1 GBP = 92.50 INR                       

BREAKING NEWS

വടക്ക് ദിശയില്‍ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരതൊടാന്‍ നിസര്‍ഗ; യാത്രാ വഴിയില്‍ കേരളം ഇല്ലെങ്കിലും ചുഴലി എത്തിക്കുക അതി തീവ്രമഴ; ഇന്നലെ രാത്രി മുഴുവന്‍ സംസ്ഥാനത്ത് നിലയ്ക്കാതെ മഴ; അഞ്ച് ദിവസം അതിവര്‍ഷമെന്ന് പ്രവചനം; രണ്ട് പ്രളയങ്ങളില്‍ വിള്ളല്‍ വീണ മലമുകളുകള്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമാകുമെന്ന മുന്നറിയിപ്പ് നല്‍കി അതിരപ്പിള്ളിയില്‍ രാത്രി ദുരന്തം; പെരിയാറിന്റെ തീരം ജാഗ്രതയില്‍; അണക്കെട്ടുകള്‍ എല്ലാം തുറക്കേണ്ടിവരും; മൂന്നാം പ്രളയത്തെ നേരിടാന്‍ കരുതലോടെ കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ഉടനീളം ഇന്നലെ രാത്രി മുഴുവന്‍ പെയ്തത് തോരാമഴ. ഇതോടെ പ്രളയ സാധ്യതയും സംസ്ഥാനത്ത് സജീവമാകുകയാണ്. കേരളത്തിലെ മുഴുവന്‍ ഡാമുകളും തുറക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയാണ്. കേന്ദ്ര ദുരന്ത നിവാരണ സംഘവും എത്തിക്കഴിഞ്ഞു. അതീവ ജാഗ്രതയിലാണ് ഇന്ന് കേരളം.

അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ചുഴലി കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ എല്ലാം അണക്കെട്ടുക്കളുടെ വൃഷ്ടി പ്രദേശത്ത് നല്ല മഴ കിട്ടുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ ഇടുക്കി അടക്കമുള്ള ഡാമുകള്‍ ഉടന്‍ തുറക്കേണ്ടിവരും. ഇതുകൊച്ചി അടക്കമുള്ള നഗരങ്ങള്‍ക്ക് ഭീഷണിയായി മാറും. ഈ സാഹചര്യത്തില്‍ കരുതലോടെ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് സര്‍ക്കാര്‍.

'നിസര്‍ഗ' എന്ന് പേരിട്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്ക് ദിശയില്‍ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരതൊടും. അറബിക്കടലിന്റെ താപനില 31 ഡിഗ്രി ആയതിനാല്‍ ചുഴലിക്കാറ്റിന് തീവ്രത കൂടാനും സാധ്യതയുണ്ട്. കേരളത്തിനൊപ്പം ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. 45 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ച കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിസര്‍ഗ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതോടെ കേരളത്തില്‍ മഴ കുറയുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ 84 ശതമാനം അധികമഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ഇക്കാലയളവില്‍ ലഭിക്കുന്ന മഴയുടെ ദീര്‍ഘകാല ശരാശരി 67.7 മില്ലിമീറ്ററാണ്. എന്നാല്‍, ഇക്കുറി ശരാശരി 124.9 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍, തുടര്‍ന്നുള്ള ആഴ്ചകളില്‍ സാധാരണയോ ഇതില്‍ കുറവോ മഴ ലഭിക്കും. ഇതാണ് കേരളത്തെ ഭീതിയിലാക്കുന്നത്. മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. അതിപ്രളയത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയം ശക്തമാണ്. ജൂണ്‍ അഞ്ചുമുതല്‍ 11 വരെ - 60.7 മില്ലിമീറ്റര്‍, 12 മുതല്‍ 18 വരെ 51.5, 19 മുതല്‍ ജൂണ്‍ 25വരെ 48.4 മില്ലിമീറ്റര്‍ മഴ ലഭിക്കും. സാധാരണ ലഭിക്കുന്നതിനേക്കാള്‍ യഥാക്രമം ഒമ്പത്, 12, ഏഴ് ശതമാനം കുറവ്. തിങ്കളാഴ്ച എട്ട് ജില്ലയ്ക്ക് പുറമേ ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

അതിരപ്പിള്ളിയില്‍ ഉരുള്‍ പെട്ടല്‍
അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ ഉരുള്‍പൊട്ടി കണ്ണന്‍കുഴി തോട് കവിഞ്ഞൊഴുകി സമീപത്തെ പറമ്പുകളില്‍ വെള്ളം കയറി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കഴിഞ്ഞ മഴക്കാലത്ത് ശക്തമായ ഉരുള്‍പൊട്ടലുകളുണ്ടായ സ്ഥലങ്ങളാണിത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ വലിയ നാശ നഷ്ടങ്ങളുണ്ടാക്കാതെ വെള്ളം ഒഴുകിപ്പോയി. കണ്ണന്‍കുഴി ഭാഗത്ത് വനത്തിനകത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായി മലയുടെ വിള്ളല്‍ വീണ സ്ഥലങ്ങള്‍ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രങ്ങളായിത്തീരാം എന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉരുള്‍പൊട്ടല്‍. ഇതും ഭീതി പടര്‍ത്തുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ഉടനീളം മലയയോര മേഖലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു.

പ്രളയങ്ങള്‍ ഒഴുക്കിക്കൊണ്ടുവന്ന ചെളിയും മണലും പുഴയുടേയും തോടുകളുടേയും ആഴം കുറച്ചിട്ടുണ്ട്. വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി കുറയുന്നതുമൂലം പുഴ കവിഞ്ഞൊഴുകി കരകളോട് ചേര്‍ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

പെരുവണ്ണാമുഴിയിലും ഭീതി
കനത്ത മഴയെത്തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 37.15 മീറ്ററായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.08 മീറ്റര്‍ കൂടുതലാണ് ഇത്. ഇന്നലെ 160 എംഎം മഴയാണ് വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തുടര്‍ന്ന് കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഡാം കനാല്‍ ഷട്ടര്‍ ഇന്നലെ രാവിലെ പൂര്‍ണമായും അടച്ചു.

പുഴയിലേക്ക് ജലമൊഴുക്കുന്ന പെരുവണ്ണാമൂഴി, മാമ്പള്ളി സര്‍പ്ലസുകളും തുറന്നിട്ടുണ്ട്. ഡാം ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഈ വര്‍ഷം മെയിന്‍ കനാലില്‍ കൂവപ്പൊയില്‍, ഇടതുകര കനാലിന്റെ പുല്ലത്ത്മൂല ഭാഗങ്ങളിലെ അണ്ടര്‍ ടണല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതിനാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാനും സാധിച്ചിരുന്നു. കനത്ത മഴയില്‍ ബാലുശ്ശേരിയില്‍ വ്യാപക നാശം ഉണ്ടായി. തലയാട് 26-ാം മൈലില്‍ നിന്ന് പേര്യമലയിലേക്ക് നിര്‍മ്മിക്കുന്ന റോഡിനു വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് നിന്ന് താഴ്ഭാഗങ്ങളിലേക്ക് വലിയ തോതില്‍ മണ്ണൊലിപ്പുണ്ടായി. എളയടത്ത് ഇഖ്ബാലിന്റെ വീടിനകത്ത് മണ്ണും ചെളിയും വന്നടിഞ്ഞു. കിണര്‍ ഉപയോഗശൂന്യമായി. ഇങ്ങനെ കോഴിക്കോടിന്റെ മലയോര മേഖലയില്‍ ദുരിതമാണ്,

പെരിയാറില്‍ തല്‍കാലം ഭീതിയില്ല, തൊടുപുഴയിലും മൂവാറ്റുപുഴയിലും ആശങ്ക
ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നു നില്‍ക്കുന്നതു കൊണ്ട് ഭൂതത്താന്‍ കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി കെ ശ്രീകല അറിയിച്ചു. ഇടമലയാര്‍ ഡാമില്‍ നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവല്‍ ഉയര്‍ന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറില്‍ നിന്നും ഇപ്പോള്‍ പുറത്തേക്കൊഴുകുന്നത്.

ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും ജലസേചനത്തിനായുള്ള പമ്പിങ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബാരേ ജിന്റ ഷട്ടറുകള്‍ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മണ്‍സൂണ്‍ കാലത്തും ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു വയ്ക്കാറാണ് പതിവ്. വേനല്‍ക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകള്‍ അടയ്ക്കുന്നത്. എന്നാല്‍ മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിടും. ഡാമുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞാല്‍ പെരിയാറിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തും. ഇതുകൊച്ചിയേയും ആലുവയേയും പ്രതിസന്ധിയിലാക്കും.

മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മലങ്കര ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ 10 മണിക്ക് 40 സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതോടെ 23.73 കുമെക്സ് അധിക ജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ദുരന്തനിവാര സേനയുടെ നാല് യൂണിറ്റുകള്‍
ദുരന്തനിവാരണ സേനയുടെ നാല് യൂണിറ്റുകള്‍ കൂടി കേരളത്തിലെത്തും. ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളിലാവും ഇവരെ വിന്യസിക്കുക. പത്ത് യൂണിറ്റുകളാണ് സംസ്ഥാനം അവശ്യപ്പെട്ടിരുന്നത്. ബി.എസ്.എഫിന്റെ വാട്ടര്‍ വിങിന്റെ രണ്ട് യൂണിറ്റുകളും കേരളത്തിലെത്തും. മണ്‍സൂണ്‍ മുന്നില്‍ക്കണ്ടാണ് സേനാ വിഭാഗങ്ങളെ സംസ്ഥാനത്തെത്തിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category