1 GBP = 94.00 INR                       

BREAKING NEWS

ഡെര്‍ബിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ഏഴ് ജീവനക്കാര്‍ക്ക് കൊറോണ; സ്‌കൂള്‍ തുറന്നപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്; നിവൃത്തിയുണ്ടെങ്കില്‍ മക്കളെ സ്‌കൂളില്‍ വിടാതിരിക്കുക

Britishmalayali
kz´wteJI³

കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് ശരിയാണെന്ന് അടിവരയിടുന്ന സംഭവം ഡെര്‍ബിയിലെ അര്‍ബോറെടം പ്രൈമറി സ്‌കൂളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ ഏഴ് ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ സ്‌കൂള്‍ തുറന്നപ്പോഴുള്ള അവസ്ഥ  ഇതാണെങ്കില്‍ ഇനിയുളള ദിവസങ്ങളില്‍ എന്തായിരിക്കും അവസ്ഥയെന്ന ആശങ്ക പെരുകിയിരിക്കുകയാണ്. ഇക്കാരണത്താല്‍ കൊറോണ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നിവൃത്തിയുണ്ടെങ്കില്‍ മക്കളെ സ്‌കൂളില്‍ വിടാതിരിക്കുകയായിരിക്കും നല്ലതെന്ന മുന്നറിയിപ്പ് ഇതോടെ കൂടുതല്‍ ശക്തമായിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ഇയര്‍ 1, ഇയര്‍ 6 ക്ലാസുകളിലുള്ള ആയിരക്കണക്കിന് കണക്കിന് വിദ്യാര്‍ത്ഥികള്‍ പത്താഴ്ചക്ക് ശേഷം ഇന്നലെ ക്ലാസുകളിലേക്ക് തിരിച്ചെത്തിയ വേളയിലാണ് ഡെര്‍ബിയിലെ സ്‌കൂളിലെ കൊറോണ ബാധയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് രക്ഷിതാക്കളിലും ടീച്ചേര്‍സിലും പടര്‍ത്തിയിരിക്കുന്നത്.കൊറോണയുടെ നേരിയ ലക്ഷണങ്ങള്‍ പ്രകടമാക്കിയ ഡെര്‍ബി സ്‌കൂളിലെ ജീവനക്കാര്‍ നിലവില്‍ വീടുകളില്‍ വിശ്രമത്തിലാണ്. സ്‌കൂള്‍ വിശദമായ ക്ലീനിംഗിനായി ഒരാഴ്ചത്തേക്ക് അടച്ചിട്ടുമുണ്ട്. അടുത്ത ആഴ്ച ഈ സ്‌കൂള്‍ വീണ്ടും തുറക്കുന്നതായിരിക്കും.

നിരവധി കീ വര്‍ക്കര്‍മാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ ലോക്ക്ഡൗണ്‍ വേളയിലും തുറന്ന് പ്രവര്‍ത്തിച്ച സ്‌കൂളായിരുന്നു ഡെര്‍ബിയിലെ അര്‍ബോറെടം പ്രൈമറി സ്‌കൂള്‍. സ്‌കൂളിലെ ഒരു ജീവനക്കാരന് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അയാളുമായി സമ്പര്‍ക്കത്തിലായ  മറ്റ് ചില ജീവനക്കാര്‍, രക്ഷിതാക്കള്‍, കെയറര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരോട് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് 14 ദിവസത്തെ ഐസൊലേഷന് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അര്‍ബോറെടം പ്രൈമറി സ്‌കൂള്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഇന്നലെ രണ്ട് മില്യണോളം വിദ്യാര്‍ത്ഥികള്‍  സ്‌കൂളുകളിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ പേടിയാല്‍ നല്ലൊരു ശതമാനം പേര്‍ അതായത് അര മില്യണോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ചില സ്‌കൂളുകള്‍ക്ക് കുട്ടികളെ സാമൂഹിക അകലമുറപ്പാക്കിക്കൊണ്ട് ക്ലാസിലിരുത്തുന്നതിന്  വേണ്ടുന്ന പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഇവിടങ്ങളിലേക്ക് കുട്ടികളെത്തിയിട്ടില്ല. കൂടാതെ ഏതാണ്ട് പകുതിയോളം രക്ഷിതാക്കള്‍ കൊറോണ ഭീഷണിയാല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category