1 GBP = 93.80 INR                       

BREAKING NEWS

വന്ദേ ഭാരത് മിഷനിലെ കൊച്ചിയിലേക്കുള്ള രണ്ടാം വിമാനവും എത്തുന്നു; ഈ വിമാനവും മറ്റിടങ്ങളിലേക്ക് തട്ടിയെടുക്കുമോ എന്ന ഭീതിയില്‍ മലയാളികള്‍; കൊച്ചിക്കു പുറമെ മറ്റൊരു ലക്ഷ്യ സ്ഥാനം കൂടി ഉണ്ടെങ്കില്‍ രണ്ടാം വിമാനത്തിലും ഇടം കിട്ടുന്ന മലയാളികളുടെ എണ്ണം കുറയും; ഹൈ കമ്മീഷണര്‍ വിരമിച്ച എംബസിയില്‍ ഉദ്യോഗസ്ഥര്‍ തോന്ന്യവാസം കാട്ടുമെന്ന ആശങ്ക ശക്തമായി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മെയ് 19നു ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കു മുംബൈ വഴി പറക്കുന്ന വിമാനം ആന്ധ്രായിലെ വിജയവാഡ കൂടി ലക്ഷ്യമിട്ടാണ് എത്തുന്നത് എന്ന് അവസാന നിമിഷമാണ് മലയാളികള്‍ തിരിച്ചറിയുന്നത്. വിമാനം എത്തുന്നതിനു ഒരാഴ്ച മുന്‍പ് മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയതും. എന്നാല്‍ 330 യാത്രക്കാരുമായി പറന്ന ഈ വിമാനത്തില്‍ വെറും 180 മലയാളി യാത്രക്കാര്‍ക്കാണ് ഇടം ലഭിച്ചത്. ബാക്കി സീറ്റുകള്‍ കൊച്ചിയില്‍ നിന്നും വിജയവാഡയിലേക്കുള്ള യാത്രക്കാര്‍ സ്വന്തമാക്കി.

ഗര്‍ഭിണികളും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും സീറ്റുകള്‍ ലഭിക്കാന്‍ നെട്ടോട്ടം ഓടുമ്പോഴാണ് വിമാനം പലവഴി തിരിച്ചതോടെ അത്യാവശ്യക്കാര്‍ക്കു നാട്ടില്‍ എത്താന്‍ ആകാതെ പോയത് എന്ന് ബ്രിട്ടീഷ് മലയാളി വിമാനം കൊച്ചിയില്‍ എത്തും മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരം മലയാളി കൂടിയായ കേന്ദ്ര മന്ത്രി വി മുരളീധരന്റെ അടക്കം ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞതോടെ രണ്ടാം വിമാനം കൊച്ചി ലക്ഷ്യമാക്കി എത്തുന്നത്. ഇത്തവണ വിമാനം മറ്റൊരിടത്തേക്കും പറക്കില്ല എന്ന ഉറപ്പാണ് മന്ത്രാലയം നല്‍കുന്നത്. രണ്ടാം വിമാനം ഈ മാസം 22 നു തിങ്കളാഴ്ച ആയിരിക്കും ലണ്ടനില്‍ നിന്നും യാത്ര തിരിക്കുക. 

എന്നാല്‍ വിമാനം എത്തുന്ന വിവരം അറിഞ്ഞ് ഇതിനകം എംബസിയില്‍ ബന്ധപ്പെട്ട യുകെയിലെ മലയാളി വിദ്യാര്‍ത്ഥികളോട് ഇത് സംബന്ധിച്ച ഒരു അറിയിപ്പും ലഭ്യമല്ല എന്നാണ് എംബസി അധികൃതര്‍ പറയുന്നത്. എന്നാല്‍ വിമാനത്തിന്റെ വരവും റൂട്ടും കൃത്യമായി പറയുന്ന രേഖകള്‍ ഇതിനകം മാധ്യമങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ മലയാളി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് മലയാളിയും സ്ഥിരീകരണം നേടിയിട്ടുണ്ട്.

എന്നിട്ടും എംബസി ഉദ്യോഗസ്ഥര്‍ക്ക് വിവരം ഇല്ല എന്ന് പറയുന്നത് വിമാനത്തിന്റെ യാത്ര പഥം വീണ്ടും അട്ടിമറിക്കാന്‍ ഉള്ള ശ്രമം ആണോ എന്ന സംശയവും ബലപ്പെടുകയാണ്. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇതുവരെ കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീക്കം ഒന്നും ഉണ്ടായിട്ടില്ല. കേരളത്തില്‍ ഉള്ളവര്‍ കരുതുന്ന പോലെ ബ്രിട്ടന്‍ ഹോട് സ്‌പോട് ഇടങ്ങളില്‍ ഒന്നായതിനാല്‍ പരമാവധി മലയാളികള്‍ എത്താതിരിക്കട്ടെ എന്ന മനോഭാവം മൂലമാകാം യുകെ മലയാളികളെ സഹായിക്കാന്‍ കേരളം ശ്രമിക്കാത്തതെന്ന് ഒഐസിസി യുകെ പോലെയുള്ള സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. 

ആദ്യ വിമാനം വരുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിച്ച യുക്മ നേതൃത്വവും വിമാനം തിരിച്ചു വിടപ്പെട്ട സംഭവത്തില്‍ എംബസി അധികൃതരെയോ കേന്ദ്ര സര്‍ക്കാരിനെയോ ബന്ധപ്പെട്ടതായി ഇതുവരെ വിശദീകരണം എത്തിയിട്ടില്ല. ഇതിനിടയില്‍ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് എന്ന ആശയവുമായി അടുത്തിടെ രൂപീകരിക്കപ്പെട്ട ഒരു സംഘടനാ രംഗത്തു വന്നെങ്കിലും ഇവരെ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ വിമാനം എന്നത്തേക്ക് പറക്കാന്‍ സാധിക്കും എന്നത് സംബന്ധിച്ച കൃത്യമായ വിവരം ഒന്നും ലഭിച്ചിട്ടില്ല എന്നറിയുന്നു.

ഈ വിമാനം കൊച്ചിയില്‍ എത്തി മടങ്ങുമ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ അകപ്പെട്ടു പോയ യുകെയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് മടങ്ങി എത്താന്‍ കഴിയുമോ എന്ന ചോദ്യവുമായി ഏതാനും പേര്‍ ബ്രിട്ടീഷ് മലയാളിക്ക് കത്ത് എഴുതിയിരുന്നു . ഇവരെ സംഘടിപ്പിക്കാന്‍ ബിര്‍മിങ്ഹാം സ്വദേശിയായ വെക്തി കേരളത്തില്‍ നിന്നും ശ്രമം തുടങ്ങിയതായി വിവരമുണ്ട് . എന്നാല്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഇതുവരെ ബുക്ക് ചെയ്തതായി ഈ സംഘടനാ അവകാശപ്പെടുന്നുമില്ല .

ഇതിനിടയിലാണ് വന്ദേ ഭാരത് മിഷനിലെ രണ്ടാം വിമാനത്തിന്റെ വരവ്. കൂടുതല്‍ യാത്രക്കാര്‍ എംബസിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിമാനം അയക്കാന്‍ തടസം ഇല്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ തുടര്‍ച്ചയായി പറയുന്നത്. രണ്ടാം വിമാനത്തിന്റെ കാര്യത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ സൂചന നല്‍കിയിരുന്നെങ്കിലും വിമാനം എന്നാണ് എത്തുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിരുന്നില്ല. എത്രയും പെട്ടെന്ന് നാട്ടില്‍ എത്താന്‍ ആഗ്രഹിച്ചെങ്കിലും അതിനിടയില്‍ കോവിഡ് പിടിപെട്ടു മരണത്തിനു കീഴടങ്ങിയ നോര്‍ത്താംപ്ടണിലെ സണ്ണിയെ പോലെയുള്ള നിര്‍ഭാഗ്യവാന്മാര്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ രണ്ടാം വിമാനം പൂര്‍ണമായും മലയാളികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയണം എന്ന ആവശ്യം ശക്തമാണ്. 

അതിനിടെ വിമാനം കൊച്ചിക്കു പുറമെ മറ്റൊരു ലക്ഷ്യം കൂടി പ്ലാന്‍ ചെയ്താണ് എത്തുന്നതെങ്കില്‍ എംബസിയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും നീതി ലഭിക്കുക പ്രയാസം ആയിരിക്കും എന്ന ആശങ്ക ശക്തമാകുകയാണ്. കര്‍ക്കശക്കാരിയായ ഹൈ കമ്മീഷണര്‍ എന്ന് പേരെടുത്ത രുചി ഘനശ്യാം കഴിഞ്ഞ മാസം 19നു വിരമിച്ച ഒഴിവില്‍ പകരക്കാരി എത്തിയിട്ടില്ല. ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗായത്രി ഈസര്‍ കുമാറാണ് പകരം എത്തുന്നത്. ഇവര്‍ എത്താന്‍ വൈകിയാല്‍ എംബസിയിലെ മറ്റു ഉയര്‍ന്ന ജീവനക്കാര്‍ കൊച്ചി വിമാനത്തിലും ഇഷ്ടക്കാരെ തിരുകി കയറ്റുമോ എന്ന ആശങ്കയാണ് യുകെ മലയാളികള്‍ പങ്കിടുന്നത്. പ്രത്യേകിച്ചും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ക്വാറന്റീന്‍ കാലം കഴിഞ്ഞാല്‍ കൊച്ചി വിമാനം ആയാല്‍ പോലും എങ്ങനെയെങ്കിലും നാട്ടില്‍ എത്താന്‍ കഴിയും എന്ന സാഹചര്യത്തില്‍ മലയാളികളെ കൂടാതെ മറ്റു സംസ്ഥാനക്കാരും ഇടം പിടിക്കാന്‍ സാധ്യത ഏറെയാണ്.

എന്നാല്‍ വിമാനം കൊച്ചിയില്‍ യാത്ര അവസാനിപ്പിക്കുക ആണെങ്കില്‍ ഭൂരിഭാഗം സീറ്റിലും മലയാളികള്‍ക്ക് തന്നെ യാത്ര ചെയ്യാനാകും എന്നതാണ് പ്രതീക്ഷ. ആദ്യ വിമാനം എത്തിയപ്പോള്‍ അവസാന നിമിഷം വരെ ടിക്കറ്റ് നല്‍കാതെ എംബസി ഉദ്യോഗസ്ഥര്‍ മലയാളികളെ കബളിപ്പിക്കുക ആയിരുന്നു. തുടര്‍ന്ന് ന്യൂകാസില്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ അനേകം പേര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ടിക്കറ്റ് ലഭിക്കും എന്ന പ്രതീക്ഷയില്‍ ഹീത്രൂവില്‍ എത്തിയെങ്കിലും നിരാശയോടെ മടങ്ങുക ആയിരുന്നു. അവസാനം ഒഴിവു വന്ന ഏതാനും സീറ്റില്‍ ഗര്‍ഭിണി അടക്കമുള്ള മലയാളി സ്ത്രീകള്‍ക്ക് സീറ്റു ലഭിച്ചതാണ് അന്ന് ചെറിയൊരു ആശ്വാസമായത്. വിമാനത്തിലെ ആകെ യാത്രക്കാരില്‍ 131 പേരും അന്ന് വിജയവാഡയിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category