1 GBP = 94.00 INR                       

BREAKING NEWS

ആകെ ഒരു കോടി ജനങ്ങളുളള രാജ്യത്ത് 4400 മരണവും 38,000 നടുത്ത് രോഗികളും; ജനസംഖ്യാനുപാതിക രോഗികളും മരണനിരക്കും സമാനതകള്‍ ഇല്ലാതെ മുമ്പില്‍ എത്തി സ്വീഡന്‍; സ്വയം വരുത്തി വച്ച ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍; യൂറോപ്പ് കൊറോണ യുദ്ധത്തില്‍ വിജയിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തിന്റെ കഥ

Britishmalayali
kz´wteJI³

വെറും ഒരു കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് 4403 പേര്‍ മരിക്കുകയും രോഗികളുടെ എണ്ണം 38,000 നടുത്തെത്തുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? കൊറോണയുടെ സംഹാരതാണ്ഡവത്താല്‍ തകര്‍ന്ന് പോയെ സ്വീഡനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ജനസംഖ്യാനുപാതിക രോഗികളുടെയും മരണനിരക്കിന്റെയും കാര്യത്തില്‍ സമാനതകള്‍ ഇല്ലാതെ മുമ്പില്‍ എത്തിയിരിക്കുകയാണ് സ്വീഡന്‍. രോഗം മൂര്‍ധന്യത്തിലെത്തിയിട്ടും ലോക്ക്ഡൗണ്‍ നടപ്പിലാക്കാത്ത രാജ്യത്തിന്റെ അഹങ്കാരത്തിന് കൊടുക്കേണ്ടി വന്ന വിലയാണിത്. യൂറോപ്പ് കൊറോണ യുദ്ധത്തില്‍ വിജയിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തിന്റെ കഥയാണിത്.

ഇത്തരത്തില്‍ സ്വയം വരുത്തി വച്ച ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് സ്വീഡിഷ് പ്രധാനമന്ത്രിയായ സ്റ്റീഫന്‍ ലോഫ്വെന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ മരണങ്ങളുടെ കാര്യത്തില്‍ സ്വീഡനില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പെര്‍ കാപിറ്റ മരണനിരക്കുണ്ടായതിനെ കുറിച്ചും കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്തതിലെ പിഴവുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് സ്റ്റീഫന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മറിന് മുമ്പ് ഇത് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സ്വീഡനില്‍ കൊറോണ വ്യാപനവും മരണങ്ങളും മൂര്‍ധന്യത്തിലെത്തിയിട്ടും രാജ്യത്തെ ലോക്ക്ഡൗണ്‍ ചെയ്യാന്‍ തയ്യാറാവാതിരുന്ന സ്റ്റീഫന്റെ നടപടി ലോകമാകമാനം വന്‍ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

തിങ്കളാഴ്ച ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റീഫന്‍ ഈ അന്വേഷണത്തിന്റെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വീഡനില്‍ ലോകത്ത് മറ്റെവിടെയുമില്ലാത്ത വിധത്തില്‍ നഴ്സിംഗ് ഹോമിലെ കൊറോണ മരണങ്ങള്‍ വര്‍ധിച്ചതും കോവിഡ് 19 ടെസ്റ്റുകള്‍ നടത്താത്തതും വന്‍ വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കിയിരുന്നു. സ്റ്റീഫന്റെ സോഷ്യല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടിയും ഗ്രീന്‍സ് പാര്‍ട്ടിയും ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ കൊറോണയെ നേരിടുന്നതില്‍ കാണിച്ച അപാകതകളും അശാസ്ത്രീയതയുമാണ് ഇവിടെ കാര്യം പിടി വിട്ട് പോകുന്നതിന് വഴിയൊരുക്കിയതെന്ന ആരോപണവും ശക്തമായിരുന്നു.

ഇന്നലെ രാത്രി എട്ട് പേര്‍ മരിച്ചതോടെയാണ് രാജ്യത്തെ കൊറോണ മരണസംഖ്യ 4403 ആയി വര്‍ധിച്ചിരിക്കുന്നത്. സ്വീഡന്റെ അയര്‍രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കടുത്ത നടപടികളിലൂടെ കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കിയപ്പോള്‍ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്ത സാധാരണ ജീവിതം നയിക്കുകയായിരുന്നു സ്വീഡന്‍ ചെയ്തിരുന്നത്. തല്‍ഫലമായി മറ്റെവിടെയുമില്ലാത്ത വിധത്തില്‍ ഇവിടെ രോഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇവിടുത്തെ മിക്ക സ്‌കൂളുകളും റസ്റ്റോറന്റുകളും ബിസിനസുകളും തുറന്ന് തന്നെ നിലകൊണ്ടിരുന്നു. ഇവിടെ ശുചിത്വ ശീലങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മാത്രമായിരുന്നു കൊറോണയെ പ്രതിരോധിക്കുന്നതിനായി നടപ്പിലാക്കിയിരുന്നത്. ഏതായാലും തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ സ്വീഡിഷ് പ്രധാനമന്ത്രി ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വൈകിയുദിച്ച വിവേകമെന്നാണ് ലോകം ഇതിനെ പരിഹസിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category