1 GBP = 93.00 INR                       

BREAKING NEWS

യുക്മ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍': വിദ്യാര്‍ത്ഥികളുടെ ഫേസ് ബുക്ക് ലൈവ് ടാലന്റ് ഷോ രണ്ടാം ദിവസം നാളെ; എത്തുന്നത് ബര്‍മിംങ്ഹാമിലെ ആര്യ ദാസ് കോഴിപ്പള്ളി

Britishmalayali
കുര്യന്‍ ജോര്‍ജ്

തിനകം ജനശ്രദ്ധ നേടിയ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍' ല്‍ നാളെ ചൊവ്വാഴ്ച എത്തുന്നത് ബര്‍മിംങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ്. കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍' എന്ന ഫേസ് ബുക്ക് ലൈവ് ടാലന്റ് ഷോയുടെ രണ്ടാം ദിവസമായ നാളെ, ജൂണ്‍ 2 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9:30)  യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMAയിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്.

ബര്‍മിങ്ഹാമില്‍ നിന്നുള്ള 14 വയസ്സുകാരി ആര്യ ദാസ് കോഴിപ്പള്ളിയാണ് തന്റെ ഫ്‌ളൂട്ടിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ആനന്ദിപ്പിക്കുവാന്‍ എത്തുന്നത്. ബര്‍മിങ്ഹാം ക്യാമ്പ് ഹില്ലിലെ കിംഗ് എഡ്വേര്‍ഡ് VI സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിനിയാണ് ആര്യ ദാസ്. ഡോ. മോഹന്‍ദാസ്  കോഴിപ്പള്ളിയുടേയും  ശോഭ പുഷ്‌പോത്തിന്റേയും മകളാണ്. ആര്യയുടെ സഹോദരന്‍ അഭയ്ദാസ് മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ്.

ഇയര്‍ 3 മുതല്‍ ജോര്‍ജീന റോസന്റെ കീഴില്‍ ആരംഭിച്ച വെസ്റ്റേണ്‍ ഫ്‌ളൂട്ട് പഠനം ഇപ്പോള്‍ ഗ്രേഡ് 7 ല്‍ എത്തി നില്‍ക്കുമ്പോള്‍ സ്‌കൂളിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ച് മുന്നേറുകയാണ് ഈ കൊച്ചുമിടുക്കി. സംഗീതത്തോടൊപ്പം നൃത്തത്തേയും സ്‌നേഹിക്കുന്ന ആര്യ ദാസ് യുക്മ കലാമേളകള്‍ ഉള്‍പ്പടെ  മത്സരങ്ങളില്‍  നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഭരതനാട്യം ഗ്രേഡ് 7 ല്‍ എത്തി നില്‍ക്കുന്ന ഈ കലാകാരി ഇപ്പോള്‍ മോഹിനിയാട്ടം പഠനവും ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, ചിത്രരചനയിലും ഒരു പോലെ മുന്നേറുന്ന ബഹുമുഖ പ്രതിഭയായ ആര്യ ദാസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബര്‍മിംങ്ങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലെ (BCMC) സജീവാംഗം കൂടിയാണ്. യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍' ലൂടെ ആര്യ ദാസ് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. ജൂണ്‍ 2 ചൊവ്വ വൈകുന്നേരം 5 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) UUKMA ഫേസ്ബുക്ക് പേജില്‍ ലൈവായി എത്തുന്ന ആര്യ ദാസ് കോഴിപ്പള്ളിയുടെ കലാവിരുന്ന് ആസ്വദിക്കുവാന്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ യുക്മ സാംസ്‌കാരിക വേദി ആദരപൂര്‍വ്വം ക്ഷണിക്കുന്നു.

വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602  എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category