1 GBP = 93.80 INR                       

BREAKING NEWS

മരണം കൊണ്ടുപോയത് ബന്ധുവീട്ടില്‍ നിന്നും മകനൊപ്പം മടങ്ങവേ; ആരോഗ്യ പ്രവര്‍ത്തകയായ ലില്ലികുമാരിയുടെ ആകസ്മിക മരണത്തില്‍ നടുങ്ങി നാട്ടുകാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബന്ധുവീട്ടിലേക്കുള്ള ലില്ലി കുമാരിയുടെ യാത്ര അന്ത്യയാത്രയായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കിളിമാനൂര്‍ പാപ്പാല അലവക്കോട് ശ്രീനിലയത്തില്‍ (മേലതില്‍ പുത്തന്‍ വീട്ടില്‍) പരേതനായ സുരേന്ദ്രന്‍ നായരുടെ ഭാര്യ ലില്ലികുമാരി (മോളി 56) മരിച്ചത്. വാമനപുരം സിഎച്ച്‌സിയില്‍ ജീവനക്കാരിയായിരുന്നു. മകനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നും തെറിച്ചു വീണാണ് അപകടം ഉണ്ടായത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ തൊളിക്കുഴിയിലായിരുന്നു അപകടം. ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. ബംപ് മറികടക്കുമ്പോഴാണ് അപകടം. ചിതറയിലുള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങി വരവേ തൊളിക്കുഴി ജംഗ്ഷനിലാണ് അപകടം നടന്നത്. ഉടന്‍ കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരോഗ്യ പ്രവര്‍ത്തകയായ ലില്ലി കുമാരിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മക്കള്‍. സൂര്യ, സൂരജ്. മരുമക്കള്‍. ഷാജി, മാളവിക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category