1 GBP = 93.80 INR                       

BREAKING NEWS

തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തില്‍ ചുറ്റി ഷോക്കേല്‍പ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടര്‍ തുറന്നു വെച്ചതും മരണമുറപ്പാക്കാന്‍ ; സംഭവം നടന്ന വീടിനടുത്ത് വാടകയ്ക്ക് വീടുനോക്കാന്‍ വന്നവര്‍ക്ക് പാചകവാതകത്തിന്റെ മണം അടിച്ചത് നിര്‍ണ്ണായകമായി; തട്ടിയെടുത്ത കാര്‍ ഇനിയും കണ്ടെടുക്കാനുമായില്ല; മുഹമ്മദ് സാലിക്ക് ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണം; താഴത്തങ്ങാടിയിലെ പട്ടാപ്പകല്‍ കൊല കവര്‍ച്ചാ ശ്രമത്തിനിടെയെന്ന് സംശയിച്ച് പൊലീസ്

Britishmalayali
kz´wteJI³

കോട്ടയം: 'മുഹമ്മദ് സാലിയുടെ വീടിനു പിന്നിലെ വീടു വാടകയ്ക്കു കൊടുക്കുന്നോ എന്നു ചോദിക്കാന്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു അവര്‍ വീട്ടിലെത്തിയത്. ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. മുറ്റത്തു കാര്‍ കണ്ടില്ല. വീടിനുള്ളില്‍നിന്നു പാചക വാതകത്തിന്റെ ഗന്ധം വരുന്നുണ്ടായിരുന്നു. വീട്ടുകാരെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. അഗ്നിരക്ഷാ സേനാംഗങ്ങളെ വിളിക്കാന്‍ ഇതോടെ അയല്‍വാസി തീരീമാനിച്ചു. അഞ്ചോടെ സേനാംഗങ്ങള്‍ എത്തി. വാതില്‍ തള്ളിത്തുറന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇരുവരും. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്ഡ തന്നെ ഷീബ മരിച്ചിരുന്നു. അപ്പോള്‍ ഫയര്‍ഫോഴ്സ് എത്തിയതു കൊണ്ട് മാത്രം മുഹമ്മദ് സാലിക്കിന് ജീവന്‍ തിരികെ കിട്ടി. മുഹമ്മദ് സാലി സംസാരിക്കാന്‍ തുടങ്ങിയാല്‍ കേസില്‍ നിര്‍ണ്ണായക തെളിവും കിട്ടും.

സംഭവം നടന്ന വീടിനടുത്ത് വാടകയ്ക്ക് വീടുനോക്കാന്‍ വന്നവര്‍ക്ക് പാചകവാതകത്തിന്റെ മണം അടിച്ചത് സംഭവം പുറംലോകം അറിയാനിടയാക്കി. ഗന്ധത്തിന്റെ ഉറവിടം ഇവരെ ഷാനി മന്‍സിലിലെത്തിച്ചു. വീട് അടഞ്ഞുകിടന്നതിനാല്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചു. അവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. മുന്‍വാതില്‍ പൂട്ടിയിരുന്നതിനാല്‍ അതു തകര്‍ത്ത് അഗ്നിരക്ഷാസേന അകത്തുകയറി. ഗ്യാസ് സിലിന്‍ഡര്‍ മുന്നിലത്തെ മുറിയുടെ സമീപം കൊണ്ടുചെന്നുവെച്ച് പൂര്‍ണമായി തുറന്നുവിട്ട നിലയിലായിരുന്നു. പിന്‍വാതില്‍ തുറന്നിട്ടിരുന്നത് പിന്നീട് കണ്ടെത്തി. അങ്ങനെയാണ് കൊലപാതകം പുറം ലോകം അറിയുന്നത്.

താഴത്തങ്ങാടിയില്‍ റോഡരികിലെ വീട്ടില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകം കവര്‍ച്ചാശ്രമത്തിനിടെയെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികള്‍ എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേര്‍ന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതില്‍ തുറന്നയുടന്‍ അക്രമി സംഘം ഇവരെ കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു. കസേരയും ടീപോയിയും തകര്‍ത്തിരുന്നു. അലമാര കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. സാധനങ്ങള്‍ വലിച്ചു പുറത്തിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. രാത്രിയായതിനാല്‍ പൊലീസ് വീട് സീല്‍ ചെയ്തു.

കാര്‍ മോഷണം പോയതാണ് കവര്‍ച്ചയുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. കാര്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ചെക്പോസ്റ്റുകളിലും അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. ഇവരുടെ വീടുമായി ബന്ധപ്പെട്ടവരെയും അന്വേഷിക്കുന്നുണ്ട്. തെളിവു നശിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കരുതുന്നു. അക്രമികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന മുഹമ്മദ് സാലിക്കിന്റെ ആരോഗ്യ നില വെല്ലുവിളിയാണ്. സാലി ആരോഗ്യം വീണ്ടെടുത്താല്‍ പ്രതികള്‍ കുടുങ്ങും. തിങ്കളാഴ്ച വൈകിട്ടോടെ സാലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിക്കിന്റെ സംസാരശേഷി തിരിച്ചു കിട്ടുന്നത് കേസില്‍ നിര്‍ണായകമാകും. രാത്രി റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തി.

നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ടീ സ്റ്റാള്‍ നടത്തിയിരുന്ന സാലിക്ക്, തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നു. ഞരമ്പിന്റെ പ്രശ്നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതോടെ ഒരു കണ്ണിന് പൂര്‍ണമായും മറ്റൊരു കണ്ണ് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടതിനാല്‍ സാലിക്ക് പുറത്തിറങ്ങാതായി. ഇതോടെ കടയുടെ ഉത്തരവാദിത്തം ഷീബ ഏറ്റെടുത്തു. ജീവനക്കാരെ നിര്‍ത്തിയാണ് കട നടത്തിയിരുന്നത്. മകള്‍ മസ്‌കറ്റിലാണുള്ളത്. ഇവര്‍ നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. ഉടനെ വന്നാല്‍ തന്നെ ക്വാറന്റീനില്‍ കഴിയെണമെന്നതും സാങ്കേതികമായ പ്രശ്നമാണെന്ന് ബന്ധുക്കള്‍ പറയുന്നു. കാസര്‍കോട് സ്വദേശിയാണ് ഷാനിയുടെ ഭര്‍ത്താവ് സുധീര്‍. ബന്ധുക്കള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2014 മുതല്‍ ഷാനി ഭര്‍ത്താവിനൊപ്പം മസ്‌കത്തില്‍ ആണ്.

തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തില്‍ ചുറ്റി ഷോക്കേല്‍പ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടര്‍ തുറന്നു വെച്ചതും മരണമുറപ്പാക്കാന്‍ പ്രതികള്‍ നടത്തിയ കരുതിക്കൂട്ടിയ ശ്രമമെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരെയും കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും തലക്കാണ് പരിക്കേറ്റിരിക്കുന്നത്. മകള്‍ വിദേശത്തായതിനാല്‍ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സാലി മുമ്പ് നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. രാവിലെ 9 മണിയോടെയാണു കൊലപാതകമെന്നാണു നിഗമനം എന്നു ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.

ഇരുവരുടെയും കൈകളിലും കാലുകളിലും ഇരുമ്പുകമ്പികെട്ടി വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ടു. സാലിയുടെ കാലില്‍ ഇരുമ്പുദണ്ഡും കെട്ടിവെച്ചിരുന്നു. കാലില്‍കെട്ടിയ കമ്പിയില്‍നിന്ന് വയര്‍ ബന്ധിപ്പിച്ച നിലയിലുമായിരുന്നു. കൈയുംകാലും കെട്ടിയിരുന്നു. ഷീബയുടെ കൈകാലുകള്‍ പുറകിലേയ്ക്കാണ് പിടിച്ചുകെട്ടിയിരുന്നത്. ഇരുവരുടെയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. വന്‍തോതില്‍ രക്തം നഷ്ടമായിരുന്നു. സ്വീകരണമുറിയിലെ ടീപ്പോയ് അടിച്ചുതകര്‍ത്തു. ഫാനിന്റെ ഇതള്‍ ഒടിഞ്ഞിരുന്നു. വീട്ടിലെ ഫോറന്‍സിക് പരിശോധനയും നിര്‍ണ്ണായക തെളിവായി മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category