
കുന്നംകുളം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍. മോഷണശ്രമം തടയുന്നതിനിടെ കത്തി കൊണ്ടുള്ള കുത്തേറ്റ് യുവതിക്ക് പരിക്ക്. മോഷണ ശ്രമത്തിന് ശേഷം നാടുവിടാനൊരുക്കിയ പ്രതിയെ വലയിലാക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം.
കേസില്‍ അറസ്റ്റിലായത് ആസാം സ്വദേശിയും പെരുമ്പിലാവിലെ വീട്ടില്‍ വീട്ടു ജോലി ചെയ്തിരുന്നതുമായ ജിബീറുല്‍ ഹഖ് (ജിബ്രു 23) എന്ന യുവാവ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യുവതിയുടെ വീടിന്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന പ്രതി മുഖം മറച്ച് വീടിന്റെ ബാല്‍ക്കണി വഴി അകത്തു കടന്ന് വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന യുവതിയുടെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി നല്കുവാന് ആവശ്യപ്പെടുകയായിരുന്നു.
ആളെ തിരിച്ചറിഞ്ഞ യുവതി ധൈര്യം കൈവിടാതെ പ്രതിയെ നേരിടുകയും കത്തി തട്ടി തെറിപ്പിക്കുകയും ബഹളം വെക്കുകയും ചെയ്തു. ബഹളം കേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും പ്രതി മുകളിലത്തെ നില വഴി രക്ഷപ്പെട്ടിരുന്നു. പ്രതിയുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ യുവതിക്ക് കത്തി കൊണ്ട്പരിക്കേല്ക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ തന്ത്രപ്പൂര്വമായ നീക്കങ്ങള്‍ക്കൊടുവിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന പ്രതിയെ ഞായറായ്ച വലയിലാക്കിയത്.
കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ് ഐ മാരായ ബാബു. ഇ, ആന്റണി ക്രോമ്സണ്‍, ജോയ് എഫ്, എ എസ് ഐ ഗോകുലന്, സിപിഒ മാരായ സന്ദീപ്, സജയ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam