1 GBP = 94.00 INR                       

BREAKING NEWS

കൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും ഇനി എമിറേറ്റ്സ് പറന്ന് തുടങ്ങാന്‍ നാല് വര്‍ഷം വരെ എടുക്കാം.. ലോകത്തെ ഏറ്റവും വേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന എയര്‍ലൈന്‍ കമ്പനിയുടെ അവസ്ഥ ഇങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യയുടെ കാര്യം പറയണോ..? കൊറോണാനന്തര ലോകം എങ്ങനെയെന്നറിയാന്‍ ഒരു ഉപകഥ കൂടി

Britishmalayali
kz´wteJI³

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം നിര്‍ത്തി വച്ച തങ്ങളുടെ വിമാന സര്‍വീസുകള്‍ പഴയ പടിയാകുന്നതിന് ചുരുങ്ങിയത്  നാല് വര്‍ഷമെങ്കിലുമെടുക്കുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്സ് വിമാനക്കമ്പനി രംഗത്തെത്തി. അതായത് കൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും ഇനി എമിറേറ്റ്സ് പറന്ന് തുടങ്ങാന്‍ നാല് വര്‍ഷം വരെ എടുക്കാമെന്നാണ് കമ്പനിയുടെ പ്രസിഡന്റായ ടിം ക്ലാര്‍ക്ക് വെളിപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന എയര്‍ലൈന്‍ കമ്പനിയുടെ അവസ്ഥ ഇങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യയുടെ കാര്യം പറയണോ..?  എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.കൊറോണാനന്തര ലോകം എങ്ങനെയെന്നറിയാന്‍ ഒരു ഉപകഥ കൂടി എമിറേറ്റ്സിന്റെ അവസ്ഥയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് 83 രാജ്യങ്ങളിലെ 157 ഡെസ്റ്റിനേഷനുകളിലേക്കാണ് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് സര്‍വീസുകള്‍ നടത്തിയിരുന്നത്. മാര്‍ച്ചില്‍ കൊറോണ മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ വിമാനങ്ങളെല്ലാം കമ്പനി നിലത്തിറക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നിലവില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുദിക്കുന്ന വേളയില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് എമിറേറ്റ്സ് നടത്തുന്നത്. കൊറോണക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തങ്ങളുടെ എല്ലാ സര്‍വീസുകളും പുനസ്ഥാപിക്കപ്പെടണമെങ്കില്‍  2024 എങ്കിലും ആവണമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

എന്നാല്‍ സാധ്യമായേടുത്തോളം സര്‍വീസുകള്‍ എത്രയും വേഗം പുനസ്ഥാപിക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കുന്നു. ഏവിയേഷന്‍ കണ്‍സള്‍ട്ടന്റായ  ജോണ്‍ സ്ട്രിക്ക്ലാന്‍ഡുമായി നടത്തിയ ഒരു വെബ്കാസ്റ്റ് ഇന്റര്‍വ്യൂവിലൂടെയാണ് ക്ലാര്‍ക്ക് തന്റെ പ്രവചനം നടത്തിയിരിക്കുന്നത്.തങ്ങളുടെ 35 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും ബുദ്ധിമുട്ടാര്‍ന്ന കാലത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും എമിറേറ്റ്സ് വ്യക്തമാക്കുന്നു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയാല്‍ തങ്ങളുടെ ചില ജീവനക്കാരെ പിരിച്ച് വിടാന്‍ നിര്‍ബന്ധിതമായെന്ന് ഞായറാഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു.

2021ല്‍ ആദ്യം വ്യാപകമായി ഉപയോഗിക്കാനാവുന്ന വിധത്തില്‍ കൊറോണക്കെതിരെ ഒരു വാക്സിന്‍ കണ്ടുപിടിക്കപ്പെട്ടാല്‍ അടുത്ത വര്‍ഷം സമ്മറോടെ ഏവിയേഷന്‍ ഇന്റസ്ട്രി പ്രതിസന്ധിയില്‍ നിന്നും കരകയറിയേക്കാമെന്നാണ് ഈ മാസം എമിറേറ്റ്സ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിരമിക്കുന്ന ക്ലാര്‍ക്ക് അഭിപ്രായപ്പെടുന്നത്.വിമാനസര്‍വീസുകള്‍ക്ക് ആവശ്യക്കാരേറുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ലോകം മറ്റൊരു പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയില്ലെങ്കില്‍  2023ലും 2024ലും  വ്യോമയാത്രക്കുള്ള ഡിമാന്റേറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലാര്‍ക്ക് പറയുന്നു.വിമാനങ്ങളില്‍ കൊറോണയെ പ്രതിരോധിക്കുന്നതിനുളള സാമൂഹിക അകലം ഉറപ്പ് വരുത്താനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് സാമ്പത്തികപരമായും പരിസ്ഥിതി പരമായും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ക്ലാര്‍ക്ക് പറയുന്നു. ഗ്ലൗസുകളും ഫേസ് മാസ്‌കുകളും ധരിച്ച് യാത്ര ചെയ്ത് കൊറോണയെ പ്രതിരോധിക്കാനാണ് എമിറേറ്റ്സ് യാത്രക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category