1 GBP = 92.50 INR                       

BREAKING NEWS

ജനിക്കുന്നെങ്കില്‍ ഓസ്ട്രേലിയക്കാരനായി ജനിക്കണം; കോവിഡിനെ പിടിച്ചുകെട്ടി കൊന്നു കളഞ്ഞിട്ടും സാധാരണക്കാരെ കാക്കാന്‍ ഇനിയും പദ്ധതികള്‍; വീടോ സ്ഥലമോ വാങ്ങാനോ പുതുക്കിപ്പണിയുവാനോ സര്‍ക്കാര്‍ നല്‍കുന്നത് 40,000 ഡോളറിന്റെ ഗ്രാന്റ്

Britishmalayali
kz´wteJI³

കൃത്യസമയത്ത് എടുത്ത കൃത്യമായ നടപടികളിലൂടെ കൊറോണയെ ചെറുക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍. അതില്‍ ഏറ്റവും പുതിയതാണ് സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തേജക പാക്കേജ്. ഇതിന് കീഴില്‍ ഓരോ കുടുംബങ്ങള്‍ക്കും ഗൃഹങ്ങള്‍ നവീകരിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കാന്‍ ഒരുങ്ങുകയാണ് ആസ്ട്രേലയ.വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കുന്ന എന്ന ഉദ്ദേശത്തോടു കൂടിയുള്ള ഈ പദ്ധതി അവസാന റൗണ്ട് ചര്‍ച്ചയിലാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്.

ഗൃഹങ്ങള്‍ നവീകരിക്കുന്നതിന് മാത്രമല്ല, പുതിയതായി വീട് വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നവര്‍ക്കായി 40,000 ഡോളറിന്റെ ഇന്‍സെന്റീവ് കൂടി ഇതില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് വായ്പ ലഭിക്കാന്‍ യോഗ്യരായവരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ തകര്‍ന്നടിഞ്ഞ കെട്ടിട നിര്‍മ്മാണമേഖലയില്‍ ഏകദേശം 70,000 ട്രേഡ്സ്മെന്‍ ആണ് ജോലിചെയ്യുന്നത്. ഇവരുടെ തൊഴില്‍ സംരക്ഷിക്കുക എന്നതാണ് ഈ പാക്കേജിന്റെ പ്രധാന ഉദ്ദേശം.

മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം കെട്ടിടനിര്‍മ്മാണവും ലോക്ക്ഡൗണ്‍ കാലത്ത് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത് പഴയ നിലയിലേക്കെത്താന്‍ മറ്റു മേഖലകളില്‍ ആവശ്യമായതിനേക്കാളേറെ സമയം എടുക്കും എന്നതിനാലാണ് ഇത്തരത്തിലുള്ളൊരു ഉത്തേജക പാക്കേജ് തയ്യാറാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 4 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ഗൃഹനവീകരണത്തിന് വീട്ടുടമസ്ഥരെ പ്രേരിപ്പിക്കുമെന്നും അതുവഴി ഏകദേശം 58,311 പേര്‍ക്ക് തൊഴില്‍ ലഭിക്കും എന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കുവാന്‍, നവീകരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മേഖലയെ ഒരു സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കുന്നതാണ് ഈ പാക്കേജ് എന്നാണ് മാസ്റ്റര്‍ ബില്‍ഡേഴ്സ് ആസ്ട്രേലിയയുടെ ചീഫ് എക്സിക്യുട്ടീവ് ഡെനിറ്റ വാന്‍ പറയുന്നത്. കെട്ടിട നിര്‍മ്മാണത്തിന് അനുമതികിട്ടാനുള്ള വിവിധ പ്രക്രിയകളെയും ഇത് ചുവപ്പ് നാടയില്‍ നിന്നും രക്ഷിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നവീകരണത്തിന് ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് അവര്‍ പറയുന്നു. പ്രകൃതി ദുരന്തങ്ങള്‍, അഗ്‌നിബാധ എന്നിവയെ പരമാവധി ചെറുക്കുന്ന തരത്തിലായിരിക്കണം നവീകരണങ്ങള്‍ അതേ സമയം പരിസ്ഥിതിയോടെ ചേര്ന്നുപോകുന്നതുമായിരിക്കണം.

കൊറോണ ബാധയെ തുടര്ന്നുണ്ടായ ലോക്ക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതൊന്നുമല്ല. ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ശമ്പളം കുറഞ്ഞു, പലരും തൊഴില്‍ നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തി. ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്യുന്നതിന് 300 ബില്ല്യണ ഡോളറിന്റെ ഉത്തേജന പാക്കേജുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതിനു പുറമേയാണ് ഈ പുതിയ പാക്കേജ്.

പുതിയതായി വീടു വാങ്ങുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഈ പാക്കേജിന് കീഴില്‍ 50,000 ത്തോളം പുതിയ വീടുകള്‍ നിര്‍മ്മിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇത് ഏകദേശം 2,00,000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു. ആദ്യത്തെ 50,000 അപേക്ഷകള്‍ക്കായിരിക്കും ഈ ധന സഹായം ലഭിക്കുക. 2020 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയായിരിക്കും കാലാവധി.

ഇതിനിടയില്‍ സ്റ്റാമ്പ് ഡ്യുട്ടി കുറക്കണമെന്നും വിദേശികളെ ആസ്ട്രേലിയയില്‍ വസ്തു വാങ്ങുന്നതിനായി പ്രേരിപ്പിക്കണമെന്നു പ്രോപ്പര്‍ട്ടി കൗണ്‍സില്‍ ഓഫ് ആസ്ട്രേലിയ ആവശ്യപ്പെട്ടു. ഇന്ന് ആസ്ട്രേലിയയുടെ മൊത്തം ജി ഡി പി യുടെ 13% വരുന്ന ഈ മേഖലക്ക് ഇത് തീര്‍ച്ചയായും ഒരു ആശ്വാസമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category