1 GBP = 94.00 INR                       

BREAKING NEWS

കോവിഡ് വ്യാപനം അതിവേഗം; രണ്ടു ലക്ഷം ക്ലബ്ബിലേക്ക് അടുത്ത് ഇന്ത്യ; ആഗോള പട്ടികയില്‍ ഫ്രാന്‍സിനേയും ജര്‍മ്മനിയേയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കുതിപ്പ്; ഒന്നര മണിക്കൂറിനിടെ ഏഴു രോഗികള്‍ മരിച്ചപ്പോള്‍ രോഗികളും ഡോക്ടര്‍മാരും നടുങ്ങിയത് മഹാരാഷ്ട്രയിലെ പ്രതിസന്ധിയുടെ നേര്‍ക്കാഴ്ച; ഓക്സിജന്‍ കുറഞ്ഞാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ മുംബൈ; തമിഴ്നാടും ഡല്‍ഹിയും ഗുജറാത്തും ഭീതിയില്‍; ലോക്ഡൗണ്‍ ഇളവുകളില്‍ കോവിഡിനൊപ്പം ഇന്ത്യ യാത്ര തുടരുമ്പോള്‍

Britishmalayali
kz´wteJI³

ഡല്‍ഹി: ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ചത് 8763 പേര്‍ക്ക്. മരിച്ചത് 223 പേരും. അതിവേഗ കോവിഡ് ഹബ്ബായി ഇന്ത്യ മാറുകയാണ്. ലോക് ഡൗണ്‍ ഇളവുകളിലൂടെ രാജ്യം കടന്നു പോകുന്നതാണ് ഇതിന് കാരണം, കോവിഡുമാരിയില്‍ പെട്ടുലഞ്ഞ ഫ്രാന്‍സിനേയും ജര്‍മ്മനിയേയും ഇന്ത്യ പിന്തള്ളി. രണ്ട് ദിവസത്തിനകം ഇന്ത്യ രണ്ട് ലക്ഷം രോഗികളുടെ ക്ലബ്ബിലുമെത്തും. കോവിഡില്‍ ആകെ മരണം 5408 ആണ്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തീരെ കുറവാണ്. ഇത് മാത്രമാണ് ആശ്വാസം. മരണ നിരക്കില്‍ റഷ്യ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലുമാണ്.

അമേരിക്കയും ബ്രസീലും റഷ്യയും സ്പെയിനും യുകെയും ഇറ്റലിയുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള കൊറോണ രാജ്യങ്ങള്‍. ഇതില്‍ ഇറ്റലിയെയേയും ഇന്ത്യ മറികടക്കാന്‍ സാധ്യതയുണ്ട്. ലോകത്ത് അതിവേഗം രോഗം പടരുന്നത് ഇപ്പോള്‍ ബ്രസീലിലാണ്. അതുകഴിഞ്ഞാല്‍ റഷ്യ. മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. അമേരിക്കയിലും കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയിലാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും ഗുജറാത്തിലും കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയിലാണ്. ലോക് ഡൗണില്‍ ഇളവുകളുള്ളതിനാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് രാജ്യം. കാര്യങ്ങള്‍ ഇനിയും കൈവിട്ടു പോകാന്‍ സാധ്യത ഏറെയാണ്.

മുംബൈയില്‍ സ്ഥിതി ആശങ്കാ ജനകമാണ്. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ജോഗേശ്വരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നര മണിക്കൂറിനിടെ ഏഴുരോഗികള്‍ മരിച്ചപ്പോള്‍ രോഗികളും ഡോക്ടര്‍മാരും നടുങ്ങി. തൊട്ടടുത്ത് കിടന്നവര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിക്കുന്ന കാഴ്ചകണ്ട് തീവ്രപരിചരണവാര്‍ഡിലെ മറ്റുരോഗികളും ആശങ്കയിലായി. ഡോക്ടര്‍മാരുടെ സംഘമെത്തിയാണ് അവരെ ആശ്വസിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിനയായത് ഓക്സിജന്റെ അളവ് കുറഞ്ഞത്
ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രോഗികള്‍ക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞതാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സീനിയര്‍ ഡോക്ടര്‍മാര്‍ അവധിയിലായതിനെത്തുടര്‍ന്ന് അടുത്തിടെ എം.ബി.ബി.എസ്. കഴിഞ്ഞ രണ്ടുപേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ പൈപ്പിലൂടെ വരുന്ന ഓക്സിജന്റെ അളവ് കുറഞ്ഞതോടെ രോഗികള്‍ക്ക് ശ്വാസംകിട്ടാത്ത അവസ്ഥയായി. ഇത് വാര്‍ഡിലെ നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡോക്ടര്‍മാര്‍ സ്ഥലത്തില്ലായിരുന്നു.

ടെക്‌നീഷ്യന്റെ സഹായത്തോടെ ഓക്സിജന്റെ അളവ് ശരിയാക്കുമ്പോഴേക്കും ഏഴുപേര്‍ മരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ 12 കോവിഡ് രോഗികള്‍ മരിച്ച ആശുപത്രിയാണിത്. മെഡിക്കല്‍സൂപ്രണ്ട് ഡോ. മാനെ ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് അടിയന്തര യോഗം വിളിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഓക്സിജന്‍ കുറഞ്ഞതല്ല പ്രശ്നമെന്നും ആ സമയത്ത് വാര്‍ഡില്‍ ഡോക്ടര്‍മാരില്ലാത്തതാണ് മരണത്തിന് കാരണമെന്നുമാണ് ഡോ. മാനെ പറഞ്ഞത്. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അവര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ജോലിക്ക് നിയോഗിക്കാന്‍ നടപടി ആരംഭിച്ചു. കേരളത്തില്‍നിന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒരു സംഘം മുംബൈയില്‍ എത്തിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന മലയാളിനഴ്‌സുമാര്‍ കേരളത്തിലേക്ക് മടങ്ങിയതോടെ പല ആശുപത്രികളിലും നഴ്‌സുമാരെ കിട്ടാനില്ലെന്ന് ബൃഹന്‍ മുംബൈ നഗരസഭ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു.

കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ജോലിക്കെടുക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖ് അറിയിച്ചു. നഴ്‌സുമാര്‍ക്ക് 30,000 രൂപയും ഡോക്ടര്‍മാര്‍ക്ക് 80,000 രൂപയുമാണ് പ്രതിമാസ ശമ്പളമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. അനസ്‌തേഷ്യവിഭാഗം ഡോക്ടര്‍മാര്‍ക്ക് രണ്ടുലക്ഷം രൂപയും ശമ്പളം ലഭിക്കും. എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ച 4000 വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനെ നല്‍കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തമിഴ്നാട്ടില്‍ സ്ഥിതി ഗുരുതരം
തമിഴ്നാട്ടില്‍ ഞായറാഴ്ച 1,149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ആയിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,333 ആയി. 13 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത മരണത്തിന്റെ എണ്ണത്തിലും റെക്കോഡാണിത്. ആകെ മരണം 173 ആയി. ചെന്നൈ ജില്ലയില്‍ മാത്രം 804 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14802 ആയി.
ചെന്നൈയില്‍ രോഗവ്യാപനം തീവ്രമായി തുടരുകയാണെങ്കിലും മദ്രാസ് ഹൈക്കോടതിയിലെ എല്ലാ ബെഞ്ചുകളിലും തിങ്കളാഴ്ച മുതല്‍ കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും വാദം കേള്‍ക്കുക. ചെന്നൈ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച റോയപുരം മേഖലയിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

കര്‍ണ്ണാടകയും കരുതലില്‍
കര്‍ണാടകത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു. മഹാരാഷ്ട്രയില്‍നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ രോഗികളുടെ എണ്ണം 3000 കടന്നു. ചികിത്സയിലായായിരുന്ന രണ്ടുപേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 51 ആയി. മഹാരാഷ്ട്രയില്‍നിന്ന് തിരിച്ചെത്തിയ റായ്ച്ചൂര്‍ സ്വദേശിയായ അമ്പതുകാരന്‍, ബീദര്‍ സ്വദേശിയായ എഴുപത്തഞ്ചുകാരന്‍ എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് പുതുതായി 299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 255 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തിയവരും ഏഴുപേര്‍ ദോഹ, മലേഷ്യ, ഇന്‍ഡൊനീഷ്യേ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3221 ആയി. രോഗം മാറുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ടായി. ഞായാറാഴ്ച 221 പേരാണ് രോഗം മാറി ആശുപത്രിവിട്ടത്. ആദ്യമായാണ് ഇത്രയുംപേര്‍ക്ക് ഒന്നിച്ച് രോഗം ഭേദപ്പെടുന്നത്. ബെംഗളൂരുവില്‍ 21 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 59 പേര്‍ രോഗം മാറി ആശുപത്രിവിട്ടു. നിലവില്‍ നഗരത്തില്‍ 115 പേരാണ് ചികിത്സയിലുള്ളത്. 357 പേര്‍ക്കാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതാണ് കര്‍ണാടകത്തില്‍ രോഗികളുടെ എണ്ണം 3000 കടക്കാന്‍ കാരണം. ചികിത്സയിലായായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 51-ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 299 പേരില്‍ 252 പേരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും ഏഴു പേര്‍ ദോഹ, മലേഷ്യ, ഇന്‍ഡൊനീഷ്യേ എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3221 ആയി.

ഡല്‍ഹിയില്‍ വ്യാപനം കുറയുന്നില്ല
ഗുജറാത്തില്‍ ഞായറാഴ്ച 438 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 689 പേര്‍ക്ക് ഭേദപ്പെട്ടു. 31 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതില്‍ ഇരുപതും അഹമ്മദാബാദിലാണ്. ഇതോടെ ആകെ മരണം 1038 ആയി. അഹമ്മദാബാദില്‍ 299 പേര്‍ക്ക് രോഗം കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസവും ഡല്‍ഹിയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

ഞായറാഴ്ച പുതുതായി 1,295 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന നിരക്കാണിത്. ഇതോടെ നഗരത്തില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 19,844 ആയി. ഞായറാഴ്ച 13 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 473 ആയി. നിലവില്‍, 10,893 രോഗികള്‍ ചികിത്സയിലുണ്ട്. 8,478 പേര്‍ രോഗമുക്തി നേടി. 317 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ പശ്ചിമബംഗാളില്‍ കോവിഡ് രോഗികളുടെ എണ്ണം 5,130 ആയി. 237 പേരാണ് ഇതുവരെ മരിച്ചത്. രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും മുഴുവന്‍ ജീവനക്കാരുമായി ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അന്തര്‍സംസ്ഥാന ബസുകളുള്‍പ്പടെ സ്വകാര്യ ഗതാഗത സംവിധാനങ്ങളും സാധാരണ രീതിയിലാകും.
എന്നാല്‍, ആരാധനലയങ്ങളും മാളുകളും ഭക്ഷണശാലകളും ജൂണ്‍ 30 വരെ തുറക്കില്ല. ബിഹാറില്‍ 20 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 206 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിപ്പോള്‍ 3,565 രോഗബാധിതരാണുള്ളത്. പട്‌നയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി തിരിച്ചെത്തിയ മറുനാടന്‍ തൊഴിലാളികളില്‍ 2,433 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ റെയില്‍വേ ഡിവിഷനിലെ 71 ജീവനക്കാര്‍ക്ക് കോവിഡ്
ചെന്നൈ റെയില്‍വേ ഡിവിഷനിലെ 71 ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 40 ആര്‍.പി.എഫ്. സോനാംഗങ്ങള്‍ക്കും വിവിധ സെക്ഷനുകളിലെ 31 ജീവനക്കാര്‍ക്കുമാണ് രോഗം ബാധിച്ചത്. നിര്‍ബന്ധമായും ജോലിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുന്നതുകൊണ്ടാണ് രോഗം ബാധിക്കുന്നതെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി.

ജീവനക്കാരോട് അവരുടെ പ്രദേശത്ത് കോവിഡ് ബാധയുണ്ടോയെന്ന് ചോദിച്ചറിയുന്നില്ല. അതിനാല്‍ തീവ്ര രോഗവ്യാപന മേഖലയിലുള്ളവര്‍ (കണ്ടെയ്‌ന്മെന്റ് സോണ്‍)കൂടി ജോലിക്ക് വരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഓരോ ദിവസവും നഗരത്തില്‍ കണ്ടെയ്‌ന്മെന്റ് സോണുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ആ മേഖലകളിലുള്ളവര്‍ക്ക് അവധി നല്‍കിയിരുന്നെങ്കില്‍ ഇത്രയും പേര്‍ക്ക് രോഗം വരില്ലായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു.

ദക്ഷിണ റെയില്‍വേയിലെ അംഗീകൃത യൂണിയനുകളില്‍ അംഗങ്ങളായ ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ലെന്നും അവര്‍ സംഘടനകളുടെ പിന്‍ബലത്തിലാണ് ഇത് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. മറ്റ് യൂണിയനുകളില്‍ അംഗങ്ങളായവര്‍ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകേണ്ടിവരുന്നു. ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരേ നടപടിയൊന്നുമെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category