
തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകളില്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളുടെ ജില്ലാന്തര സര്‍വീസ് അനുവദിച്ചേക്കും. ജനശതാബ്ദി ട്രെയിന്‍ ഇന്നു സര്‍വീസ് തുടങ്ങിയ സാഹചര്യത്തിലാണ് ബസ് സര്‍വീസിലെ നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ ആലോചിക്കുന്നത്.
സംസ്ഥാനത്തു ജില്ലാന്തര ബസ് സര്‍വീസ് ആരംഭിക്കണമെങ്കില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നിരക്ക് ഇപ്പോഴത്തേതിന്റെ 50 ശതമാനവും ഡീലക്സ്, വോള്‍വോ, സ്കാനിയ, ജെന്റം തുടങ്ങിയ സര്‍വീസുകളില്‍ ഇരട്ടിയായും വര്‍ധിപ്പിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ കരടു നിര്‍ദ്ദേശം ഗതാഗത വകുപ്പ് ഇന്നു ചര്‍ച്ച ചെയ്യും.
ഹോട്ടലുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തു ഭക്ഷണം വിളമ്പണമെന്ന അഭിപ്രായം വന്നിട്ടുണ്ട്. പകുതി സീറ്റുകളിലേക്കുള്ള ആളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ വന്നേക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴുള്ള നിയന്ത്രണം തുടരും
ബസ് നിരക്ക് കൂട്ടുന്ന കാര്യത്തില്‍ മന്ത്രിയും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത കമ്മിഷണര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയവരും പങ്കെടുക്കുന്ന ഉന്നതതല യോഗം രാവിലെ ചേര്‍ന്നു ശുപാര്‍ശകള്‍ക്ക് അന്തിമരൂപം നല്കി സര്‍ക്കാരിനു സമര്‍പ്പിക്കും. ജില്ലയ്ക്കകത്തുള്ള ബസ് സര്‍വീസുകളില്‍ സാമൂഹിക അകലം പാലിച്ചു യാത്രക്കാരെ കയറ്റുന്നതിനാല്‍ 50% നിരക്ക് വര്‍ധിപ്പിച്ചു ഓര്‍ഡിനറി സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു.
ആറു ട്രെയിന്‍ ഇന്നു മുതല്‍
തിരുവനന്തപുരം: ഇന്നു മുതല്‍ കേരളത്തിനുള്ളിലും മറ്റു സംസ്ഥാനങ്ങളിലേക്കുമായി 6 സ്പെഷല്‍ ട്രെയിനുകള്‍. റിസര്‍വേഷന്‍ വേണം.
06302 / 06301: തിരുവനന്തപുരം-എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴി), പ്രതിദിനം (വേണാടിനു പകരം)
02076 / 02075: തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം (ആലപ്പുഴ വഴി) പ്രത്യേക ജനശതാബ്ദി
06345 / 06346: തിരുവനന്തപുരം-ലോക്മാന്യതിലക്-തിരുവനന്തപുരം, പ്രതിദിനം
02617 / 02618: എറണാകുളം- ഹസ്റത്ത് നിസാമുദീന്‍-എറണാകുളം, പ്രതിദിനം
02082 / 02081: തിരുവനന്തപുരം-കണ്ണൂര്‍ -തിരുവനന്തപുരം (കോട്ടയം വഴി) പ്രത്യേക ജനശതാബ്ദി
02283 / 02284: എറണാകുളം-ഹസ്റത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര പ്രത്യേക തുരന്തോ (നിസാമുദീനില്‍ നിന്നു ശനിയാഴ്ച (ജൂണ്‍ 6 മുതല്‍), എറണാകുളത്തു നിന്നു ചൊവ്വാഴ്ച (ജൂണ്‍ 9 മുതല്‍).
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam