1 GBP = 93.80 INR                       

BREAKING NEWS

സ്വന്തം വീട്ടില്‍ മാത്രം സെക്സ് നിര്‍ബന്ധമാക്കി ബ്രിട്ടന്‍; മറ്റൊരു വീട്ടില്‍ സെക്സിന് പോയാല്‍ അറസ്റ്റ്; ആറു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നോ എന്നറിയാന്‍ ബാക്ക് ഗാര്‍ഡന്‍ പരിശോധിക്കാനും പോലീസിന് അനുമതി

Britishmalayali
kz´wteJI³

ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നിയമങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇത് പ്രകാരം ആളുകള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സ്വന്തം വീട്ടില്‍ മാത്രം സെക്സ് നടത്താമെന്നാണ് അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നത്. അതായത് മറ്റൊരു വീട്ടില്‍ പോയി സെക്സിലേര്‍പ്പെട്ടാല്‍ അത്തരക്കാരെ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ലൈംഗിക ബന്ധത്തിനിടെ കൊറോണ പകരുന്നതിനുള്ള സാധ്യത മറ്റ് ഇടപഴകലുകളേക്കാള്‍ വളരെയേറെയായതിനാലാണ് ഇക്കാര്യത്തില്‍ കടുത്ത നിബന്ധനകളേര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഇളവുകളുടെ ഭാഗമായി പൊതു ഇടങ്ങളില്‍ വ്യത്യസ്ത കുടുംബങ്ങളിലെ ആറ് പേര്‍ക്ക് വരെ ഒന്നിച്ച് കൂടുന്നതിന് അനുവാദം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ വീടുകളുടെ ബാക്ക്ഗാര്‍ഡനുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് അനുമതി ലഭിച്ചു. ഇത് പ്രകാരം ബാക്ക്ഗാര്‍ഡനുകളില്‍ അനുവദിച്ചതില്‍ കൂടുതലാളുകള്‍ ഒന്നിച്ച് കൂടുന്നുണ്ടോയെന്ന് ഒരു കണ്ണ് വയ്ക്കാന്‍  പോലീസിന് സാധിക്കും. ലൈംഗിക ബന്ധത്തിന്റെ വേളയില്‍ ശാരീരിക അകലം പാലിക്കാന്‍ സാധിക്കാത്തതിനാല്‍ കൊറോണ ഭീഷണി ഒഴിയുന്നത് വരെ അത് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഹെല്‍ത്ത് എക്സ്പര്‍ട്ടുകള്‍  നിര്‍ദേശിക്കുന്നത്.

എന്നാല്‍ സെക്സ് തീരെ ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ക്ക് അത് സ്വന്തം വീട്ടില്‍ സുരക്ഷിതമായ രീതിയില്‍ നിര്‍വഹിക്കാന്‍ മാത്രമാണ് ഇളവുകളുടെ പശ്ചാത്തലത്തില്‍ അനുവദിച്ചിരിക്കുന്നത്. അതായത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണമെന്നും ചുംബനം പോലുള്ളവ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടായാല്‍ ഇവര്‍ക്കിടയില്‍ കൊറോണ വേഗത്തില്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയേറിയതിനാലാണ് മറ്റുള്ള വീടുകളില്‍ പോയുളള ലൈംഗിക ബന്ധങ്ങള്‍ക്ക് കര്‍ക്കശമായ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വീടുകളുടെ ബാക്ക് ഗാര്‍ഡനുകളില്‍ ആറില്‍ കൂടുതല്‍ ആളുകള്‍ ഒത്ത് ചേരുന്നില്ലെന്നുറപ്പാക്കാന്‍ പോലീസിന് അവിടങ്ങളില്‍ ഏത് സമയത്തും കയറി പരിശോധന നടത്താമെങ്കിലും ആളുകള്‍ കൂടുതലുണ്ടെന്ന് കണ്ടാല്‍ അവിടെ നിന്നും അവരെ ഒഴിപ്പിക്കാന്‍ പോലീസിന് അനുവാദം നല്‍കിയിട്ടില്ല. രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ രണ്ട് പേര്‍ ഒരു പ്രോപ്പര്‍ട്ടിയില്‍ ലൈംഗിക ബന്ധത്തത്തിലേര്‍പ്പെടുന്നുവെന്ന് തെളിഞ്ഞാല്‍ പോലീസിന് അവരെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഒത്ത് കൂടുന്ന ആറ് പേര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കണം. ഇത് സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവരെ ഒഴിച്ച് കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യാവൂ എന്നും പോലീസിന് നിര്‍ദേശമേകിയിട്ടുണ്ട്.

നാഷണല്‍ പോലീസ് ചീഫ്സ് കൗണ്‍സില്‍, കോളജ് ഓഫ് പോലീസിംഗ് എന്നിവ സംയുക്തമായി പുറത്തിറക്കി പേപ്പറിലൂടെയാണ് പോലീസിനുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആറ് പേര്‍ എന്ന പരിധി പാലിച്ച് കൊണ്ട് ബാര്‍ബിക്യൂവും മറ്റ് ഫ്രെസ്‌കോ ഈറ്റിംഗ് പോലുള്ള പിക്നിക്കുകളും പുതിയ ഇളവുകളുടെ ഭാഗമായി അനുവദനീയമാണ്. ഒരേ കുടുംബത്തിലുള്ളവരല്ലെങ്കില്‍ പാഡിംഗ് പൂളുകള്‍ പങ്ക് വയ്ക്കാന്‍ പാടില്ല. ബാക്ക്ഗാര്‍ഡനില്ലാത്ത അവസരത്തില്‍ വ്യത്യസ്ത കുടുംബങ്ങളിലെ ആറ് പേര്‍ക്ക് മറ്റിടങ്ങളില്‍ ഒന്നിച്ച് ചേരാവുന്നതാണ്. എന്നാല്‍ രാത്രിയില്‍ അവര്‍ അവിടെ തങ്ങരുത്. കാംപിംഗ്, വീക്കെന്‍ഡ് എവേകളും നിരോധിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category