പ്രകാരം പരിഗണിക്കേണ്ടി വരും. പുതിയ നിര്‍ദേശമനുസരിച്ച് പേവ്മെന്റുകളിലെ ട്രാഫിക്ക് ലൈനുകള്‍ അടക്കുകയും ഏറെക്കൂറെ ഇവ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് വേണ്ടി മാത്രമായി സജ്ജമാക്കുകയും ചെയ്യും.

ഷോപ്പര്‍മാര്‍ ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കണമെന്ന സൈന്‍ ബോര്‍ഡുകള്‍ ലാമ്പ് പോസ്റ്റുകളടക്കമുളള വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്നതായിരിക്കും. കൂടാതെ ഇക്കാര്യം ഓര്‍മിപ്പിച്ച് കൊണ്ട് പേവ്മെന്റില്‍ സ്റ്റെന്‍സില്‍സിനായ സ്്രേപ പെയിന്റും ചെയ്യുന്നതായിരിക്കും.പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സ്ട്രീറ്റ് സ്റ്റാളുകള്‍ക്കായി ക്യൂ മാര്‍ക്കിംഗ്സുകള്‍ പ്രാവര്‍ത്തികമാക്കും. ഹൈ സ്ട്രീറ്റുകളുടെ ബില്‍ഡിംഗ് കവാടങ്ങളും ഫൂട്ട് പാത്തുകളും എപ്പോഴും അണുവിമുക്തമാകുന്ന വിധത്തില്‍ ശുചിയാക്കുന്നതായിരിക്കും.പ്രധാന കവാടത്തില്‍ ക്യൂ മാര്‍ക്കിംഗ് സൂചകങ്ങളും ബാരിയറുകളും സ്ഥാപിക്കും.

ട്രാന്‍സ്പോര്‍ട്ട് ഹബുകളിലേക്ക് അകത്തേക്കും പുറത്തേക്കും സുരക്ഷിതമായി ആളുകള്‍ക്ക് പ്രവേശിക്കുന്നതിന് മാര്‍ഷല്‍മാരുടെ സഹായം ഉറപ്പാക്കും. ഹൈസ്ട്രീറ്റുകളില്‍ കാമിംഗ് മെഷറുകളാല്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കും. കൂടാതെ സൈക്കിള്‍ വേകള്‍ ആരംഭിക്കുകയും ചെയ്യും. ഫൂട്ട് വേകള്‍ കാരിയേജ് വേകളാല്‍ വിസ്തൃതമാക്കും. ഫൂട്ട് വേകളെ അണുവിമുക്തമാക്കുന്നതിനായി അധികമായ ക്ലീനിംഗ് നിയമങ്ങള്‍ നടപ്പിലാക്കും. സാമൂഹിക അകലം ഉറപ്പാക്കുന്ന കാര്യം ഉപയോക്താക്കളെ ഓര്‍മിപ്പിക്കുന്നതിനായി ബസ് സ്റ്റോപ്പുകളില്‍ സൈനുകള്‍ സ്ഥാപിക്കും.

ഇന്ന് മുതല്‍ ഇംഗ്ലണ്ടിലെ ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റുകളെയും കാര്‍ ഷോറൂമുകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്. തുടര്‍ന്ന് ജൂണ്‍ 15ന് തുണിക്കടകള്‍ അടക്കമുള്ള നോണ്‍ എസെന്‍ഷ്യല്‍ സ്റ്റോറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കൂടാതെ അന്ന് മുതല്‍ കളിപ്പാട്ടകടകള്‍, ബുക്ക്ഷോപ്പുകള്‍, ഇലക്ട്രോണിക്സ് ഷോപ്പുകള്‍ തുടങ്ങിയവക്കും തുറക്കാവുന്നതാണ്. ഇവക്ക്ക പുറമെ ടെയിലര്‍മാര്‍, ഓക്ഷന്‍ ഹൗസുകള്‍, ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍, ഇന്‍ഡോര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കും പതിവു പോലെ പ്രവര്‍ത്തിക്കാനാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category