1 GBP = 92.50 INR                       

BREAKING NEWS

ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് കൊവിഡ് രോഗബാധയില്ല; സ്രവ പരിശോധനാ ഫലം നെഗറ്റീവ്; കുട്ടിയുടെ മൃതദേഹം ഇനി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും; ചികില്‍സിച്ച ആശുപത്രിക്കും ഇനി തുറക്കാം; ക്വാറന്റൈനില്‍ പോയ ജീവനക്കാര്‍ക്കും ആശ്വാസം; കൂറ്റനാട്ടെ ചാലിശ്ശേരിയിലെ ദുരൂഹ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ്; ബന്ധുക്കളുടെ മൊഴി എടുക്കും

Britishmalayali
എസ് രാജീവ്

പെരുമ്പിലാവ്: ചാലിശ്ശേരിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ചാലിശ്ശേരി മണ്ണാരപറമ്പ് മണാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിക്കിന്റെ മകന്‍ യെസന്‍ മുഹമ്മദ് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുഞ്ഞിന്റെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിക്കുകയും പാലക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഇന്‍ഡോറില്‍ നിന്ന് എത്തിയ സാബിക്ക് നിലവില്‍ ഹോം ക്വാറന്റയിനിലുമായിിരുന്നു.

ഈ സാഹചര്യത്തിലാണ് മരിച്ച കുഞ്ഞിന് കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനായി സ്രവമെടുത്തിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞത്. തുടര്‍ നടപടികള്‍ തിങ്കളാഴ്ച നടത്തും. ചാലിശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചാലിശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എ പ്രതാപ്, എസ്ഐ ഗോപാലന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ചാലിശ്ശേരി ആരോഗ്യ വകുപ്പ് മെഡിക്കല്‍ സൂപ്രഡ് ഡോ സുക്ഷമ, പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ ഫൈസല്‍ സ്ഥലത്തെത്തിയിരുന്നു. ഖബറടക്കം തിങ്കളാഴ്ച മണ്ണാരപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടത്തും. മാതാവ് - ഹാജറലിയാന.

എങ്ങനെയാണ് കുട്ടി ബക്കറ്റില്‍ വീണത് എന്നതില്‍ ഇനിയും വ്യക്തയില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരും. രാത്രി 9.45നായിരുന്നു സംഭവം. വീടിനകത്തുള്ള കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി വീണ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു, കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിയിലെ അത്യാഹിത വിഭാഗം താല്‍ക്കാലികമായി അടക്കുകയും ചെയ്തു. 5 പേരെ ക്വാറന്റീനിലാക്കി. സ്രവ പരിശോധനയില്‍ കൊവിഡ് ഇല്ലാത്തതിനാല്‍ ആശുപത്രിക്ക് ഇനി തുറക്കാം.

കുഞ്ഞിന്റെ പിതാവ് ഗാര്‍ഹിക നിരീക്ഷണത്തിലിരിക്കുന്നതും പിതൃ സഹോദരന്‍ കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നതുമാണ് കൊവിഡ് പരിശോധനയ്ക്കായി കുഞ്ഞിന്റെ സ്രവം ശേഖരിക്കാന്‍ ഇടയാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category