1 GBP = 93.80 INR                       

BREAKING NEWS

മദ്യവരവില്‍ ഗണ്യമായ കുറവ്; സ്പിരിറ്റിന് ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും ഉത്പാദനം പൂര്‍ണ്ണ തോതില്‍ അല്ല; സര്‍ക്കാരിന്റെ കൈയിലുള്ളത് മൂന്നാഴ്ചത്തെ മദ്യം മാത്രം; ബെവ്കോ ആപ്പിനേക്കാള്‍ വലിയ പ്രതിസന്ധിക്ക് സാധ്യത; സെക്കന്‍ഡ്സ് മദ്യം വ്യാപിക്കാനും സാധ്യതകള്‍ ഏറെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ മദ്യക്ഷാമം ഉണ്ടാകാന്‍ സാധ്യത. മദ്യശാലകള്‍ തുറന്നെങ്കിലും സംസ്ഥാനത്തേക്കുള്ള മദ്യവരവില്‍ ഗണ്യമായ കുറവുള്ളതാണ് ഇതിന് കാരണം. അങ്ങനെ വന്നാല്‍ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിടും. സെക്കന്‍ഡ്‌സ് മദ്യം വ്യാപിക്കാനുള്ള സാധ്യതയാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. പല ബാറിലും അനധികൃത മദ്യവില്‍പ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് അടച്ചിടല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കൂടുതല്‍ ഡിസ്റ്റിലറികളുള്ള തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കാരണം മദ്യ ഉത്പാദനം പൂര്‍വ സ്ഥിതിയിലായിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം.

മദ്യ നിര്‍മ്മാണത്തിനുള്ള സ്പിരിറ്റിന് ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും മദ്യനിര്‍മ്മാണം പൂര്‍വസ്ഥിതിയിലായിട്ടില്ല. ലോക്ഡൗണിനു മുമ്പ് എത്തിച്ച സ്പിരിറ്റ് കൊണ്ടാണ് മിക്ക ഡിസ്റ്റിലറികളും മദ്യം നിര്‍മ്മിക്കുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് സ്പിരിറ്റ് എത്തിയിരുന്നത്. ഇവിടത്തെ സ്പിരിറ്റ് ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ഇതോടെ കേരളത്തിലെ മദ്യ നിര്‍മ്മാണവും പൂര്‍ണ്ണമായും നിലയ്ക്കാനാണ് സാധ്യത.

സംസ്ഥാനത്തേക്ക് മദ്യം കൊണ്ടുവരാന്‍ എക്‌സൈസ് നല്‍കിയ 900 മദ്യ പെര്‍മിറ്റുകളുടെ കാലാവധി തീര്‍ന്നു. മദ്യശാലകള്‍ തുറന്നശേഷം മദ്യം എത്തിക്കാനുള്ള നീക്കത്തിലായിരുന്നു കമ്പനികള്‍. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ഇത് തടസ്സപ്പെടുത്തി. മാര്‍ച്ചില്‍ വിതരണം ചെയ്ത പെര്‍മിറ്റുകളിലെ മദ്യമാണ് ഇനിയും എത്താനുള്ളത്. ഇത് എത്താനുള്ള സാധ്യത വളരെ കുറവാണ്. ഉള്ള സ്റ്റോക്കുകള്‍ വച്ചാണ് നിലവില്‍ മദ്യ വിതരണം. ഇത് ഏത് സമയവും തീരും.

ഏപ്രില്‍, മെയ് മാസങ്ങളില്‍ പെര്‍മിറ്റ് കാലാവധി നീട്ടി എക്‌സൈസ് ഇളവ് നല്‍കിയിരുന്നു. ഇളവ് തുടര്‍ന്നില്ലെങ്കില്‍ ഒരു പെര്‍മിറ്റ് പുതുക്കാന്‍ എക്‌സൈസിന് 10,000 രൂപയും ബിവറേജസ് കോര്‍പ്പറേഷന് 15,000 രൂപയും നല്‍കണം. ഇതിന് കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ മദ്യവരവ് പൂര്‍ണമായും നിലയ്ക്കും. ഇത് നീട്ടി നല്‍കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്താനാണ് കമ്പനികളുടെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഇത് അംഗീകരിച്ചേക്കും. മദ്യവില്‍പ്പനയ്ക്കുള്ള ബെവ്കോ ആപ്പില്‍ പ്രതിസന്ധി വലുതാണ്. ഇത് പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് പുതിയ പ്രതിസന്ധി എത്തുന്നത്.


തീവ്ര കോവിഡ് ബാധിത മേഖലകളില്‍നിന്നെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ബാധകമാണ്. അതിനാല്‍ സംസ്ഥാനത്തേക്ക് മദ്യവും സ്പിരിറ്റും എത്തിക്കാന്‍ തദ്ദേശീയരായ ഡ്രൈവര്‍മാരും തൊഴിലാളികളും തയ്യാറാകുന്നില്ല. ഇതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനമാണ് ഡ്രൈവര്‍മാരുടെ നിസ്സഹകരണത്തിന് കാരണം. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ലോറികളില്‍ മദ്യം എത്തിക്കുകയാണ് ഇതിനു പോംവഴി. എന്നാല്‍, കോവിഡ് ബാധ രൂക്ഷമായതിനാല്‍ അവിടെനിന്നു ലോറികള്‍ ലഭിക്കുന്നില്ല.

മൂന്നാഴ്ചത്തേയ്ക്ക് ആവശ്യമുള്ള മദ്യം സംഭരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും ബിവറേജസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അതിന് ശേഷവും മദ്യം എത്തിയില്ലെങ്കില്‍ മദ്യശാലകള്‍ പൂട്ടേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category