1 GBP = 93.00 INR                       

BREAKING NEWS

അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാര്‍വ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയര്‍; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാ ണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയ മഞ്ജു വാര്യരുടെ പാത പിന്തുടരാത്തത് വിനയായി; സത്യത്തിനൊപ്പം നിന്നതിന് പാര്‍വ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം; അഭിനയ അവസരങ്ങള്‍ ഇനിയില്ലെന്ന് മനസ്സിലാക്കി സംവിധായകയാകാന്‍ പാര്‍വ്വതി തിരുവോത്ത്; ലോക്ഡൗണ്‍ കഴിഞ്ഞാല്‍ പുതിയ മിഷന്‍

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇരയ്ക്കൊം ഉറച്ചു നിന്ന നടിയാണ് പാര്‍വ്വതി തിരുവോത്ത്. സിനിമയിലെ കള്ളമുഖങ്ങളെ പൊളിച്ചു കാട്ടിയ നടി. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വേണ്ടി നിലയുറപ്പിച്ച വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടമുണ്ടാക്കിയ നടി. എന്നാല്‍ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കുകയാണ് ഈ നടി.

'സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്', പാര്‍വതി പറയുന്നു. സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പാര്‍വതി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സിനിമയിലെ കള്ളക്കളികള്‍ തുറന്നു പറഞ്ഞതോടെ മുഖ്യധാര സിനിമകളില്‍ പാര്‍വ്വതിക്ക് സാധ്യത കുറഞ്ഞു. പല പ്രമുഖ നടന്മാരും പാര്‍വ്വതിക്കൊപ്പം അഭിനയിക്കുന്നതിനും തയ്യാറല്ലെന്നാണ് സൂചന.

ഇത് മനസ്സിലാക്കിയാണ് അഭിനയത്തിന് അപ്പുറത്തേക്ക് ഒരു വഴി പാര്‍വ്വതി തിരിഞ്ഞെടുക്കുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നിലയുറപ്പിച്ച് അഭിനയം തുടരുന്നതും ആലോചനയിലുണ്ട്. ബാലചന്ദ്ര മേനോന്‍ ശൈലിയില്‍ പാര്‍വ്വതി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ നായികയും പാര്‍വ്വതിയാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ അതോ തത്കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമോ എന്നതില്‍ പാര്‍വതി പ്രതികരിച്ചിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്.

ബാഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയില്‍ നിറയുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പര്‍താരമായി കുതിച്ചുയരുകയായിരുന്ന പാര്‍വ്വതി ഒന്നും ആലോചിക്കാതെ ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയായിരുന്നു പാര്‍വ്വതിയുടെ തൊട്ട് മുമ്പില്‍. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാര്‍വ്വതി മാറുമെന്ന് ഏവരും കരുതി. എന്നാല്‍ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമര്‍ശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകര്‍ ആരും പിന്നെ പാര്‍വ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താന്‍ പാര്‍വ്വതി യാത്ര തുടര്‍ന്നു. ഇത് വലിയ നഷ്ടമാണ് പാര്‍വ്വതിക്കുണ്ടാക്കിയത്.

നടിയെ ആക്രമിച്ചപ്പോള്‍ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാര്‍വ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാല്‍ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും പിന്നെ പാര്‍വ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികള്‍. ഇതില്‍ രേവതിയും പത്മപ്രിയയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങള്‍ ഇന്ന് വച്ച് പുലര്‍ത്തുന്നില്ല. അവസരങ്ങള്‍ തീരെ കുറഞ്ഞ സമയത്താണ് ഇവര്‍ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാല്‍ പാര്‍വ്വതി മലയാളത്തിലെ പല വമ്പന്‍ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചില്‍.

ദിലീപും മഞ്ജുവാര്യരും തമ്മിലെ കുടുംബ പ്രശ്‌നങ്ങളില്‍ നിലപാട് എടുത്തതാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. ഇതാണ് ദിലീപിനെ കേസിലെ മുഖ്യ പ്രതികളിലൊരാളാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ നടിക്കൊപ്പം എന്നും മഞ്ജു ഉറച്ചു നില്‍ക്കുമെന്ന് ഏവരും കരുതി. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മഞ്ജു വനിതാ കൂട്ടായ്മയില്‍ നിന്ന് അകലം പാലിച്ചു. മലയാളത്തിലെ ലേഡി സൂപ്പര്‍താര പദവിയില്‍ സജീവമായി തുടരുകയും ചെയ്തു. മോഹന്‍ലാലിന്റെ ഒടിയന്‍ അടക്കമുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നായികയായി. നിരവധി സ്റ്റേജ് ഷോകളിലൂടേയും താരമായി. നടിയെ ആക്രമിച്ച കേസില്‍ മൗനം തുടര്‍ന്നാണ് മഞ്ജുവിന്റെ മുന്നോട്ട് പോക്ക്. എന്നാല്‍ കൈനിറയെ അവസരമുള്ളപ്പോഴായിരുന്നു പാര്‍വ്വതി നടിക്കായി രംഗത്ത് വന്നത്. ഇതോടെ നടിക്ക് സമ്മര്‍ദ്ദം ഏറി. അപ്പോഴും സ്വന്തംകാലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പാര്‍വ്വതി. ഇതുമൂലം അവസരങ്ങള്‍ കുറയുകയും ചെയ്തു.

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താല്‍പര്യം നോക്കി പോകുന്ന സ്വാര്‍ഥയായ പെണ്‍കുട്ടിയെയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്. നോട്ട് ബുക്കില്‍ അവള്‍ക്കൊപ്പം നില്‍ക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാര്‍ഥ ജീവിതത്തില്‍ പാര്‍വതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നു പറയാന്‍ പാര്‍വതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബര്‍ ആക്രമണത്തിന് പാര്‍വതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ പരാതികൊടുക്കാന്‍ തയാറാകുകയാണ് ചെയ്തത്. ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പാര്‍വതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്. അപ്പോഴും പാര്‍വ്വതി നിലപാട് മാറ്റാതെ പൊതു വേദികളിലെത്തി അമ്മയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തില്‍ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാര്‍വതിക്ക് തന്നെയാണ്.

മലയാളസിനിമയില്‍ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാര്‍വ്വതിക്ക് അവസരങ്ങള്‍ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാള്‍ ഒരുപടി മേലെ പാര്‍വതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. റേഡിയോ പ്രോഗ്രാം നിര്‍മ്മാതാവായാണ് പാര്‍വ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയില്‍ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയില്‍ ഡബിങ് കലാകാരിയായും പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദ് കുമാര്‍-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാര്‍വ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയില്‍ നിന്നുമാണ് പാര്‍വ്വതി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

തുടര്‍ന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങള്‍. ബാഗ്ലൂര്‍ ഡെയ്‌സിലെത്തിയപ്പോള്‍ താരമായി വളര്‍ന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാര്‍വ്വതി നിറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ക്ക് പിറകെ പോകാന്‍ ഇനിയും പാര്‍വ്വതിയെ കിട്ടില്ല. ഈ സാഹചര്യത്തിലാണ് സംവിധാന സാധ്യതകള്‍ നടി തേടുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category