1 GBP = 94.00 INR                       

BREAKING NEWS

നമ്മള്‍ രക്ഷപ്പെട്ടത് സത്യം തന്നെ; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഉള്ള ഏറ്റവും കുറഞ്ഞ മരണനിരക്കുമായി തിങ്കളാഴ്ച; മരണം 111ല്‍ ഒതുങ്ങിയതോടെ സാധാരണ ജീവിതം തിരിച്ചു കിട്ടിയെന്ന ആശ്വാസത്തില്‍ ഒരു രാജ്യം

Britishmalayali
kz´wteJI³

യുകെ കൊറോണയുടെ നരവേട്ടയില്‍ നിന്നും ഓരോ ദിവസം കഴിയുന്തോറും മുക്തമായിക്കൊണ്ടിരിക്കുന്നുവെന്നാണ് പ്രതിദിനം പുറത്ത് വരുന്ന കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ഇത് പ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഏറ്റവും കുറഞ്ഞ മരണനിരക്കുളള ദിവസമാണ് ഇന്നലെയുണ്ടായിരിക്കുന്നത്. ഇന്നലെ കൊറോണ മരണം വെറും 111ല്‍ ഒതുങ്ങിയത് ഏവര്‍ക്കും ആശ്വാസം പകരുന്നുണ്ട്. ഇതോടെ സാധാരണ ജീവിതം തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് ബ്രിട്ടനെത്തിയിരിക്കുന്നത്. ബ്രിട്ടന്‍ കൊറോണയില്‍ നിന്നും രക്ഷപ്പെട്ടുവെന്നത് സത്യം തന്നെയാണെന്ന ആശ്വാസമാണ് ജനങ്ങള്‍ക്കിടയില്‍ അലയടിക്കുന്നത്.

49.6 ശതമാനംഎന്‍എച്ച്എസ് ഹോസ്പിറ്റലുകളിലും അതായത് 65 ട്രസ്റ്റുകളില്‍ 48 മണിക്കൂറുകള്‍ക്കിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം പകരുന്ന കണക്കാകുന്നുണ്ട്. ഇംഗ്ലണ്ടിലെ 12 എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ കഴിഞ്ഞ ആഴ്ച തീരെ കൊറോണ മരണങ്ങളുണ്ടായിട്ടില്ലെന്നതും കടുത്ത ആശ്വാസം പകരുന്നുണ്ട്.രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ ഇന്നലെ 39,045 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചാല്‍ അതിലൂടെ കോവിഡ് 19 കേസുകള്‍ വീണ്ടും കുതിച്ചുയരുമെന്ന എക്സ്പര്‍ട്ടുകളുടെ മുന്നറിയിപ്പിനെതിരെ നമ്പര്‍ പത്ത് കണക്കുകള്‍ നിരത്തി  രംഗത്തെത്തിയിരുന്നു.

ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചാലും  കര്‍ക്കശമായ രീതിയില്‍ കൊറോണയെ പിടിച്ച് കെട്ടുന്നതിനായി തയ്യാറാക്കിയ സാമൂഹിക അകലനിമയങ്ങള്‍ പാലിച്ച് ബ്രിട്ടീഷുകാര്‍ മുന്നോട്ട് പോയാല്‍ നിര്‍ണായകമായ  കൊറോണ വൈറസ് ആര്‍- നിരക്കിനെ ഒന്നിന് താഴെ നിലനിര്‍ത്താനാവുമെന്നാണ് നമ്പര്‍ പത്ത് തറപ്പിച്ച് പറയുന്നത്. രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റുള്ള എത്ര പേരിലേക്ക് രോഗം പകരുന്നുവെന്ന് സൂചിപ്പിക്കുന്ന നിരക്കാണ ആര്‍ നിരക്ക് എന്നറിയപ്പെടുന്നത്. നിലവില്‍ ഇത് അപകടകരമായ തോതായ 0.7നും 0.9നും അടുത്താണ് നിലകൊള്ളുന്നതെങ്കിലും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചാലും സാമൂഹിക അകലം പാലിച്ചാല്‍ ഇത് കുറയ്ക്കാനാവുമെന്ന് തന്നെയാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രകാരം  വ്യത്യസ്ത കുടുംബങ്ങളിലെ ആറ് പേര്‍ക്ക് വരെ പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ ഒന്നിച്ച് ചേരാവുന്നതാണ്. ഇതിന് പുറമെ പുതിയ ഇളവുകളുടെ ഭാഗമായി പ്രൈമറി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ കൂടുതല്‍ ഷോപ്പുകള്‍ തുറക്കാനും ഒരുങ്ങുകയാണ്.ഇന്നലത്തെ പ്രതിദിന മരണത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളുമേറെയണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് ഞായറാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്തെ  മൊത്തം കൊറോണ മരണം 38,489 ആണ്.

ഇന്നലെ ഇത് 39,045 ആയാണ് ഉയര്‍ന്നിരിക്കുന്നത്. അങ്ങനെ വച്ച് നോക്കുമ്പോള്‍ ഇവ തമ്മിലുളള വ്യത്യാസം 556 ആണ്. എന്നാല്‍ ഇന്നലെ 111 പേര്‍ മാത്രമേ മരിച്ചിട്ടുള്ളുവെന്നാണ് ഔദ്യോഗിക വിശദീകരണം. കണക്കിലെ ഈ വൈരുധ്യത്തെക്കുറിച്ച് പരക്കെ ആശങ്കകള്‍ ഉയരുന്നുമുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും  സാധാരണയായി മരണനിരക്ക് കുറയാറുണ്ടെന്നും മരണം സ്ഥീരീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും വീക്കെന്‍ഡില്‍ വരുന്ന സമയം വൈകലാണിതിന് കാരണമെന്നും ചില എക്സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു.

ഇന്നലെ 111 പേര്‍ മാത്രമാണ മരിച്ചതെന്ന ഔദ്യോഗിക കണക്കുണ്ടെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ലബോറട്ടറിയില്‍ സ്ഥിരീകരിച്ച കേസുകളെ മാത്രമേ ഔദ്യോഗിക കൊറോണ മരണപ്പട്ടികയിലേക്ക് പരിഗണിക്കാറുള്ളുവെന്നതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടാനാണ് സാധ്യതയെന്ന് മുന്നറിയിപ്പേകുന്ന എക്സ്പര്‍ട്ടുകളേറെയാണ്.ഇന്നലെ പുതുതായി 1570 കൊറോണ രോഗികളെ കൂടി സ്ഥിരീകരിച്ചുവെന്നാണ് ഡൗണിംഗ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ് ബ്രീഫിംഗിനിടെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അവസാനത്തിന് ശേഷം ഇത്തരത്തില്‍ സ്ഥിരീകരിക്കുന്ന പ്രതിദിന രോഗികളില്‍ ഏറ്റവും കുറവാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category