1 GBP = 93.80 INR                       

BREAKING NEWS

സ്വന്തമെന്ന് പറയാന്‍ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം; സിമി സൗദിയിലേക്ക് വിമാനം കയറിയത് ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും ചുമലിലേന്തി; സ്വീപ്പര്‍ ജോലി ചെയ്തെങ്കിലും കുടുംബം തളിര്‍ക്കുമെന്ന പ്രതീക്ഷകള്‍ വെറുതേയായി; സ്വപ്നങ്ങളൊന്നും പൂവണിയും മുമ്പ് കൊറോണ ജീവനും തട്ടിയെടുത്തു; അമ്മയ്ക്ക് അന്ത്യചുംബനം പോലും നല്‍കാന്‍ സാധിക്കാത്തതിന്റെ വേദനയില്‍ മക്കളായ സനികയും റിച്ചവും; സിമി ജോര്‍ജ്ജിന്റെ വിയോഗത്തില്‍ തേങ്ങി നാട്

Britishmalayali
എസ് രാജീവ്

തിരുവല്ല: സ്വന്തമെന്ന് പറയാന്‍ ഒരു പിടി മണ്ണ്.. കയറിക്കിടക്കാനൊരു വീട്... മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനിയായ മകളുടെ ഉപരിപഠനം... അതിന് ശേഷമുള്ള മകളുടെ വിവാഹം... പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്റെ എന്‍ജിനീയറിങ് പഠനമെന്ന സ്വപ്നം.... ഇങ്ങനെ ഒരു കുടുംബത്തിന്റെ നൂറായിരം സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സിമി ജോര്‍ജ്ജെന്ന നാല്‍പ്പത്തഞ്ചുകാരി മൂന്ന് വര്‍ഷം മുമ്പ് നെടുമ്പാശ്ശേരിയില്‍ നിന്നും സൗദിയിലെ ജിദ്ദയിലേക്ക് വിമാനം കയറിയത്. പക്ഷേ ആ മോഹങ്ങളെല്ലാം കൊറോണയെന്ന ഭീകരന്‍ ഞൊടിയിട കൊണ്ട് തട്ടിയെടുത്തപ്പോള്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തന്നെ മൊത്തം പ്രതീക്ഷകളാണ്.

സിമി വിട പറയുന്നത് നാട്ടിലേക്കുള്ള അടുത്ത വരവിന് മുമ്പായി രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമാക്കി കയറിക്കിടക്കാന്‍ ചെറിയൊരു കൂരയെങ്കിലും നിര്‍മ്മിക്കണമെന്നതടക്കമുള്ള ആഗ്രഹങ്ങള്‍ ബാക്കിയാക്കി... കോവിഡ് ബാധിച്ച് ജിദ്ദയിലെ കിങ്ങ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയ തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടില്‍ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോര്‍ജ്ജിന്റെ (45) അപ്രതീക്ഷിത മരണമാണ് ഒരു കുടുംബത്തിന്റെയും നാടിന്റെ മുഴുവനുമായ വേദനയായി മാറുന്നത്.

കുടുംബ സുഹൃത്ത് വഴിയാണ് മൂന്ന് വര്‍ഷം മുമ്പ് ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്‌കയിലേക്ക് സിമിക്ക് ജോലി ലഭിച്ചത്. ജിദ്ദയിലേക്ക് പോകും വരെ തിരുവല്ല നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്തു നല്‍കുന്ന ജോലിയായിരുന്നു സിമിക്ക്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സുരേഷിന്റെയും ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിക്കുന്ന തുശ്ചമായ ശമ്പളവും കൊണ്ടു മാത്രം വീടിന്റെ വാടകയും പഠനത്തില്‍ മിടുമിടുക്കരായ മക്കളുടെ ഭാവി സ്വപ്നങ്ങളും സ്വന്തമായൊരു വീടെന്ന മോഹവും പൂര്‍ത്തിയാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സിമിയെ തേടിയെത്തിയ ജോലിക്ക് ജിദ്ദയിലേക്ക് പോകാന്‍ ഭര്‍ത്താവും മക്കളായ സനികയും റിച്ചുവും പാതി മനസോടെ സമ്മതം മൂളിയത്.

സിമി ജിദ്ദയിലേക്ക് പോയതോടെ മക്കളായ സനികയെയും റിച്ചുവിനെയും കറുകച്ചാലില്‍ താമസിക്കുന്ന സിമിയുടെ സഹോദരി ഗീത കറുകച്ചാലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജിദ്ദയിലെത്തി അടുത്ത മാസം മുതല്‍ തന്നെ ലഭിച്ചിരുന്ന ശമ്പളത്തില്‍ നിന്നും സ്വന്തം ചെലവിലേക്കുള്ള ചെറിയ തുക കഴിഞ്ഞ് ബാക്കി പണം ഭര്‍ത്താവിന്റെയും തന്റെയും പേരിലുള്ള അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു വരികയായിരുന്നു. ജിദ്ദയിലേക്ക് പോയ ശേഷം ആദ്യമായി അവധിക്ക് നാട്ടില്‍  വന്ന സിമി 2019 മാര്‍ച്ച് 12 നാണ് തിരികെ പോയത്. അടുത്ത വരവിന് മുമ്പെങ്കിലും സ്വന്തമായി രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായി വാങ്ങി അതിലൊരു ചെറിയ വീട് വെയ്ക്കാമെന്ന ആഗ്രഹം പങ്കു വച്ചാണ് സിമി മടങ്ങിയതെന്ന് ബന്ധുക്കള്‍ വിതുമ്പലോടെ ഓര്‍ക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ച മുമ്പാണ് സിമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

നാല് ദിവസം മുമ്പ് കിഡ്‌നി അടക്കമുള്ള ആന്തരാവയവങ്ങളിലേക്ക് അണുബാധ പടര്‍ന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ സിമി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചങ്ങനാശേരി കുറിച്ചി പുത്തന്‍ പറമ്പില്‍ ജോര്‍ജ് - മേരി ദമ്പതികളുടെ മകളാണ് സിമി. മക്കളായ സനിക എസ് ആനന്ദ് കോട്ടയം സി എം എസ് കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനിയും മകന്‍ റിച്ചു എസ് അനന്ദ്'കോട്ടയം സി എം എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമാണ്. സിമിയുടെ സംസ്‌കാരം ജിദ്ദയില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category