1 GBP = 93.80 INR                       

BREAKING NEWS

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനു വേണ്ടി പ്രവര്‍ത്തിച്ച രണ്ട് പാക് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ; ഇരുവരും പദവിക്ക് അനുയോജ്യമല്ലാത്ത പ്രവര്‍ത്തികളില്‍ ഇടപെട്ടുവെന്ന് വിശദീകരണം; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കാന്‍ പാക്കിസ്ഥാനും; ചൈനയും നേപ്പാളും ഇടയുന്നത് മനസ്സിലാക്കി പാക് നീക്കം; അതിര്‍ത്തികളെല്ലാം സംഘര്‍ഷ ഭരിതമാകും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയും നേപ്പാളുമായി ഇന്ത്യ പ്രശ്‌നത്തിലാണ്. അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇരു അയല്‍രാജ്യങ്ങളും ഇന്ത്യയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ തന്ത്രപരമായ നീക്കങ്ങളാണ് ഇതിന് കാരണം. അതിനിടെ പാക്കിസ്ഥാനും ഇന്ത്യയ്ക്കെതിരെ തിരിയുകയാണ്. ഇന്ത്യയില്‍ ചാര പ്രവര്‍ത്തനം നടത്തുകയാണ് പാക് ഉദ്യോഗസ്ഥര്‍. ചാരവൃത്തിയില്‍ ഉള്‍പ്പെട്ട പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യേഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യ രംഗത്ത് എത്തി കഴിഞ്ഞു.

വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബീദ് ഹുസൈന്‍, താഹിര്‍ ഖാന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇത് ഏറ്റുമുട്ടലിന്റെ പുതിയ പ്രശ്നങ്ങളുണ്ടാക്കും. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിന് തയ്യാറായി തീവ്രവാദികള്‍ നില്‍ക്കുന്നുണ്ട്. നിയന്ത്രണ രേഖയില്‍ സംഘര്‍ഷം എപ്പോള്‍ വേണമെങ്കിലും പൊട്ടിപുറപ്പെടാം. ഇതിനിടെയാണ് പുതിയ പ്രശ്നമെത്തുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കമുണ്ടാകുമ്പോള്‍ പാക്കിസ്ഥാന്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കും. പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലുള്ളവരേയും അവര്‍ പുറത്താക്കും. അങ്ങനെ വിവാദം കൊഴുപ്പിക്കും.

'നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍, അവരുടെ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സര്‍ക്കാര്‍ ഈ രണ്ട് ഉദ്യോഗസ്ഥരെയും പുറത്താക്കുന്നു' എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്ന ഇവര്‍ പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനു (ഐഎസ്ഐ) വേണ്ടി പ്രവര്‍ത്തിച്ചെന്നാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്റെ കണ്ടെത്തല്‍.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഞായറാഴ്ച ഇവരെ പിടികൂടി 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പാക്കിസ്ഥാന് വലിയ നാണക്കേടാണ്. നുഴഞ്ഞു കയറ്റം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇവരുടെ ചാര പ്രവര്‍ത്തനമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്ത്യ കടുത്ത നടപടികള്‍ എടുത്തത്. എന്നാല്‍ ഇതിനെതിരെ ചൈനീസ് പക്ഷത്തേക്ക് ചേര്‍ന്ന് തിരിച്ചടിക്കാണ് പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബിസിയിലുള്ളവര്‍ എല്ലാം ഭീതിയിലാണ്.


മുമ്പും ഇന്ത്യയിലെ ചാര പ്രവര്‍ത്തനം കണ്ടെത്തുമ്പോള്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കുന്നത് പാക് ശീലമാണ്. ഇന്ത്യയ്ക്കെതിരെ ചൈന ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിഞ്ഞാണ് പാക് നീക്കങ്ങള്‍. ഇന്ത്യാ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ലഡാക്കില്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് സൈന്യം മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്.

പീരങ്കികള്‍ ഉള്‍പ്പെടെയുള്ള വലിയ ആയുധ സന്നാഹങ്ങളും വാഹനങ്ങളുമാണ് ഇന്ത്യന്‍ സൈന്യം ലഡാക്കിലെ സംഘര്‍ഷ മേഖലകള്‍ക്ക് സമീപം വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ 25 ദിവസമായി ഇരുരാജ്യങ്ങളിലേയും സേനകള്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയുടെ നീക്കം നിര്‍ണായകമാണ്. ഇതിനിടെയാണ് പാക്കിസ്ഥാനും ഇന്ത്യയുമായുള്ള പുതിയ നയതന്ത്ര പ്രശ്നം.

അതേസമയം ലഡാക്കിന് സമീപം ചൈന വലിയ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. ഏകദേശം 2,500 സൈനികരെയും പീരങ്കികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ചൈന അവിടേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ലഡാക്കില്‍ കരുത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. നയതന്ത്ര തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരു സേനകളും സൈനിക ശക്തി ഓരോ ദിവസങ്ങളായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ മേഖലയില്‍ വ്യോമസേന ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പാക്കിസ്ഥാനും പ്രശ്നങ്ങള്‍ക്ക് വരുന്നത്.

പാംഗോങ് സൊ തടാകം, ഗല്‍വാന്‍ താഴ്വര എന്നിവയുള്‍പ്പെടെ തന്ത്രപ്രധാനമായ ചില മേഖലകളിലാണ് ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ താത്കാലിക നിര്‍മ്മിതികളും ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.

എത്ര വലിയ സമ്മര്‍ദ്ദമുണ്ടായാലും മേഖലയിലെ പഴയ അവസ്ഥയിലേക്ക് ചൈനീസ് സൈന്യം പിന്മാറാതെ തങ്ങള്‍ ഒരുചുവടുപോലും പിന്നോട്ട് വെക്കില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 73 ദിവസം നീണ്ടുനിന്ന ദോക്ലാം സംഘര്‍ഷത്തിനെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category