1 GBP = 93.80 INR                       

BREAKING NEWS

വനിതാ ക്യാമ്പും സമ്മേളനവും നടക്കുമ്പോള്‍ സെക്രട്ടറിയായി വന്നു അവരുടെ അരഞ്ഞാണങ്ങള്‍ രാത്രി അടിച്ചു കൊണ്ട് പോയാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യം കേട്ട് വെട്ടിലായത് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തു കൊണ്ടുപോയി കൂമ്പിനിടിച്ച മോഷ്ടാവിനെയാണ് നിങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും മുഖത്ത് നോക്കി പറഞ്ഞത് എംപിമാരില്‍ പ്രധാനി; ഭാരവാഹി പട്ടികയെ പ്രതിസന്ധിയിലാക്കി കാസര്‍കോട്ടെ പഴയ മോഷണ വിവാദം; കെപിസിസിയില്‍ പുകയുന്ന വിവാദം ഇങ്ങനെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: കാസര്‍കോട്ടെ ഒരു ലക്ഷം രൂപയുടെ മോഷണ വിവാദവുമായി ബന്ധപ്പെട്ട് കെപിസിസിയില്‍ പൊട്ടിത്തെറി. കഴിഞ്ഞ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ കേരള ജാഥയുമായി ബന്ധപ്പെട്ട് നടന്ന ഒരു ലക്ഷത്തിന്റെ മോഷണ വിവാദമാണ് ഇപ്പോള്‍ കെപിസിസി ഭാരവാഹി ലിസ്റ്റുമായി ബന്ധപ്പെട്ട് വീണ്ടും ഉയര്‍ന്നത്. മോഷണത്തില്‍ ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെപിസിസി ഭാരവാഹിപ്പട്ടികയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതോടെയാണ് മോഷണ വിവാദം ഉന്നത നേതാക്കള്‍ തന്നെ കെപിസിസി പ്രസിഡന്റിന്റെ മുന്നില്‍ കൊണ്ടുവന്നത്. മുല്ലപ്പള്ളിയും മറ്റും നേതാക്കളും കെപിസിസി ഓഫീസിനു പുറത്ത് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപി സ്റ്റൈലില്‍ മുല്ലപ്പള്ളിയോട് പൊട്ടിത്തെറിച്ച ഉന്നത നേതാവാണ് പ്രശ്നം വീണ്ടും വിവാദമാക്കിയത്.

ഒരു ലക്ഷം രൂപയുടെ മോഷണം കയ്യോടെ പൊക്കിയപ്പോള്‍ കാസര്‍കോടെ ഡിസിസി ഭാരവാഹി രഹസ്യസ്ഥലത്തു കൊണ്ടുപോയി കൂമ്പിനിടിച്ച നേതാവിനെയാണ് നിങ്ങള്‍ കെപിസിസി സെക്രട്ടറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വനിതാ ക്യാമ്പും സമ്മേളനവുമൊക്കെ നടക്കുമ്പോള്‍ കെപിസിസി സെക്രട്ടറിയായി സ്ഥലത്ത് വന്നു അവരുടെ അരഞ്ഞാണങ്ങള്‍ രാത്രി അടിച്ചു കൊണ്ട് പോയാല്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ പ്രബലനേതാവ് മുല്ലപ്പള്ളിയോട് ചോദിച്ചത്. മുല്ലപ്പള്ളിയോടൊപ്പം ഉന്നത നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ഉന്നതന്‍ പൊട്ടിത്തെറിച്ചത്. മോഷണവിവാദം പൊട്ടിത്തെറിക്ക് വഴിവെച്ചതോടെ ഭാരവാഹിപ്പട്ടിക ഇനിയും വൈകാനാണ് സാധ്യത.

വളരെ ക്ലേശിച്ച് എ-ഐ ഗ്രൂപ്പ് നേതാക്കളുടെ സഹായത്തോടെ മുല്ലപ്പള്ളി ജനറല്‍ സെക്രട്ടറിമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കും ഏകോപന ചുമതല കൈമാറിയത് കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടി ചുമതകള്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാത്രം വീതിച്ച് നല്‍കുന്ന കീഴ്വഴക്കം നിലനില്‍ക്കുമ്പോള്‍ ഇക്കുറി വൈസ് പ്രസിഡന്റുമാര്‍ക്കും മുല്ലപ്പള്ളി ചുമതലകള്‍ നല്‍കിയിട്ടുണ്ട്. എല്ലാം ഗ്രൂപ്പ് പോരുകള്‍ ശമിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു. ഇങ്ങനെ ഈ പ്രശ്നം പരിഹരിച്ച് ഭാരവാഹി ലിസ്റ്റിനായി ഹൈക്കമാന്‍ഡില്‍ കണ്ണും നട്ടിരിക്കെവെയാണ് മോഷണവിവാദം മുല്ലപ്പള്ളിയുടെയും മറ്റു നേതാക്കളുടെയും ഉറക്കം കെടുത്തി പൊട്ടിത്തെറിയുടെ രൂപത്തില്‍ വരുന്നത്. സംസ്ഥാനത്തെ പ്രമുഖ ലോക്സഭാ അംഗമാണ് കാസര്‍കോട്ടെ വിവാദം ചര്‍ച്ചയാക്കുന്നത്.

കാസര്‍കോട് ഹസന്റെ യാത്രയുമായി ബന്ധപ്പെട്ടു നടന്ന സംഭവം പാര്‍ട്ടിയിലെ അത്യുന്നതനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തി പൊട്ടിത്തെറിച്ചത്. ആശയക്കുഴപ്പത്തിലായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ നേതാവിനെ ലിസ്റ്റില്‍ നിന്നും വെട്ടാനുള്ള ശ്രമത്തിലാണ്. ആന്റണിയുടെയും കെ.വി.തോമസിന്റെയും പേര് പറഞ്ഞാണ് നേതാവ് പട്ടികയില്‍ ഇടംപിടിച്ചതെങ്കിലും തന്റെ പേര് പറഞ്ഞു ഒരു മോഷ്ടാവിനെ കെപിസിസി സെക്രട്ടറി പദവിയില്‍ അവരോധിക്കുന്നതില്‍ ആന്റണിക്കും പ്രതിഷേധമുണ്ടെന്നാണ് അറിഞ്ഞത്. എന്ത് സംഭവിച്ചാണെങ്കിലും തന്റെ പേര് ലിസ്റ്റില്‍ ഇടംപിടിക്കുമെന്നാണ് വിവാദം അറിഞ്ഞപ്പോള്‍ ഈ നേതാവിന്റെ പ്രതികരണം.

ഇതോടെ മുല്ലപ്പള്ളിയും ആശയക്കുഴപ്പത്തിലാണ്. ഈ നേതാവിനെ അനുകൂലിച്ച നേതാക്കള്‍ തന്റെ നേരെ തിരിയുമോ എന്നാണ് മുല്ലപ്പള്ളിയുടെ ആശങ്ക. കഴിഞ്ഞ പ്രസിഡന്റിന്റെ കാലത്ത് നടന്ന മോഷണ വിവാദം ഓര്‍ക്കാപ്പുറത്ത് കെപിസിസിയില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്ന് ഒരു നേതാവും കരുതിയതല്ല. കെപിസിസി ഓഫീസിനു മുന്നില്‍വെച്ച് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളോട് കാസര്‍കോടെ ഉന്നതന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെപിസിസി ലിസ്റ്റ് വിവാദം കടന്നുവരുകയും മുല്ലപ്പള്ളിയോട് സുരേഷ് ഗോപി സ്റ്റൈലില്‍ പ്രധാന നേതാവ് പൊട്ടിത്തെറിച്ചത്. ഇതോടെ സംഭവത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് മുല്ലപ്പള്ളിയും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. മോഷണവിവാദത്തില്‍ തുടങ്ങിയ പൊട്ടിത്തെറി ഇനി മറ്റു നേതാക്കള്‍ ഏറ്റുപിടിക്കുമോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. പ്രശ്നം പരിഹൃതമായില്ലെങ്കില്‍ ജംബോ ലിസ്റ്റ് ഇനിയും വൈകാന്‍ ഇടയുണ്ട്.

കെപിസിസിയില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ച മോഷണ വിവാദത്തിന്റെ കഥ ഇങ്ങനെ:
മുന്‍ കെപിസിസി പ്രസിഡന്റിന്റെ കേരള യാത്ര. നേതാക്കളില്‍ പലരും കാസര്‍കോട്. ഉന്നത കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവര്‍ കാസര്‍കോടെയ്ക്ക് ട്രെയിനില്‍ തിരിക്കുന്നു. ഒരു ജില്ല കോണ്‍ഗ്രസ് സെക്രട്ടറി കാസര്‍കോടിന് മുന്‍പ് തന്നെ നേതാക്കളെ വിളിക്കുന്നു. കാസര്‍കോട് അങ്ങനെ നല്ല റൂം കിട്ടില്ല. നിങ്ങള്‍ കാഞ്ഞങ്ങാട് ട്രെയിന്‍ ഇറങ്ങൂ. ഞങ്ങള്‍ റൂം അറേഞ്ച് ചെയ്ത് തരാം എന്ന് പറയുന്നു. നേതാക്കള്‍ കാഞ്ഞങ്ങാട് ഇറങ്ങുന്നു. ഉന്നത നേതാവിന് കാസര്‍കോടെ ഭാരവാഹി സ്വന്തം വീട് തന്നെ വിട്ടു നല്‍കുന്നു. എസി റൂമില്‍ തന്നെ നേതാവിനെ താമസിപ്പിച്ച ഭാരവാഹി സ്വന്തം കാറും സഞ്ചരിക്കാന്‍ വിട്ടു നല്‍കി. ഒപ്പം അകമ്പടി സേവിക്കാന്‍ ഒരു കോണ്‍ഗ്രസ് ഭാരവാഹിയേയും വിട്ടു നല്‍കി. അപ്പോള്‍ ഡിസിസി ഭാരവാഹി ഒരു കാര്യം നേതാവിനോട് പറഞ്ഞു.

കാറിന്റെ ബാക്ക് സീറ്റില്‍ ഒരു ലക്ഷം രൂപ ഇരിപ്പുണ്ട്. അത് ഒന്ന് സുരക്ഷിതമാക്കി വയ്ക്കാന്‍ ഡ്രൈവറോടു പറയണം. അല്ലെങ്കില്‍ ഒന്ന് എടുത്ത് ഡാഷ് ബോര്‍ഡില്‍ വെയ്ക്കണം എന്ന് പറഞ്ഞു. ഡ്രൈവര്‍ പറഞ്ഞു. സീറ്റില്‍ പണം ഇരിപ്പുണ്ട്. അത് ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. കാസര്‍കോട് എത്തിയപ്പോള്‍ ചാനലുകാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സൗകര്യമായി ഇരിക്കാന്‍ നേതാവ് കാറിനു അകത്തേക്ക് കയറി. അപ്പോള്‍ ആരോപണ വിധേയനായ നേതാവും മറ്റൊരു നേതാവും ബാക്ക് ഡോര്‍ തുറന്നു അകത്ത് കയറി. സംസാരം തുടങ്ങി. ബാക്ക് സീറ്റില്‍ ആളിരിക്കുന്നത് കണ്ട ഡ്രൈവര്‍ ഓടി വന്നു പറഞ്ഞു. സീറ്റില്‍ പണമുണ്ട്. അതൊന്നു എടുക്കണമെന്ന് പറഞ്ഞു. നോക്കുമ്പോള്‍ കവര്‍ മാത്രം. അതില്‍ പണമില്ല. ഡ്രൈവര്‍ ഈ കാര്യം പറഞ്ഞപ്പോള്‍ നേതാവ് പറഞ്ഞു. നീ ഒന്ന് പരിശോധിക്കണം. പണം എന്റെ കയ്യിലുണ്ടോ എന്ന് നോക്കണം എന്ന് പറഞ്ഞു. പക്ഷെ ഡ്രൈവര്‍ അനങ്ങിയില്ല. നേതാവിനെ പരിശോധിക്കാന്‍ തയ്യാറായതുമില്ല. ഡ്രൈവര്‍ക്ക് വേണമെങ്കില്‍ അവരെ പരിശോധിക്കാമായിരുന്നു. ഡ്രൈവര്‍ അതിനു തയ്യാറായില്ല. നേതാക്കള്‍ ബാക്ക് സീറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

ഡ്രൈവര്‍ ഡിസിസി ഭാരവാഹിയെ വിളിച്ചു. ഡിസിസി ഭാരവാഹി അപ്പോള്‍ മുന്‍ കെപിസിസി അധ്യക്ഷന്റെ മുറിയില്‍ ഇരിക്കുകയാണ്. ഡ്രൈവര്‍ കാര്യം പറഞ്ഞപ്പോള്‍ ഭാര്വാഹിക്ക് പരിഭ്രാന്തിയായി. മുന്‍ കെപിസിസി പ്രസിഡനന്റ് കാര്യം അന്വേഷിച്ചു. കാറില്‍ നിന്ന് പണം മോഷണം പോയി എന്ന് പറഞ്ഞു. അപ്പോള്‍ നേതാവിനെ കൂടാതെ വേറെ ആര് കാറില്‍ വന്നു എന്ന് ചോദിച്ചു. രണ്ടു നേതാക്കളുടെ പേര് പറഞ്ഞു. അവിടെ പോയി പരിശോധിക്കാന്‍ കെപിസിസി ഉന്നതന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ഭാരവാഹി കാറുമായി നേരിട്ട് പോയി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊക്കി. ആരുമില്ലാത്ത സ്ഥലത്ത് പോയി. ഉടന്‍ നേതാവ് വിരട്ടല്‍ തുടങ്ങി. ഉടന്‍ നേതാവ് എ.കെ.ആന്റണിയെ വിളിക്കാന്‍ പറഞ്ഞു. കെ.വി.തോമസിനെ വിളിക്കൂ. ശശി തരൂരിനെ വിളിക്കൂ എന്നൊക്കെ പറഞ്ഞു. ലക്ഷങ്ങള്‍ എന്റെ കയ്യില്‍ നിന്ന് ചെലവാക്കിയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. ഒരു പണവും എനിക്ക് എടുക്കേണ്ട കാര്യമില്ല. നിങ്ങള്‍ എന്നെ അപമാനിക്കരുത്. വിവരം അറിയും. നിങ്ങള്‍ക്ക് എത്ര രൂപ വേണം. എന്റെ കയ്യില്‍ നാല് കാര്‍ഡ് ഉണ്ട്. രണ്ടു ലക്ഷം രൂപ ഞാന്‍ എടിഎമ്മില്‍ നിന്നും എടുത്ത് തരാം എന്ന് പറഞ്ഞു.

ഡിസിസി ഭാരവാഹി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കഴുത്ത് സ്വന്തം കയ്യിലാക്കി. തല താഴ്ത്തിപ്പിടിച്ച് മുട്ടുകൈ കൊണ്ട് നാല് കുത്ത് പുറത്തുകൊടുത്തു. പൊലീസ് രീതിയില്‍ മുട്ടുകൊണ്ട് മൂന്നു പ്രഹരം അടിവയറിനും നല്‍കി. കരഞ്ഞുകൊണ്ട് നേതാവ് എല്ലാം സമ്മതിച്ചു. എന്നെ ഒന്നും ചെയ്യരുത് പണം ഞാന്‍ നല്‍കാം എന്ന് പറഞ്ഞു. റൂമില്‍ കൂട്ടിക്കൊണ്ടു പോയി എടുത്ത ഒരു ലക്ഷവും കട്ടിലിന് അടിയില്‍ നിന്നും എടുത്തുകൊണ്ട് കൊടുത്തു. കതക് കുറ്റിയിട്ടു പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇക്കാര്യം അറിയരുത് എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. വൈകീട്ട് ആദ്യം കാറില്‍ കയറിയ ഉന്നതനും ഡിസിസി ഭാരവാഹിയും ചായ കുടിക്കാന്‍ കയറി. ലേശം സങ്കോചത്തോടെയാണ് നേതാവ് ഡിസിസി ഭാരവാഹിയെ അഭിമുഖീകരിച്ചത്. താന്‍ കയറിയ കാറില്‍ നിന്നാണല്ലോ പണം പോയത്. പണം തിരികെ കിട്ടിയ കാര്യം ഡിസിസി ഉന്നതന്‍ അറിയിച്ചിരുന്നുമില്ല. ചായകുടിക്കിടെ ഡിസിസി ഉന്നതന്‍ പണം ലഭിച്ച കാര്യം നേതാവിനോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അല്ലെ പണം എടുത്തത് എന്ന് നേതാവ് തിരികെ ചോദിച്ചു. അത് എങ്ങിനെ മനസിലായി എന്ന് ചോദിച്ചപ്പോള്‍ അത് എനിക്ക് അറിയാം എന്നായിരുന്നു നേതാവിന്റെ മറുപടി. കാലു പിടിച്ച് തന്റെ ഭാവി കളയരുത് എന്ന് പറഞ്ഞതുമുതല്‍ എല്ലാം ഡിസിസി ഉന്നതന്‍ നേതാവിനോട് പറഞ്ഞു. കാസര്‍കോടെ മുഴുവന്‍ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും കാര്യം അറിഞ്ഞു. ഉന്നത നേതാവ് ഉടന്‍ തന്നെ ഡിസിസി ഭാരവാഹിയോടു പരാതി പറയാന്‍ പറഞ്ഞു. ഡിസിസി നേതാവ് വിചിത്ര മറുപടിയാണ് നല്‍കിയത്. തിരുവനന്തപുരത്തെ ഒരു പ്രബല നേതാവുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോടികള്‍ സമ്പാദിച്ച നേതാവ്. അയാള്‍ അഴിമതിക്കാരനായിട്ടും പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. ഇത്തരം നേതാക്കള്‍ അഴിമതി കാട്ടുമ്പോള്‍ അവരുടെ അഴിമതി വിഹിതം കട്ടുകൊണ്ടുപോകാന്‍ ഇതുപോലുള്ള നേതാവ് പാര്‍ട്ടിയില്‍ വേണം. എനിക്ക് എന്റെ പണം തിരികെ ലഭിച്ചു. പണം കട്ടവനെ ഒരു രഹസ്യ സ്ഥലത്തുകൊണ്ടുപോയി കൂമ്പിനിടിച്ച് നല്ല വണ്ണം പ്രഹരിച്ചു. കരഞ്ഞുകൊണ്ട് ഇനി അടിക്കരുത് എന്ന് പറഞ്ഞു അയാള്‍ കാലില്‍ വീഴുകയും ചെയ്തു. ഇനി ഇവനെ എന്തിനു പൊലീസില്‍ പിടിപ്പിക്കണം എന്നാണ് ഡിഡിസിസി ഭാരവാഹി പറഞ്ഞത്.

സംഭവം വിവാദമായപ്പോള്‍ നേതാവിന് പിന്തുണയുമായി കണ്ണൂര്‍ നേതാവ് രംഗത്തെത്തി. ഇതോടെ സംഭവം ഉന്നത പറഞ്ഞ നേതാവ് പറഞ്ഞു. ഗുരുവായൂരപ്പന്‍ മുന്നില്‍ വന്നു ഈ നേതാവ് കള്ളനല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ ഗുരുവായൂരപ്പനോട് പറയും ഇനി ഗുരുവായൂരില്‍ പോയി ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തൊഴില്ല എന്ന്. ഇതോടെ കണ്ണൂര്‍ നേതാവും സമ്മതിച്ചു. തനിക്ക് തെറ്റ് പറ്റിയെന്ന്. ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് നേതാവ് മുല്ലപ്പള്ളിക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്. കള്ളന്മാര്‍ക്ക് വരെ പ്രാതിനിധ്യം നല്‍കിയ ലിസ്റ്റാണ് നിങ്ങള്‍ ഇറക്കിയത് എന്ന് പറഞ്ഞാണ് ഈ പൊട്ടിത്തെറി തുടര്‍ന്നത്. ഇതോടെയാണ് ഭാരവാഹി ലിസ്റ്റ് വീണ്ടും വെള്ളത്തിലാകുന്നതായി സൂചനകള്‍ വരുന്നത്. മാസങ്ങളായി തുടരുന്ന തര്‍ക്കമാണ് കെപിസിസി സെക്രട്ടറി ലിസ്റ്റിനെ ചൊല്ലി സംസ്ഥാനത്ത് നടക്കുന്നത്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും വടംവലികള്‍ക്കുമൊടുവില്‍ 84 പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്റിന്നല്‍കിയത്. ജംബോ പട്ടിക വേണ്ടെന്ന് നിലപാടെടുത്ത കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ വെട്ടിയൊതുക്കിയാണ് എല്ലാവരും ചേര്‍ന്ന് ജംബോ പട്ടിക കൈമാറിയത്. ആ പട്ടികയില്‍ സംസ്ഥാന സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നേതാവാണ് കാസര്‍കോടെ മോഷണത്തിന്റെ പേരില്‍ വിവാദത്തില്‍ തുടരുന്നത്. ഇയാളുടെ പേര് മുല്ലപ്പള്ളി വെട്ടുമ്പോള്‍ ഇനി ലിസ്റ്റിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്നാണ് മറ്റു നേതാക്കളുടെ നോട്ടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category