1 GBP = 93.80 INR                       

BREAKING NEWS

കൊലപാതകത്തിനു ശേഷം പ്രതിയെ രക്ഷപെടാന്‍ സഹായിച്ച സൂരജിന്റെ സഹോദരി കേസില്‍ പ്രതിയാകും; പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍; സൂരജിന് പാമ്പുകളോടുള്ള താല്‍പ്പര്യം വെളിപ്പെടുത്തിയ അയല്‍വാസി യുവതിയുടെ മൊഴി വമ്പന്‍ ട്വിസ്റ്റായി; അമ്മ രേണുകയും പ്രതിയായാല്‍ കുടുംബത്തിലെ എല്ലാവരും അഴിക്കുള്ളിലാകും; വിനയാകുന്നത് മൊഴികളിലെ വൈരുദ്ധ്യം

Britishmalayali
kz´wteJI³

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യമെന്ന് സൂചന. ഇതോടെയാണ് കുഴിച്ചട്ട സ്വര്‍ണം പോലും പൊലീസിന് കിട്ടിയത്. ഉത്രയെ കൊന്നത് സാമ്പത്തിക ലക്ഷ്യം വച്ചാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ കണ്ടെടുക്കല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. നേരത്തെ, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 36 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

സൂരജിന്റെ വീട്ടുകാരെ പ്രതി ചേര്‍ക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കുകയാണ് അന്വേഷണ സംഘം. പാമ്പിനെ ആയുധമാക്കിയ കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിലടക്കം നിയമോപദേശം തേടി ുന്നോട്ടു പോയാല്‍ മതിയെന്നാണ് ഉന്നതതല നിര്‍ദ്ദേശം. കൊലപാതകത്തെക്കുറിച്ച് തന്റെ വീട്ടുകാര്‍ക്കും ബോധ്യമുണ്ടായിരുന്നുവെന്ന പ്രതി സൂരജിന്റെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുന്നു. അന്വേഷണം വഴിതിരിക്കാന്‍ തെറ്റായ മൊഴികള്‍ പ്രതി നല്‍കുന്നുവെന്ന സംശയം ദൂരീകരിക്കുന്നതിനാണ് വിശദ പരിശോധന. അതേ സമയം, കൊലപാതകത്തിനു ശേഷം പ്രതിയെ രക്ഷപെടാന്‍ സഹായിച്ചതിന്റെ പേരില്‍ സൂരജിന്റെ സഹോദരിയെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. വീട്ടില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തത് നിര്‍ണ്ണായകമാണ്.

സ്വര്‍ണം കാണിച്ചു കൊടുത്തത് സുരേന്ദ്രനണ്. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛന്‍ മൊഴി നല്‍കി. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും. സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാകുന്നു. സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്. ഉത്രയുടെ മരണം അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇത് വെളിപ്പെടുത്തിയത്.

അടൂരിലെ വീട്ടില്‍ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നു. ആ പാമ്പാണോ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുന്നു. ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിന് ശേഷം സൂരജില്‍ പരിഭ്രമ ലക്ഷണങ്ങള്‍ കണ്ടതായി ഉത്രയുടെ സഹോദരന്‍ വിഷു മൊഴി നല്‍കി. ഉത്രയുടെ സ്വര്‍ണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി കണ്ടെത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായി ബാക്കി ഉപയോഗിച്ചെന്ന് കരുതുന്നു. വിദഗ്ധമായാണ് സൂരജ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കുന്നത്. മുതിര്‍ന്ന അഭിഭാഷകന്റെ സേവനം സൂരജ് തേടിയിരുന്നു. ഇതിനും പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്.

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ഇന്ന് ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സൂരജിന്റെ അച്ഛന്‍ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വര്‍ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സൂരജിന് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയത് സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. സൂരജിനു പാമ്പുപിടുത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍ നിന്നാണെന്നും അന്വേഷണം നടത്തുന്നുണ്ട്. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കുന്നില്ല.

ക്രൈംബ്രാഞ്ച് സംഘം രണ്ടാം തവണയാണ് അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പു നടത്തി.ത്. യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ അശോകിന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു. ഫോറന്‍സിക് , റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.

തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാര്‍ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി. സമീപവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.പിന്നീട് അടൂരില്‍ എത്തി സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും തുറന്ന് പരിശോധിച്ചു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതിനിടെ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യല്‍ ബ്രാഞ്ച് പത്തനംതിട്ട ഡിവൈഎസ്പി. എസ് ആര്‍. ജോസ് സൂരജിന്റെ കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category