1 GBP = 93.80 INR                       

BREAKING NEWS

രാത്രി മുഴുവന്‍ കേരളത്തില്‍ മഴ; സംസ്ഥാനമാകെ കാലവര്‍ഷം വ്യാപിച്ചത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റദിവസം കൊണ്ട്; ന്യൂനമര്‍ദം മണ്‍സൂണ്‍ മഴമേഘങ്ങളെക്കൂടി വലിച്ചെടുക്കുന്നതുകൊണ്ട് കാലവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമെങ്കിലും ഒരാഴ്ച കഴിഞ്ഞാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇനി സെപ്റ്റംബര്‍ വരെ തോരാമഴയെന്നും പ്രവചനം; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം എടവപ്പാതിയെ അതിശക്തമാക്കും; അണക്കെട്ടുകളില്ലെല്ലാം നീരൊഴുക്ക് ശക്തം; പെരിയാര്‍ പ്രളയ ഭീതിയിലേക്ക്; കാലവര്‍ഷം സജീവമാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എടവപ്പാതി പതിവുതെറ്റിക്കാതെ ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലെത്തിയപ്പോള്‍ കേരളത്തില്‍ ഉടനീളം തോരാമഴ. ഇനി സെപ്റ്റംബര്‍വരെ മഴക്കാലമാകുമെന്നാണ് സൂചന. വലിയൊരു പ്രളയ സാധ്യതയാണ് മുന്നിലെത്തുന്നത്. രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണു പ്രവചനം. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്.

കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ദീര്‍ഘകാല ശരാശരിയുടെ 102 ശതമാനംവരെ മഴകിട്ടും. കാലവര്‍ഷത്തിന്റെ അവസാനഘട്ടമായ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ലാ-നിന സാഹചര്യമുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് സൂചന നല്‍കി. പസഫിക് സമുദ്രോപരിതലത്തിന്റെ ചൂട് കുറയുന്ന പ്രതിഭാസമാണിത്. കൂടുതല്‍ മഴപെയ്യാന്‍ ഇടയാക്കുന്നതാണ് ലാ-നിന. കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റില്‍ കനത്തമഴ കിട്ടിയത് കേരളത്തില്‍ പ്രളയമുണ്ടാക്കി. ഇതിന്റെ സാധ്യതകളിലേക്കാണ് ഇത്തവണത്തെ പ്രവചനങ്ങളും വിരല്‍ ചൂണ്ടുന്നത്. എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിയുകയാണ്. ഇത് വലിയ ആശങ്കയായി മാറും.

തുടര്‍ച്ചയായി രണ്ടു പ്രളയങ്ങള്‍ അതിജീവിച്ച കേരളം ഇത്തവണയും അതിതീവ്രമഴ മുന്നില്‍ക്കണ്ട് ഒരുക്കം തുടങ്ങി. കാലവര്‍ഷത്തിന്റെ വരവും അറബിക്കടലിലെ ശക്തമായ ന്യൂനമര്‍ദവും കാരണം കേരളത്തില്‍ പരക്കെ മഴപെയ്തു. ചൊവ്വാഴ്ചയും കനത്തമഴയ്ക്കു തുടരും. വടക്കന്‍ കേരളത്തില്‍ തീവ്ര മഴ തുടരും. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും സംസ്ഥാനമാകെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യും. ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഗോവ തീരത്തിനടുത്ത് ശക്തമായി. ഇതു ചൊവ്വാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറും. 'നിസര്‍ഗ' എന്നാണു പേര്. ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരത്തെത്തും. മഹാരാഷ്ട്രയിലെ റായിഗഡിലെ ഹരിഹരേശ്വറിനും ദാമനും ഇടയില്‍ ബുധനാഴ്ച വൈകീട്ടോടെ കരയിലെത്തും. നാലിന് കാറ്റിന് ശക്തികുറയും. കേരള, കര്‍ണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളില്‍ മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റദിവസം തന്നെ സംസ്ഥാനമാകെ കാലവര്‍ഷം വ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അനുകൂലഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാലാണിത്. കോഴിക്കോട് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍വരെ) അതിശക്തമായതോ (115മുതല്‍ 204.5 മില്ലീമീറ്റര്‍) ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞഅലര്‍ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ലക്ഷദ്വീപിനും കര്‍ണാടക തീരത്തിനുമിടയില്‍ ഉണ്ടായിരുന്ന ന്യൂനമര്‍ദ്ദ മേഖല തിങ്കളാഴ്ച തീവ്ര ന്യൂനമര്‍ദ്ദമായി മാറി വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്. ഗോവക്ക് 360 കിലോമീറ്റര്‍ അടുത്തുള്ള ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും. നിസര്‍ഗ എന്ന പേരിലുള്ള ചുഴലിക്കാറ്റുമൂലം കര്‍ണാടക, ഗോവ, മഹാരാഷ്ര എന്നിവിടങ്ങളില്‍ വരും ദിവങ്ങളില്‍ കനത്ത മഴ ലഭിക്കും. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് നിഗമനം. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.

ന്യൂനമര്‍ദം തീവ്രസ്വഭാവത്തിലേക്കു മാറിയെന്നും ചുഴലിക്കാറ്റായി മാറുമെന്നുമാണു കാലാവസ്ഥാ ഗവേഷണ കേന്ദ്രം നല്‍കുന്ന സൂചന. തീവ്ര സ്വഭാവം ആര്‍ജിച്ചതോടെ മണ്‍സൂണ്‍ മഴമേഘങ്ങളെക്കൂടി ഇതിലേക്ക് വലിച്ചെടുക്കുന്നതുകൊണ്ടാണ് കാലവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമായത്. ലക്ഷദ്വീപിനു സമീപമുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവം വടക്കന്‍ കേരളത്തിലാണ് ഇന്നലെ കൂടുതലായി കണ്ടത്. വടകരയിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്, 153 മില്ലീ മീറ്റര്‍. കേരളമൊട്ടാകെ വരും ദിനങ്ങളില്‍ മഴപെയ്യുമെങ്കിലും ശക്തി കുറഞ്ഞിരിക്കും. മൂന്നു മുതല്‍ എട്ടുവരെ ഈ സ്ഥിതി തുടരും. എന്നാല്‍, എട്ടിനു ശേഷം മഴ ശക്തമാകുമെന്നാണു കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്നതാണ് ഇതിനു കാരണമായി കുസാറ്റിന്റെ കണ്ടെത്തല്‍.

മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്കയേറി. രണ്ട് പ്രളയാനുഭവങ്ങള്‍ ഉള്ളതിനാല്‍ ഭീതിയോടെയാണ് തീരവാസികള്‍ മഴയെ കാണുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയില്‍ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അതിനുള്ള ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ വേനല്‍ക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലാ ഭരണകൂടങ്ങള്‍ ഒന്നിച്ചുനിന്നുകൊണ്ട് വേണമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ പ്രളയ സാധ്യത ഏറെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category