1 GBP = 94.00 INR                       

BREAKING NEWS

സ്പെയിന്‍ ഹീറോയാണെടാ ഹീറോ... മൂന്ന് മാസത്തിന് ശേഷം ഒരാള്‍ പോലും മരിക്കാത്ത ദിവസം കടന്ന് പോയ ആശ്വാസത്തില്‍ ഒരു ജനത; കൊറോണയുടെ ദുരന്തം ആദ്യം ഏറ്റവും ഭയാകനമായി ഏറ്റു വാങ്ങിയ യൂറോപ്യന്‍ രാജ്യം സമാധാനത്തിലേക്ക്; തെരുവില്‍ മരിച്ച വീണവരെ കണ്ടു മടുത്തവര്‍ക്ക് സമാധാനത്തിന്റെ ദിനങ്ങള്‍

Britishmalayali
kz´wteJI³

സ്പെയിനില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി 24 മണിക്കൂറിനിടെ ഒരൊറ്റ കൊറോണ മരണവുമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. ഇതോടെ രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകള്‍ ശക്തമായിരിക്കുകയാണ്. മൂന്ന് മാസത്തിന് ശേഷം ഒരാള്‍ പോലും മരിക്കാത്ത ദിവസം കടന്ന് പോയ ആശ്വാസത്തിലാണ് ഇവിടുത്തെ ജനതയിപ്പോള്‍. കൊറോണയുടെ ദുരന്തം ആദ്യം ഏറ്റവും ഭയാകനമായി ഏറ്റു വാങ്ങിയ യൂറോപ്യന്‍ രാജ്യം സമാധാനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. കൊറോണ കാരണം തെരുവില്‍ മരിച്ച വീണവരെ കണ്ടു മടുത്തവര്‍ക്ക് സമാധാനത്തിന്റെ ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഇത് കാണുമ്പോള്‍ 'സ്പെയിന്‍ ഹീറോയാണടാ ഹീറോ... ' എന്ന് ആര്‍ക്കുമൊന്ന് പുകഴ്ത്താനൊക്കെ തോന്നും...!

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് വെറും 71 പുതിയ കൊറോണ കേസുകള്‍ മാത്രമേ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളുവെന്നതും എടുത്ത് പറയാവുന്ന നേട്ടമാണ്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായി രാജ്യത്ത് ഇന്നലെ കൊറോണ മരണങ്ങളില്ലാഞ്ഞത് വളരെ ആശ്വാസവും പ്രതീക്ഷയുമേകുന്നുവെന്നാണ് സ്പെയിനിലെ എമര്‍ജന്‍സി ഹെല്‍ത്ത് റെസ്പോണ്‍സ് ചീഫായ ഫെര്‍ണാന്‍ഡോ സൈമണ്‍ പ്രതികരിച്ചിരിക്കുന്നത്. നിലവില്‍ കൊറോണക്കാലത്ത് ഏറ്റവും സുരക്ഷിതമായ ഇടമായി സ്പെയിന്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

രാജ്യത്തിന്റെ കൊറോണ പ്രതിരോധം ശരിയായ ദിശയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും സൈമണ്‍ അവകാശപ്പെടുന്നു. ഇതിന് മുമ്പ് മാര്‍ച്ചിലായിരുന്നു രാജ്യത്ത് തീരെ കൊറോണ മരണങ്ങളുണ്ടാവാത്ത ദിവസമുണ്ടായിരുന്നത്. തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ രണ്ട് കൊറോണ മരണങ്ങള്‍ മാര്‍ച്ച് മൂന്നിന് രേഖപ്പെടുത്തുകയുമായിരുന്നു. ഈ മരണങ്ങള്‍ക്ക് ശേഷം സ്പെയിനില്‍ കൊറോണ വ്യാപനത്തിലും മരണങ്ങളിലും നാടകീയമായ കുതിച്ച് കയറ്റമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഏപ്രില്‍ രണ്ടിന് ഇവിടെ പ്രതിദിന മരണനിരക്ക് റെക്കോര്‍ഡായ 950ല്‍ എത്തിച്ചേര്‍ന്നിരുന്നു.

സ്പെയിനില്‍ മൊത്തത്തില്‍ 2,40,000 പേരെ കൊറോണ ബാധിച്ചുവെന്നും 27,127 മരണങ്ങളുണ്ടായതായും ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസമായിരുന്നു സ്പെയിന്‍ അവിടുത്തെ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനാരംഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ദിവസത്തില്‍ ഒരു പ്രാവശ്യം പുറത്തിറങ്ങി വ്യായാമം ചെയ്യാന്‍ ഏവരെയും അനുവദിച്ചിരുന്നു. ഇത് പ്രകാരം രാവിലെ ആറിനും പത്തിനും ഇടയിലും വൈകുന്നേരം എട്ടിനും 11നും ഇടയിലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ തക്കവണ്ണമുള്ള ഒരു റോട്ട സിസ്റ്റമായിരുന്നു സ്പെയിന്‍ നടപ്പിലാക്കിയിരുന്നത്. ഇതിന് പുറമെ സ്പെയിനിലെ ചില ഭാഗങ്ങളിലെ ബീ്ച്ചുകളില്‍ സാമൂഹിക അകല നിയമങ്ങളും കര്‍ക്കമായി നടപ്പിലാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category