1 GBP = 93.80 INR                       

BREAKING NEWS

ശ്മശാനങ്ങള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിച്ചിട്ടും മൃതദേഹങ്ങള്‍ ബാക്കി; സംസ്‌കാരത്തിനായി കാത്തിരിക്കേണ്ടി വരുന്നത് മൂന്നാഴ്ച വരെ; യുഎഇയില്‍ ആരും മരിക്കാതിരുന്നെങ്കില്‍...

Britishmalayali
kz´wteJI³

ദുബായ്: കോവിഡ് മരണങ്ങള്‍ കൂടിയതോടെ യുഎഇയിലെ ശ്മശാനങ്ങളില്‍ സംസ്‌കാരം നടത്തുന്നതിന് പോലും സൗകര്യമില്ല. പ്രവാസി സംഘടനകളുടെ ശ്മശാനങ്ങളിലും സ്വകാര്യ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിച്ചതോടെ മൂന്നാഴ്ച്ച വരെ സംസ്‌കാരത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍. സാധാരണ ഗതിയില്‍ പ്രതിദിനം അഞ്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം സൗകര്യം ഉണ്ടായിരുന്ന ശ്മശാനങ്ങളില്‍ ജീവനക്കാര്‍ ഓവര്‍ടൈം ചെയ്തും ഇപ്പോള്‍ പ്രതിദിനം 12 മൃതദേഹങ്ങള്‍ വരെ സംസ്‌കരിച്ചിട്ടും വീണ്ടും മൃതദേഹങ്ങള്‍ ബാക്കിയാകുകയാണ്. സാഹചര്യം വീണ്ടും മോശമാകുകയാണെങ്കില്‍ സ്ഥിതി ഇതിലും ഗുരുകരമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ശ്മശാനത്തില്‍ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ. 86 മലയാളികളടക്കം 264 പേരാണു യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യക്കാര്‍ക്കൊപ്പം ഫിലിപ്പീന്‍സ് ഉള്‍പ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്‌കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേര്‍ത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്‌കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു ശേഷം നാട്ടില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തുമെന്നു സാബുവിന്റെ ബന്ധു കലേഷ് പറഞ്ഞു.

ദുബായ് ജബല്‍ അലിയില്‍ ഹിന്ദു ക്രിമേഷന്‍ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തില്‍ മാസം 30 മൃതദേഹങ്ങള്‍ എത്തിയിരുന്നത് നൂറിലധികമായി വര്‍ധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. ഇവിടെയും അല്‍ ഐനിലും ദിവസേന 5 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമേയുള്ളൂ. ജീവനക്കാരുടെ ഷിഫ്റ്റ് വര്‍ധിപ്പിച്ച് 12 മൃതദേഹങ്ങള്‍ വരെ സംസ്‌കരിക്കുന്നുണ്ടെന്നു ചുമതലക്കാര്‍ പറഞ്ഞു. ഷാര്‍ജയില്‍ ദിവസേന 2 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമേയുള്ളൂ. വിമാന സര്‍വീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ 42 മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

അതിനിടെ, കോവിഡ് പരിശോധനയില്‍ പോസിറ്റിവായി ആശുപത്രികളിലെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരെയും 14 ദിവസം കഴിഞ്ഞാല്‍ ഐസൊലേഷനില്‍ നിന്ന് ഒഴിവാക്കാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. 14 ദിവസത്തിന് ശേഷം പരിശോധന ഫലം നെഗറ്റിവായില്ലെങ്കിലും രോഗലക്ഷണമില്ലാത്തവരെ ഒഴിവാക്കാമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് ബാധിച്ചത് മുതലുള്ള 14 ദിവസമാണ് ഐസൊലേഷന്‍ കാലയളവായി പരിഗണിക്കുന്നത്. ആദ്യത്തെ ഏഴ് മുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് വൈറസ് കൂടുതല്‍ അപകടം സൃഷ്ടിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്നുള്ള ഓരോ ദിവസവും അപകടസാധ്യത കുറഞ്ഞുവരും. രണ്ടാഴ്ച കഴിഞ്ഞാല്‍ വൈറസ് നിര്‍ജീവമായ അവസ്ഥയലാവും. അതിനാല്‍ 14 ദിവസം കഴിഞ്ഞാല്‍ രോഗലക്ഷണമില്ലാത്തവരെ ഐസൊലേഷനില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാം. ഐസൊലേഷനില്‍ നിന്ന് പോയ ശേഷം വീണ്ടും ലക്ഷണം കണ്ടാല്‍ അടുത്തുള്ള ക്ലിനിക്കിലോ മറ്റ് ഡോക്ടര്‍മാരുടെയോ ഉപദേശം തേടാം. അവസാന മൂന്ന് ദിവസങ്ങളില്‍ 37.5 ഡിഗ്രിയുടെ മുകളില്‍ ശരീരോഷ്മാവ് ഉള്ളവര്‍ക്കും പനിയുള്ളവര്‍ക്കും ഐസൊലേഷനില്‍ തുടരാം.

ഡിസ്ചാര്‍ജാകുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാം. എന്നാല്‍, സാമൂഹിക അകലം പാലിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്യണം. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. മറ്റുള്ളവരുമായി രണ്ട് മീറ്റര്‍ അകലം പാലിക്കണം. ആരോഗ്യ മന്ത്രാലയവും ഡി.എച്ച്.എയും പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കണം. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ളവരെ 14 ദിവസത്തിന് ശേഷവും ഐസൊലേഷനില്‍ തുടരാന്‍ അനുവദിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവരുടെ രോഗലക്ഷണങ്ങള്‍ അനുസരിച്ചായിരിക്കും ഡിസ്ചാര്‍ജിനെ കുറിച്ച് തീരുമാനിക്കുക. വ്യക്തികളുടെ പ്രതിരോധ ശേഷിക്കനുസരിച്ചാണ് രോഗമുക്തി നേടുന്നത്. ചിലര്‍ വളരെ പെട്ടന്ന് സുഖംപ്രാപിക്കും. ചിലര്‍ച്ച് രോഗമുക്തി നേടാന്‍ 14 ദിവസത്തിലേറെ സമയമെടുക്കുമെന്നും അവരുടെ അവസ്ഥക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ഡി.എച്ച്.എ സര്‍ക്കുലറില്‍ വ്യക്തമാക്കി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category