1 GBP = 93.80 INR                       

BREAKING NEWS

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത് സമരം ചെയ്തവര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ വക്താക്കള്‍ ചമയുന്നു; വിക്ടേഴ്സ് ചാനല്‍ യുഡിഎഫ് തുടങ്ങിയപ്പോഴും ഉടക്കുമായി വന്നത് ഇടതുപക്ഷം; ഇന്ന് 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന്റെ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനിലൂടെ ക്ലാസ് തുടങ്ങിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിക്കുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; ആദിവാസി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്തായതില്‍ ആശങ്കയുമായി നിരവധി ആളുകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എന്തു പുതിയ സംവിധാനം വന്നാലും ആദ്യം എതിര്‍ക്കുക. പിന്നീട് അതിന്റെ ഗുണഭോക്താവായി നടക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ പതിവു പരിപാടി. മുമ്പ് കമ്പ്യൂട്ടര്‍വത്ക്കരണത്തിലേക്ക് രാജ്യം കടക്കുമ്പോഴും അതില്‍ എതിര്‍പ്പുയര്‍ത്തി രംഗത്തുവന്നത് സിപിഎമ്മായിരുന്നു. ഈ കോവിഡ് കാലത്തും സമാനമായ നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇന്ന് സ്‌കൂള്‍ തുറന്നപ്പോള്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ് കേരളത്തില്‍ പഠനം തുടര്‍ന്നത്. ലക്ഷങ്ങള്‍ ഇന്ന് വിക്ടേഴ്സ് ചാനല്‍ വഴി പഠനം തുടങ്ങുമ്പോഴും അതിന്റെ നേട്ടം അവകാശപ്പെടുകയാണ് ഇടതുപക്ഷം. എന്നാല്‍, ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്നു പറയാന്‍ ഇടതുപക്ഷത്തിന് അവര്‍ എതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.

2005-ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ് ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് മുന്‍നിര വിദ്യാഭ്യാസ ചാനലാണ്. എസ്.എസ്.എല്‍.സി.ക്ക് ഐ.ടി. പാഠ്യവിഷയമാക്കിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധിച്ചു. ഓണ്‍ലൈന്‍ ചാനല്‍ അദ്ധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു -ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2005ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ് ഓണ്‍ലൈന്‍ ചാനല്‍ ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ ചാനലാണ്. 2004ല്‍ ആണ് ഐഎസ്ആര്‍ഒ വിദ്യാഭ്യാസത്തിന് മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്.

2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുള്‍ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാഷ്ടപതി ഒരു അദ്ധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകളിലുമായിരുന്ന വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനിലും സംവദിച്ചു. അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീര്‍ ഈ പദ്ധതിക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു. എസ്എസ്എല്‍സിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്‌സ്ടിട്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഐടി പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമില്‍ ഐടി പരീക്ഷ സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തി. ഓണ്‍ലൈന്‍ ചാനല്‍ അദ്ധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു. വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 2011-16ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് 5 വര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പള്‍ ചോദ്യപേപ്പറിന്റെ വിശകലനം, എന്‍ട്രന്‍സ് കോച്ചിങ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകള്‍, അദ്ധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വിക്ടേഴ്‌സ് ചാനലിനെ മുന്‍നിരയില്‍ എത്തിച്ചു. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം ഇന്ന് വിക്ടേഴ്സ് ചാനല്‍ വഴി ലക്ഷങ്ങള്‍ പഠനം തുടരുമ്പോഴും ചില ഡി.ടി.എച്ചുകളില്‍ ഇപ്പോഴും വിക്ടേഴ്സ് ചാനല്‍ കിട്ടിട്ടില്ല. ഈ ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണെങ്കിലും ഒട്ടുമിക്ക ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും ഇത് നല്‍കിയിരുന്നില്ല. കോവിഡ് അടച്ചിടലിനു മുന്പുതന്നെ വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കണമെന്ന് ആറ് പ്രമുഖ ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമേ കേന്ദ്ര വിവരവിനിമയ പ്രക്ഷേപണമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു. എന്നാല്‍, ഓപ്പറേറ്റര്‍മാര്‍ ഇത് നടപ്പാക്കിയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടതോടെ ചില ഓപ്പറേറ്റര്‍മാര്‍ ചാനല്‍ നല്‍കിയെങ്കിലും ഇപ്പോഴും വിക്ടേഴ്സ് ഉള്‍പ്പെടുത്താത്ത ഓപ്പറേറ്റര്‍മാരുണ്ട്. ഇക്കാര്യത്തില്‍ ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരില്‍നിന്ന് ഒരു അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്സിന് ശേഷം അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാല്‍ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സഹായങ്ങള്‍ ഇല്ലാത്തവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അദ്ധ്യാപകന്‍ ഈ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികളിലേക്ക് ഓണ്‍ലൈന്‍ ക്ലാസ് എത്തിക്കാന്‍ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്ന പരിഹാരത്തിന് കൂടുതല്‍ വകുപ്പുകളുടെയും സന്നതെ സംഘടനകളുടെയും ഇടപെടലുകള്‍ അനിവാര്യമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. വിക്ടേര്‍സ് വഴിയുള്ള ക്‌ളാസ്സുകള്‍ വീട്ടിലുള്ള അദ്ധ്യാപകരും വിലയിരുത്തണമെന്നും ഓണ്‍ലൈന്‍ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകളിലെ സംശയങ്ങള്‍ ഇത്തരത്തില്‍ ഓരോ വിദ്യാര്‍ത്ഥിക്കും അവരവരുടെ അദ്ധ്യാപകരുമായി സംവദിച്ചു സംശയങ്ങള്‍ തീര്‍ക്കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കി.

കോളേജ് സമയമാറ്റം അന്തിമ തീരുമാനം പൊതു താത്പര്യം പരിഗണിച്ച് മാത്രമെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. ഒരു തീരുമാനവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും ജലീല്‍ പറഞ്ഞു. ചരിത്ര ക്ലാസ് എടുത്ത് മന്ത്രി ജലീല്‍ കോളേജുകളിലേക്കുള്ള ഓണ്‍ലൈനായി പഠനത്തിന് തുടക്കമിട്ടു. അതേസമയം ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകുന്നില്ല. ഈ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category