1 GBP = 94.00 INR                       

BREAKING NEWS

നോര്‍ത്തേണ്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് സൗജന്യ ബിരിയാണി; വ്യാഴാഴ്ചയ്ക്ക് മുമ്പ് വരെ വിളിക്കുന്ന ആര്‍ക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് ബിരിയാണി ഫ്രീ

Britishmalayali
ഷാജി ലൂക്കോസ്

കൊറോണക്കാലത്ത് തന്നാലാകുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി ബെല്‍ഫാസ്റ്റ് മലയാളി. കലാകാരന്മാര്‍ പാടിയും ആടിയും മറ്റുള്ളവരുടെ ആകുലതകളും സങ്കടങ്ങളുമൊക്കെ മാറ്റുവാന്‍ ശ്രമിക്കുമ്പോള്‍ സൗജന്യമായി ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തുകൊണ്ടാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഒരു മലയാളി കാറ്ററര്‍ തന്റെ സാന്നിധ്യവും ഈ കൊറോണ കാലത്ത് പ്രകടമാക്കുന്നത്. മലയാളികളുടെ ഇടയില്‍ സുപരിചിതനായ ബെല്‍ഫാസ്റ്റിലെ ജോയ് കുര്യനാണ് തന്റെ തൊഴിലിനും കഴിവിനുമനുസരിച്ചുള്ള ഒരു പ്രവൃത്തിയുമായി മറ്റുള്ളവരിലേക്ക് എത്തുന്നത്.

ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് മാത്രമല്ല, ആര്‍ക്കും ജോയിയുടെ നമ്പറില്‍ നാലാം തീയതി വ്യാഴാഴ്ചയ്ക്ക് മുമ്പ് വിളിച്ച് വെള്ളിയാഴ്ചത്തെ ചിക്കന്‍ ബിരിയാണി ലഞ്ച് സ്വന്തമാക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു വരെയാണ് വിതരണം ചെയ്യുക. ജോയി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികളുടെ ഒരു വാട്ട്സ്ആപ് കൂട്ടായ്മ രൂപീകരിച്ചും ഈ വിവരം എല്ലാവരെയും അറിയിച്ചിട്ടുണ്ട്. 

ഈ കൊറോണാ ദുരിത കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതി ജോയ് തയ്യാറാക്കിയത്. ഇതിനായി ജോയിയുടെ ഫോണ്‍ നമ്പറായ 07809727604 ലേക്കാണ് വിളിക്കേണ്ടത്. ഈ നമ്പറിലേക്ക് വിളിച്ച് ആര്‍ക്കും ഭക്ഷണം ബുക്ക് ചെയ്യാം. ഭക്ഷണം അനാവശ്യമായി കൂടുതല്‍ ഉണ്ടാക്കി കളയുവാതിരിക്കുവാനാണ് ജോയി ഇപ്രകാരം മുന്‍കൂര്‍ ഓര്‍ഡര്‍ എടുക്കുന്നത്.

ജൂണ്‍ നാലിനു വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പ് ബുക്ക് ചെയ്യണം. അതിനുസരിച്ച് ബെല്‍ഫാസ്റ്റ് ഡണ്‍മുറി കമ്മ്യൂണിറ്റി ഹാളിന്റ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരിക്കും വിതരണം നടത്തുന്നത്. അവിടെ നിന്നും ഭക്ഷണപ്പൊതി സ്വീകരിക്കാവുന്നതാണ്. ഗവണ്മെന്റിന്റെ ലോക്ഡൗണ്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ അനുസരിച്ചാണ് ബിരിയാണി വിതരണം ചെയ്യുന്നത്.

ഇതു കൂടാതെ ബെല്‍ഫാസ്റ്റിലെ പ്രമുഖ രണ്ട് എന്‍എച്ച്എസ് ഹോസ്പിറ്റലുകളായ റോയല്‍, മസ്‌ഗ്രേവ് എന്നീ ഹോസ്പിറ്റലുകളിലും ജോയി സൗജന്യമായി അന്ന് ബിരിയാണി എത്തിക്കുണ്ട്. ഐറിഷ്/ഇംഗ്ലീഷ് കമ്മ്യൂണിറ്റി ഉള്‍പ്പെടെ ഇവിടെയുള്ള സ്റ്റാഫ് ജോയിക്ക് മുന്‍പ് ഓര്‍ഡറുകള്‍ കൊടുക്കാറുണ്ടായിരുന്നു.

എറണാകുളം അയിരൂര്‍ സ്വദേശിയായ ജോയി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബെല്‍ഫാസ്റ്റില്‍ കാറ്ററിങ് നടത്തുകയാണ്. ഏകദേശം അഞ്ഞൂറോളം ബിരിയാണി ഇങ്ങനെ കൊടുക്കുവാന്‍ സാധിക്കുമെന്നാണ് ജോയി കരുതുന്നത്. ഇപ്പോള്‍ തന്നെ നൂറ്റമ്പതോളം ഓര്‍ഡറുകള്‍ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

ബെല്‍ഫാസ്റ്റ് കാറ്ററേഴ്‌സ് എന്ന പേരില്‍ കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന ജോയി കുര്യന്‍ പാനികുളങ്ങരയുടെ ഭാര്യ ലൈഷ ജോയി ബെല്‍ഫാസ്റ്റ് മസ്‌ഗ്രേവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. മക്കള്‍ ജെറിന്‍, ജോയല്‍ ജെഫി എന്നിവര്‍ വിദ്യാര്‍ഥികളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category