1 GBP = 93.80 INR                       

BREAKING NEWS

ഗള്‍ഫില്‍ നിന്നുള്ള നിര്‍മ്മാതാക്കള്‍ ഇല്ലാതാവുന്നതോടെ ലോ ബഡ്ജറ്റ് പടങ്ങള്‍ ഇല്ലാതാവും; ചാനലുകളും പ്രതിസന്ധിയില്‍ ആയതോടെ സാറ്റലൈറ്റ് റൈറ്റും കുത്തനെ ഇടിയും; ഓവര്‍സീസ് റിലീസിലൂടെയുള്ള വരുമാനവും നിലയ്ക്കുന്ന അവസ്ഥ; ഒടിടി പ്ലാറ്റ്ഫോമിലേക്ക് കടന്നാല്‍ പോലും വിറ്റുപോകുക ചുരുക്കം സിനിമകള്‍ മാത്രം; മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താരങ്ങളും പ്രതിഫലം കുറച്ച് അഭിനയിക്കേണ്ടി വരും; കോവിഡ് കാലം 'കോമ സ്റ്റേജില്‍' ആക്കിയ മലയാളസിനിമാ ലോകം നേരിടാന്‍ പോകുന്നത് വമ്പന്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണയിലെ വിലക്കുകള്‍ നീങ്ങിയാലും സിനിമാ ലോകം നേരിടാന്‍ പോകുന്നത് വമ്പന്‍ പ്രതിസന്ധി. സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് ആഗോള തലത്തില്‍ കോവിഡുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ മാറുമ്പോള്‍ അത് മലയാള സിനിമയേയും വല്ലാത്ത അവസ്ഥയിലാക്കും. മലയാള സിനിമകള്‍ പലതും നിര്‍മ്മിക്കുന്നത് ഗള്‍ഫ് പണത്തിന്റെ കരുത്തിലാണ്. എന്നാല്‍ കൊറോണ ഏറ്റവും മോശമായി ബാധിച്ചത് ഗള്‍ഫ് മേഖലയിലാണ്. അതുകൊണ്ടു തന്നെ ഗള്‍ഫില്‍ നിന്ന് ആരും കുറച്ചു കാലത്തേക്ക് പണം മുടക്കാന്‍ എത്തില്ല. ഇതോടെ ഒന്നോ രണ്ടോ വമ്പന്‍ ബ്രാന്‍ഡുകള്‍ക്കൊഴികെ ആര്‍ക്കും സിനിമ നിര്‍മ്മിക്കാനുള്ള സാമ്പത്തിക കരുത്തും ഇല്ലാതെയാകും. തിയേറ്ററുകളില്‍ ആളെത്തുമോ എന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. ചെറിയ സിനിമാ സംവിധായകര്‍ തീര്‍ത്തും പ്രതിസന്ധിയിലാക്കുന്നതാണ് കൊറോണാനന്തര പ്രതിസന്ധി.

കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച സിനിമകളുടേയും വലിയ സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാന്‍ സര്‍ക്കാര്‍ അനുഭാവം കാണിച്ച പശ്ചാത്തലത്തില്‍ ഫെഫ്കയുടെ നിര്‍ദ്ദേശ പ്രകാരം ഡയറക്ടേഴ്സ് യൂണിയന്‍ തയ്യാറാക്കിയ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന സിനിമകള്‍ മുമ്പോട്ട് പോയാലും പുതിയ ചിത്രങ്ങള്‍ക്ക് കുറച്ചു കാലം നിര്‍മ്മാതാക്കളെ കിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തിയേറ്ററുകളിലേക്ക് കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ ആളെത്തുകയുള്ളൂ. ഇതിന് എത്രകാലം എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നത്. വൈറസിനെതിരെ വലിയ മുന്‍കരുതലെടുക്കുന്ന മലയാളികള്‍ കോവിഡു കാലത്ത് തിയേറ്ററിനുള്ളിലെ സിനിമ കാണല്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ് നിര്‍മ്മാതാക്കളില്‍ വലിയൊരു വിഭാഗവും വിലയിരുത്തുന്നത്.

തിയേറ്ററില്‍ മിക്ക സിനിമകളുടെ ലാഭത്തില്‍ ആകാറില്ല. സാറ്റലൈറ്റ് റൈറ്റ് വില്‍പ്പനയിലൂടെയാണ് ഇതിലെ നഷ്ടം കുറയ്ക്കുന്നത്. കോവിഡുകാലത്ത് ചാനലുകളും പ്രതിസന്ധിയിലാണ്. പരസ്യ വരുമാനം കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സാറ്റലൈറ്റ് റൈറ്റില്‍ വലിയ ഉയര്‍ച്ച ഇനി കിട്ടില്ല. ഇതും സിനിമയിലെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കാന്‍ പ്രയാസമാണ്. ഓണ്‍ലൈന്‍ റിലീസിംഗും അത്ര എളുപ്പമല്ല. ആമസോണ്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ റിലീസിന് മലയാള സിനിമകളെ എടുക്കുന്നത്. എന്നാല്‍ വര്‍ഷത്തില്‍ 12ല്‍ കൂടുതല്‍ സിനിമകള്‍ വന്‍ തുക നല്‍കി വാങ്ങാന്‍ ആമസോണും തയ്യാറാകില്ല. അതുകൊണ്ട് തന്നെ വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ഈ പരീക്ഷണവും ഗുണകരമാകൂ. ഓഡിയോ റൈറ്റ് വില്‍പ്പന മാത്രമാകും ഏക ആശ്വാസം. എന്നാല്‍ അതും ചെറുകിടക്കാര്‍ക്ക് ഗുണമുണ്ടാകില്ല. അങ്ങനെ 120 സിനിമയോളം വര്‍ഷത്തില്‍ ഇറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമാ വ്യവസായം വലിയ പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നത്.

ഓവര്‍സീസ് റിലീസിലൂടെയും വലിയ വരുമാനം മലയാള സിനിമ ഉണ്ടാക്കിയിരുന്നു. കോവിഡുകാലത്തോടെ ഈ വരുമാനം നിലയ്ക്കും. കോവിഡ് പിടിച്ചുലയ്ക്കുന്ന മലയാള സിനിമയുടെ വിപണി കേന്ദ്രങ്ങളില്‍ തിയേറ്ററില്‍ എത്തി ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരുണ്ടാകില്ല. ഇതും സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയാകും. 100 കോടിക്ക് മുകളില്‍ മുടക്കു മുതലുള്ള സിനിമകളെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് കുറച്ചു കാലത്തേക്ക് മാന്ദ്യകാലമാകും. നടി നടന്മാര്‍ക്കും മറ്റും പ്രതിഫലം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് എല്ലാം എത്തും. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള നടീ നടന്മാര്‍ പ്രതിഫലം കുറച്ച് അഭിനയിച്ചാല്‍ മാത്രമേ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ.

പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടാകും. ബിഗ് ബജറ്റ് സിനിമകള്‍ക്ക് കോവിഡുകാലത്തെ ഷൂട്ടിങ് പോലും പ്രതിസന്ധിയിലാകും. ഇംഗ്ലണ്ടിലും മറ്റും ഷൂട്ട് ചെയ്യേണ്ട സിനിമകള്‍ പലതും മുടങ്ങിയ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ കഴിയുന്നത്ര സിനിമകള്‍ മുമ്പോട്ട് കൊണ്ടു പോകണമെന്നതാണ് സിനിമാ സംഘടനകളുടെ നിലപാട്. 50 പേരെ വച്ച് സിനിമാ ഷൂട്ടിങ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടിയുള്ള സ്‌ക്രിപ്റ്റ് തിരുത്തല്‍ പോലും പല സിനിമകള്‍ക്കും വേണ്ടി വരും. നിര്‍മ്മാതാവും സംവിധായക ഡിപ്പാര്‍ട്ട്മെന്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക എന്ന നിര്‍ദ്ദേശം സിനിമാ സംഘടനകളും അംഗീകരിക്കും.

ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങള്‍ പരിചയ സമ്പന്നനായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി മാറ്റി നിര്‍ത്തുക . ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമായിരിക്കണം . ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ഡാറ്റയും പ്രൊഡക്ഷന്‍ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത് .ഡോക്ടറുടെ അനുവാദത്തോടെ ആളുകള്‍ നിലവില്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ആവശ്യകതയും ലഭ്യതയും ഉറപ്പ് വരുത്തുക .

പ്രതിരോധ ശേഷി വര്‍ദ്ധിക്കാനുള്ള ഹോമിയോപതി/ ആയുര്‍വ്വേദ മരുന്നുകള്‍ എല്ലാ യൂണിറ്റ് അംഗങ്ങള്‍ക്കും ലഭ്യമാക്കുക. 65 വയസ്സിന് മുകളിലുള്ളവരെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെ മാത്രം പങ്കെടുപ്പിക്കുക. സെറ്റില്‍ വരുന്ന ഓരോ ആളിനേയും തെര്‍മല്‍ & ഒപ്റ്റിക്കല്‍ ഇമേജിങ്ങ് ക്യാമറ ഗേറ്റിലൂടെ കടത്തിവിട്ട് രോഗ സാധ്യത പരിശോധിക്കുക-ഇങ്ങനെ പോകുന്നു സിനിമാക്കാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. സെറ്റില്‍ സന്ദര്‍ശകരെ കര്‍ശനമായും ഒഴിവാക്കുകയും ചെയ്യും.

മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജോലി തുടങ്ങുന്നതിന് മുമ്പ് ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ വെച്ച് തന്നെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമായി അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ശ്രദ്ധിക്കണമെന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഫെഫ്ക മുമ്പോട്ട് വയ്ക്കുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷന്‍ , വാഹനങ്ങള്‍ , ഹോട്ടല്‍ മുറികള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഒരൊറ്റ ആളിന് പിഴവ് സംഭവിച്ചാല്‍ മതി ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് മുഴുവന്‍ ക്രൂവും കൊറന്റൈനില്‍ പോകേണ്ടിവരും. ആയതിനാല്‍ കോവിഡ് 19 നെതിരെ പാലിക്കേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും സിനിമാ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category