1 GBP = 92.50 INR                       

BREAKING NEWS

അഞ്ചാംഘട്ട ലോക്ക് ഡൗണിലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേരളം അതേപടി നടപ്പാക്കില്ല; ഇ-പാസില്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നു ജനങ്ങളെത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കും; യാത്രാ പാസില്‍ പറയുന്ന സമയത്ത് അതിര്‍ത്തിയില്‍ എത്തിയാല്‍ മാത്രം കേരളത്തിലേക്കു പ്രവേശനം; ആരാധനാലയങ്ങളിലും തീരുമാനം കൂടിയാലോചനകളിലൂടെ; ലോക് ഡൗണ്‍ ഇളവുകളില്‍ കരുതലോടെ പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണില്‍ ഇളവു വരുത്തിയെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു വരുന്നവര്‍ക്കു പാസ് നല്‍കിയുള്ള നിയന്ത്രണം തുടരും. ഈ മാസം എട്ടു മുതല്‍ ലോക്ക്ഡൗണിനു പുറത്തേക്കിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം കരുതലോടെയേ തീരുമാനം എടുക്കൂ. ഇളവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്യും. പാസ് ഉള്‍പ്പെടെ ഇതരസംസ്ഥാന യാത്രാ നിയന്ത്രണങ്ങള്‍ തുടരും.

അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേരളം അതേപടി നടപ്പാക്കില്ലെന്ന് തന്നെയാണ് ലഭിക്കുന്ന സൂചകള്‍. അന്തര്‍സംസ്ഥാന യാത്രയിലടക്കം കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് കേരളം സ്വീകരിക്കുക. ഇ-പാസില്ലാതെ ഇതരസംസ്ഥാനങ്ങളില്‍നിന്നു ജനങ്ങളെത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം കൊണ്ടുവരും.

കോവിഡ് കേരളത്തില്‍ ദിനം പ്രതി കൂടുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹ വ്യാപന സാധ്യത കുറയ്ക്കാനാണ് കേരളത്തിന്റെ തീരുമാനം. അതിനാല്‍ സംസ്ഥാനത്തേക്കുള്ള യാത്രകളില്‍ നിയന്ത്രണം തുടരും. യാത്രാ പാസില്‍ പറയുന്ന സമയത്ത് അതിര്‍ത്തിയില്‍ എത്തിയാലേ കേരളത്തിലേക്കു പ്രവേശനം നല്‍കൂ എന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുമ്പോഴും സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ആരാധനാലയങ്ങള്‍ തുറക്കണമോയെന്നു ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാടും ഇപാസ് തുടരും. റോഡ്, ട്രെയിന്‍, വ്യോമ മാര്‍ഗമെത്തുന്നവര്‍ക്കെല്ലാം ഇതു ബാധകം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയേണ്ടിവരും. അതിനു സൗകര്യമില്ലെങ്കില്‍ 7 ദിവസം പണം നല്‍കിയുള്ള സര്‍ക്കാര്‍ ക്വാറന്റീനും നിര്‍ബന്ധമാകും. എന്നാല്‍ കേരളത്തില്‍നിന്നു തമിഴ്നാട്ടിലെത്തുന്നവരില്‍ ഇനി കോവിഡ് പരിശോധന രോഗ ലക്ഷണമുള്ളവര്‍ക്കു മാത്രമായി ചരുക്കിയിട്ടുമുണ്ട്. കര്‍ണാടകയിലേക്കുള്ള യാത്രയ്ക്ക് ഇനി പാസ് വേണ്ട. എന്നാല്‍ സേവാസിന്ധു വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കേരളത്തില്‍നിന്നു ചെല്ലുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റീന്‍. മഹാരാഷ്ട്രയില്‍നിന്നുള്ളവര്‍ക്ക് 7 ദിവസം പണം നല്‍കിയുള്ള സര്‍ക്കാര്‍ ക്വാറന്റീന്‍. അടുത്ത 7 ദിവസം ഹോം ക്വാറന്റീന്‍. കര്‍ണ്ണാടകയുടെ ഈ മാതൃക കേരളം തല്‍കാലം സ്വീകരിക്കില്ല.

ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുമ്പ് മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവരുമായി സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തും. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു പാസ് നിബന്ധന തുടരുന്നതിനൊപ്പം പൊതുഗതാഗതം പുനരാരംഭിക്കുന്നതില്‍ തീരുമാനം ഉന്നതാധികാര സമിതിയുടെ അഭിപ്രായവും തേടും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പല ഇളവുകളിലും സംസ്ഥാനത്തിന് ആശങ്കയുണ്ട്. ആരാധനാലയങ്ങള്‍ എട്ടു മുതല്‍ തുറക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം നേരത്തേതന്നെ ഇത് ആവശ്യപ്പെട്ടതുമാണ്. എന്നാലും മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവരുമായി വിശദമായി കൂടിയാലോചിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആരാധനാലയങ്ങള്‍ തുറന്നാല്‍ത്തന്നെ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

കേന്ദ്രം പ്രഖ്യാപിച്ച എല്ലാ മേഖലകളും ഇവിടെ തുറന്നുകൊടുക്കാന്‍ ഇടയില്ല. പാസില്ലാതെയുള്ള അന്തര്‍ സംസ്ഥാന യാത്രകളുടെ കാര്യത്തിലാണു വലിയ ആശങ്ക. മറ്റു സംസ്ഥാനങ്ങളിലെ രോഗതീവ്ര മേഖലകളില്‍നിന്ന് ആളുകള്‍ ഒഴുകിവരുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താകും തീരുമാനം. അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കാമെന്നാണു കേന്ദ്രത്തിന്റെ അറിയിപ്പെങ്കിലും മുന്‍കൂര്‍ അറിയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞേക്കും.

മാളുകളും ഹോട്ടലുകളും തുറക്കുമ്പോഴും ഒരേസമയം എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. റോഡ് യാത്രകളെ സംബന്ധിച്ച് കേന്ദ്ര നിര്‍ദേശങ്ങളില്‍ അവ്യക്തതയുള്ളതിനാല്‍ സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത് ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. സാമൂഹിക അകലം പാലിച്ചുമാത്രമേ യാത്രകള്‍ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബസുകള്‍ ഓടിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒട്ടേറെയാണ്. ഒരാഴ്ചയിലേറെയായി രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി സ്വീകരിക്കുന്നതില്‍ കേരളം മടി കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category