1 GBP = 94.00 INR                       

BREAKING NEWS

നമ്മളില്‍ എത്രപേര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആര്‍ക്കറിയാം? നേരിടാന്‍ പോകുന്നത് ബ്രിട്ടന്റെ 300 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ക പ്രതിസന്ധി; തൊഴില്‍ നഷ്ടവും പട്ടിണിയും ബ്രിട്ടനെ കാര്‍ന്ന് തിന്നു മെന്ന് ചാന്‍സലര്‍ ഋഷി സുനക്

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി രോഗബാധയും മരണങ്ങളും നിലച്ചാലും അത്ര വേഗമൊന്നും കെട്ടടങ്ങില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നേരിടാന്‍ പോകുന്നത് ബ്രിട്ടന്റെ 300 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് മലയാളി കുടിയേറ്റക്കാര്‍ അടക്കമുള്ള അനേകം വിദേശികള്‍ ബ്രിട്ടനില്‍ നിന്നും കെട്ട് കെട്ടി സ്വന്തം നാടുകളിലേക്ക് മടങ്ങാനുളള സാധ്യതയും ശക്തമാകുന്നുണ്ട്. ഇതിന് പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന പട്ടിണിയും ബ്രിട്ടനെയും കാര്‍ന്ന് തിന്നുമെന്ന കടുത്ത മുന്നറിയിപ്പാണ് ചാന്‍സലര്‍ ഋഷി സുനക് ഉയര്‍ത്തിയിരിക്കുന്നത്.

മൂന്ന് ശതാബ്ദങ്ങളുടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തി പ്രതിസന്ധിയെ നേരിടുന്നതിനായി ചാന്‍സലര്‍ എമര്‍ജന്‍സി ബജറ്റിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധിയുടെ ഫലമായി വരാനിരിക്കുന്ന മാസങ്ങളില്‍ മില്യണ്‍ കണക്കിന് തൊഴിലുകള്‍ രാജ്യത്ത് നിന്നും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള  നിരവധി കുടിയേറ്റക്കാര്‍ ഇവിടെ നിന്നും വിട്ട് പോകാന്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. ദിവസങ്ങളോളം നീണ്ട ലോക്ക്ഡൗണ്‍ മൂലം സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകളും വന്‍ പ്രതിസന്ധിയിലായിരിക്കുന്നതിനെ തുടര്‍ന്നാണ് വന്‍ തോതില്‍ തൊഴിലുകള്‍ നഷ്ടപ്പെടാന്‍ പോകുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഉടനെയൊന്നും കരകയറില്ലെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് മുഴക്കിയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.കൊറോണ പ്രതിസന്ധിയില്‍ വ്യക്തികളും സ്ഥാപനങ്ങളും സ്ഥിരമായ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുന്നത് തടയുന്നതിനായി ചാന്‍സലര്‍ തുടര്‍ച്ചയായി സാമ്പത്തിക സഹായങ്ങള്‍ ഏകിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനൊരു പരിഹാരമെന്ന നിലയിലാണ് ചാന്‍സലര്‍ എമര്‍ജന്‍സി ബഡ്ജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

കൊറോണ പ്രതിസന്ധിയില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ഫര്‍ലോ സ്‌കീം, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള പദ്ധതികള്‍ തുടങ്ങിയവക്ക് മാത്രം സര്‍ക്കാരിന് ഇത് വരെ 100 ബില്യണ്‍ പൗണ്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ഈ വര്‍ഷം മാത്രം ട്രഷറി 300 ബില്യണ്‍ പൗണ്ടാണ് കടം വാങ്ങാന്‍ ലക്ഷ്യമിടുന്നത്. ഇതെല്ലാം രാജ്യത്തിന് മേല്‍ വന്‍ സാമ്പത്തിക ഭാരം വരും വര്‍ഷങ്ങളിലുണ്ടാക്കുകയും കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നുമാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.ഇതിനൊരു പരിഹാര ശ്രമമെന്ന നിലയിലാണ് ജൂലൈ ആറിന് എമര്‍ജന്‍സി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനായി ചാന്‍സലര്‍ തയ്യാറെടുത്ത് വരുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴിലുകള്‍ നിലനിര്‍ത്തുന്നതിനുളള കഠിന പരിശ്രമത്തിന് മുന്‍തൂക്കം നല്‍കിയുള്ള ബഡ്ജറ്റായിരിക്കുമിത്.

ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കൊണ്ട് കടുത്ത മാന്ദ്യത്തിലേക്കും പ്രതിസന്ധിയിലേക്കും കൂപ്പ് കുത്തിയിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള 'വണ്‍-ടു-പഞ്ച്' സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് എമര്‍ജന്‍സി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ജൂണ്‍ അവസാനം രാജ്യത്തോട് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ എത്രയും വേഗം പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നതിന് ഉത്സുകത പുലര്‍ത്തുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ചാന്‍സലറുള്ളത്. ഈ സമ്മറോടെ ഹോസ്പിറ്റാലിറ്റി മേഖല തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രണ്ട് മില്യണോളം ജോലികള്‍ ഇല്ലാതാകുമെന്നാണ് ചാന്‍സലര്‍ ടോറി എംപിമാരോട് മുന്നറിയിപ്പേകിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category