1 GBP = 93.80 INR                       

BREAKING NEWS

അമേരിക്കയില്‍ പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന് നീതി തേടിയുള്ള പ്രതിഷേധം ആളിക്കത്തുന്നു; 22 നഗരങ്ങളില്‍ പ്രതിഷേധവും ആക്രമണവുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍; ഇന്ത്യാനാപോളിസില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരു മരണം: പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലെത്തിയാല്‍ പട്ടിയെ വിട്ട് കടിപ്പിക്കുമെന്ന് ട്രംപ്

Britishmalayali
kz´wteJI³

വാഷിങ്ടന്‍: അമേരിക്കയില്‍ പൊലീസിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ് ഫ്ളോയിഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമായി. അമേരിക്കയില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് പോലും പ്രതിഷേധം കത്തി പടരുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ ഒരു ജനതയെ മുഴുവന്‍ വെല്ലുവിളിക്കുക മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്യുന്നത്. അതേസമയം അമേരിക്കയിലെ 22 നഗരങ്ങളില്‍ കടുത്ത പ്രതിഷേധവും അക്രമവുമാണ് നടക്കുന്നത്. ഇന്നലെ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലീസ് നടത്തിയ വെടിവയ്പില്‍ ഇന്ത്യാനാപോളിസില്‍ ഒരാള്‍ മരിച്ചു.

വൈറ്റ്ഹൗസിനു മുന്നിലും അക്രമം അരങ്ങേറി. അപ്പോഴും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത് പോലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെരുമാറിയത്. വൈറ്റ്ഹൗസിലേക്ക് പ്രതിഷേധക്കാരെത്തിയാല്‍ പട്ടികളെ അഴിച്ച് വിട്ട് കടിപ്പിക്കും എന്നാണ് ട്രംപ് പ്രതികരിച്ചത്. പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവച്ച പ്രതിഷേധക്കാര്‍ വെര്‍ജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചു.

അതേസമയം വാഷിങ്ടണിലും അറ്റാലന്റയിലേയും മേയര്‍മാര്‍ പ്രതിഷേധക്കാര്‍ക്ക് ഉപദേശവുമായാണ് രംഗത്തെത്തിയത്. ജൗോര്‍ജ് ഫ്ളോയിഡിന് നീതി ലഭിക്കാനായി സമാധാനപരമായി പ്രതിഷേധം നടത്താനും സിറ്റിയെ നശിപ്പിക്കുന്ന ആക്രമണങ്ങള്‍ നിര്‍ത്താനും മേയര്‍മാര്‍ പ്രതിഷേധക്കാരോടായി പറഞ്ഞു. പ്രതിഷഏധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കാനോ അക്രമം അഴിച്ചു വിടാനോ പാടില്ലെന്നും മേയര്‍മാര്‍ പറഞ്ഞു.

ഫ്ളോറിഡയില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവര്‍ അറസ്റ്റിലായി. ലൊസാഞ്ചലസ് ഉള്‍പ്പെടെ പലയിടത്തും അക്രമം തടയാന്‍ നാഷനല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. 22 നഗരങ്ങളിലായി നാലു ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്. ജോര്‍ജ് ഫ്ളോയ്ഡിനെ പൊലീസ് ശ്വാസംമുട്ടിച്ചു കൊന്നതിനെതിരെ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ അണിചേര്‍ന്നു. സമാധാനപരമായി നടന്ന റാലികള്‍ ചിലയിടത്ത് അക്രമത്തിലേക്കു തിരിയുകയായിരുന്നു. ഇന്ത്യാനാപോളിസില്‍ പലതവണ വെടിവയ്പുണ്ടായെങ്കിലും ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം ഡെട്രോയിറ്റിലും ഒരാള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ പ്രതിഷേധം ഇത്രയധികം ആളിക്കത്തിയിട്ടും ജോര്‍ജ് ഫ്ളോയിഡ് എന്ന മനുഷ്യനെ ശ്വാസം മുട്ടിച്ച് കൊന്ന പൊലീസുകാരനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഒന്നും അമേരിക്കന്‍ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. പ്രതിഷേധത്തിനു തുടക്കമിട്ട മിനയപ്പലിസ് ഉള്‍പ്പെടെ ഒരു ഡസനിലധികം പ്രധാന നഗരങ്ങളില്‍ ഇന്നലെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. ഫിലഡല്‍ഫിയയില്‍ 13 പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. മിയാമിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പലതവണ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ദേശീയപാത അടച്ചിടുകയും ചെയ്തു.

ന്യൂയോര്‍ക്ക് നഗരത്തിലും ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായത് ലൊസാഞ്ചലസിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇവിടെ 10,000 ഓളം പൊലീസ് രംഗത്തെത്തി. മിനിയപ്പലിസില്‍ മാത്രം 4000 സുരക്ഷാ ഭടന്മാര്‍ അണിനിരന്നിട്ടുണ്ട്. 11,000 പേരെ രംഗത്തിറക്കാനാണു ശ്രമം. ഇതിനിടെ, മിനിയപ്പലിസ് പൊലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു. ജോര്‍ജ് ഫ്ളോയിഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ബ്രിട്ടനിലും കറുത്ത വര്‍ഗ്ഗക്കാര്‍ നിരത്തിലിറങ്ങി. നിരവധി പേരെ പൊലീസ് അറസ്റ്റഅ ചെയ്തു.

''എന്റെ സ്ഥാപനം കത്തിനശിച്ചാലും വേണ്ടില്ല, നീതി നടപ്പാവണം'' മിനിയപ്പലിസില്‍ പ്രതിഷേധക്കാര്‍ തീവച്ച ഇന്ത്യന്‍ റസ്റ്ററന്റിന്റെ ഉടമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പൊലീസ് ആസ്ഥാനത്തു നിന്ന് ഏതാനും വാരമാത്രം അകലെയാണ് ബംഗ്ലാദേശുകാരനായ റുഹെലിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിമഹല്‍ റസ്റ്ററന്റ് കത്തിനശിച്ചത്.

മഹാത്മാഗന്ധിയുടെ സ്മരണയിലാണ് റുഹെല്‍ തന്റെ സ്ഥാപനത്തിനു പേരിട്ടത്. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചും റുഹെലിന്റെ പതിനെട്ടുകാരിയായ മകള്‍ ഹഫ്സ കുറിച്ച ഫേസ്ബുക് പോസ്റ്റും വൈറലായി. കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയ്ഡും ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category