1 GBP = 93.80 INR                       

BREAKING NEWS

കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം വൈറ്റ് ഹൗസിനെ വിറപ്പിക്കുന്നു; പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് പുറത്തു തടിച്ചുകൂടിയതോടെ പ്രസിഡന്റ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി; അടങ്ങിയിരിക്കാന്‍ ക്ഷമയില്ലാത്ത ട്രംപ് ഭൂഗര്‍ഭ ബങ്കറില്‍ തങ്ങിയത് ഒരു മണിക്കൂര്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍; സ്വന്തം ജനതയുടെ രോഷത്തില്‍ ഒളിച്ചിരുന്ന പ്രസിഡന്റ് എന്ന നാണക്കേടും ഡൊണാള്‍ഡ് ട്രംപിന്; പ്രതിഷേധം കൊടുമ്പിരി കൊള്ളുമ്പോള്‍ യുഎസിലെ നാല്‍പ്പത് നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചു

Britishmalayali
kz´wteJI³

വാഷിങ്ടന്‍: കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ തെരുവില്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്ക കത്തുന്നു. കോവിഡില്‍ പ്രതിരോധത്തിലായ രാജ്യത്തെ അപ്പാടെ പ്രതിരോധത്തിലാക്കുന്ന വിധത്തിലേക്കാണ് കുറത്തുവര്‍ഗ്ഗക്കാരുടെ പ്രതിഷേധം മാറുന്നു. പ്രതിഷേധം അലയടിച്ചതോടെ വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്നും റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സംഭവത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അപ്രതീക്ഷിതമായ പ്രതിഷേധത്തിന്റെ ആളിക്കത്തലില്‍ വൈറ്റ്ഹൗസ് ഞെട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്. തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.

രാജ്യമാകെ കോവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെയാണു കാര്യങ്ങള്‍ വമ്പന്‍ പ്രതിഷേധങ്ങളിലേക്കു വഴി മാറിയത്. മെയ് 25ന് മിനിയപ്പൊലിസില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പൊലീസ് പിടിയില്‍ മരിച്ചതോടെയാണു പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന പേരിലാണു പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സജ്ജരാക്കിയിട്ടുണ്ട്.

അതേസമയം വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്ന് പ്രതിഷേധക്കാര്‍ എത്തിയിരുന്നെങ്കില്‍ അവരെ ക്രൂരനായ്ക്കളെയും ആയുധങ്ങളെയും കൊണ്ട് നേരിട്ടേനെ എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസിലെ റസ്റ്റോറന്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വന്‍പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ ഒന്നടങ്കം തെരുവിലിറങ്ങുകയും തെരുവ് കലാപ സമാനമാകുകയും ചെയ്തു. കെട്ടിടങ്ങള്‍ക്ക് തീയിടുകയും കടകളും മറ്റ് കെട്ടിടങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം കത്തിപ്പടര്‍ന്നിരുന്നു. വൈറ്റ് ഹൈസ് സ്ഥിതി ചെയ്യുന്ന ലാഫയെറ്റെ സ്‌ക്വയറിലും പ്രതിഷേധക്കാര്‍ സംഘടിച്ചു, പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക് ഡൗണ്‍ ചെയ്തു. ഇതിനെക്കുറിച്ചാണ് ട്രംപ് പ്രതികരിച്ചത്.
''വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവര്‍ത്തിക്കാന്‍ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' ട്രംപ് പറഞ്ഞു.

മിനിയാപൊളിസില്‍ തുടങ്ങിയ പ്രതിഷേധം അമേരിക്ക മുഴുവന്‍ കത്തിപ്പടരുകയാണ്. 16 സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ജോര്‍ജ് ഫ്ളോയ്ഡിനും കറുത്ത മനുഷ്യര്‍ക്കാകെയും നീതിക്കായുള്ള പ്രതിഷേധം നടക്കുന്നത്. പ്രക്ഷോഭം രൂക്ഷമായതോടെ സംഘര്‍ഷഭരിതമായ 25 നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. മിന്നെസോട്ട സംസ്ഥാനത്ത് മിനിയാപൊളിസിന് പുറമെ സെന്റ് പോള്‍ നഗരത്തിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
വാഷിങ്ടണിലെ സീറ്റ്ല്‍, ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍, കാലിഫോര്‍ണിയയിലെ ബെവെര്‍ലി ഹില്‍സ്, ലോസ് ആഞ്ചലസ്, കൊളറാഡോയിലെ ഡെന്‍വെര്‍, ഫ്ളോറിഡിലെ മയാമി, ജോര്‍ജിയയിലെ അറ്റ്ലാന്റ, ഇല്ലിനോയിസിലെ ഷിക്കാഗോ, കെന്റക്കിയിലെ ലൂയിസ്വില്ലെ, ഒഹായോയിലെ സിന്‍സിനാറ്റി, ക്ലെവ്ലാന്‍ഡ്, കൊളംബസ്, ഡെയ്റ്റന്‍, ടൊളെഡോ, ഒറിഗോണിലെ യൂജിന്‍, പോര്‍ട്ട്ലന്‍ഡ്, പെന്‍സില്‍വാസിയയിലെ ഫിലാഡല്‍ഫിയ, പിറ്റ്സ്ബര്‍ഗ്, സൗത്ത് കരോലിനയിലെ ചാള്‍സ്ടണ്‍, കൊളംബിയ, ടെന്നെസിയിലെ നാഷ്വില്ലെ, ഉട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റി, വിസ്‌കോന്‍സിനിലെ മില്‍വവോകീ എന്നീ നഗരങ്ങളിലാണ് കര്‍ഫ്യൂ. കര്‍ഫ്യൂ ലംഘിച്ച് ആളുകള്‍ പ്രതിഷേധം തുടരുകയാണ്.

ജോര്‍ജ് ഫ്ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പൊലീസ് ഓഫീസറെ പുറത്താക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പൊലീസുകാര്‍കക്കെതിരെയും കുറ്റം ചുമത്തുന്നതുവരെ തെരുവില്‍ തുടരാനാണ് മിനിയാപൊളിസിലെ പ്രക്ഷോഭകരുടെ തീരുമാനം. തിങ്കളാഴ്ചയാണ് ഫ്ളോയ്ഡ് മരിച്ചത്. ഫ്ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ ഡെറെക് ചൗവിന്‍ എന്ന് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ക്കെതിരെ മൂന്നാം മുറ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നന്ന്. എന്നാല്‍ മറ്റു ഓഫീസര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
ന്യൂയോര്‍ക്ക് നഗരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രക്ഷോഭച്ചൂടില്‍ സ്തംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി മാര്‍ച്ച് നടത്തുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തത്. യൂണിയന്‍ സ്‌ക്വയറിലും ബ്രൂക്ലിന്‍സ് പ്രോസ്പെക്ട് പാര്‍ക്കിന് സമീപവും ആയിരങ്ങള്‍ പ്രതിഷേധിച്ചു. സമാധാനപരമായാണ് പ്രതിഷേധം നടന്നതെങ്കിലും ചിലയിടങ്ങളില്‍ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുലുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കൊവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കൂടി താങ്ങാനാകില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category