1 GBP = 93.00 INR                       

BREAKING NEWS

ലോക്ക്ഡൗണ്‍ കാലത്ത് എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് അലവന്‍സ് ക്ലെയിം ചെയ്യുവാന്‍ അര്‍ഹതയുണ്ടോ? ഇഎസ്എക്ക് എങ്ങനെ അപേക്ഷിക്കാം; യുകെ മലയാളികള്‍ അറിയാന്‍

Britishmalayali
kz´wteJI³

നിയും അവസാനിക്കാത്ത ദുരിതങ്ങളുമായി ബ്രിട്ടനില്‍ കൊറോണയുടെ തേരോട്ടം തുടരുകയാണ്. ഈ കെട്ടകാലത്തെ അതിജീവിക്കുവാന്‍ യുകെ ഭരണകൂടം പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലൊന്നാണ് എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് അലവന്‍സ് അഥവാ ഇഎസ്എ. രോഗം മൂലമോ മറ്റേതെങ്കിലും വൈകല്യം മൂലമോ നിങ്ങളുടെ ജോലിചെയ്യുവാനുള്ള ശേഷി കുറയുകയോ ഇല്ലാതെയാകുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ഇഎസ്എക്ക് അപേക്ഷിക്കാവുന്നതാണ്.

പെന്‍ഷന്‍ പ്രായം എത്താത്തവര്‍ക്ക്, അനുയോജ്യമായ ജോലി ലഭിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുകയോ ദീര്‍ഘകാല രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ജോലി ചെയ്യുന്നതിന് തടസമായി വരികയോ ചെയ്യുമ്പോള്‍ അവര്‍ക്ക് സഹായകമായി നല്‍കുന്ന ധനസഹായമാണ് ഇ എസ് എ. വേതനത്തിന് പകരമായി ലഭിക്കുന്ന ഒരു വരുമാനമാണിത്. നിയമപ്രകാരമുള്ള സിക്ക് പേയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് പക്ഷെ ഇ എസ് എ ലഭിക്കുകയില്ല.

ഇഎസ്എയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ?
സമ്മര്‍ദ്ദം, കടുത്ത നിരാശ, ഉത്കണ്ഠ തുടങ്ങിയ മാനസിക വ്യഥകള്‍ക്കാണ് ഏറ്റവുമധികം ഇഎസ്എ അപേക്ഷകള്‍ ലഭിക്കുന്നത്. നിങ്ങളുടെ ഡോക്ടറില്‍ നിന്നോ അല്ലെങ്കില്‍ ഒരു മെഡിക്കല്‍ സ്പെഷലിസ്റ്റില്‍ നിന്നോ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഫിറ്റ് നോട്ട്) ആദ്യമേ വാങ്ങിയിരിക്കണം. അതുകൂടി ഉള്‍ക്കൊള്ളിച്ച് വേണം ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സില്‍ (ഡി ഏബ്ല്യൂ പി) അപേക്ഷ നല്‍കാന്‍.

അപേക്ഷകന് മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ ചില ഓവര്‍ലാപ്പിംഗ് പ്രശ്നങ്ങള്‍ക്ക് ഇടയുണ്ട്. വ്യക്തിഗത പ്രവര്‍ത്തനങ്ങളില്‍ ഒരു അപേക്ഷകന്‍ 15 പോയിന്റ് നേടുകയാണെങ്കില്‍, (അല്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും മാനസിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടി 15 പോയിന്റ്) അവര്‍ പരിമിതമായ ജോലികള്‍ ചെയ്യുവാന്‍ കഴിവുള്ളവരാണ്. ഇത്തരം സാഹചര്യത്തില്‍, അപേക്ഷകനെ ഇ എസ് എ ക്ക് യോഗ്യനായി പരിഗണിക്കണമോ എന്നകാര്യം അധികാരികളുടെ തീരുമാനത്തിന് പൂര്‍ണ്ണമായും വിധേയമായിരിക്കും.

എന്നാല്‍, അപേക്ഷകന്‍ 15 പോയിന്റില്‍ താഴെയാണ് നേടുന്നതെങ്കില്‍ അവരെ പരിമിതമായ ജോലികള്‍ ചെയ്യുവാനുള്ള കഴിവുള്ളവരുടെ കൂട്ടത്തില്‍ പരിഗണിക്കുകയില്ല. അതിനാല്‍ ഇ എസ് എ ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ഇഎസ്എക്ക് അര്‍ഹത നേടുവാന്‍, നിങ്ങള്‍ക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ടായിരിക്കണം.
ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുകയോ, സ്വയം തൊഴിലില്‍ ഏര്‍പ്പെടുകയോ ചെയ്തിരിക്കണം.
കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ മതിയായ നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചിരിക്കണം. നാഷണല്‍ ഇന്‍ഷുറന്‍സ് ക്രെഡിറ്റും പരിഗണിക്കും.

താഴെ പറയുന്ന രണ്ട് സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഇഎസ്എക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ഗുരുതരമായ ഡിസെബിലിറ്റി പ്രീമിയം ലഭിക്കുകയോ, അത് ലഭിക്കുവാനുള്ള സാദ്ധ്യത ഉണ്ടായിരിക്കുകയോ ചെയ്യുക.
കഴിഞ്ഞ മാസം ഇത്തരത്തിലുള്ള ഡിസെബിലിറ്റി പ്രീമിയം ലഭിക്കുകയോ അല്ലെങ്കില്‍ ഇപ്പോഴും അതിനുള്ള യോഗ്യത ഉണ്ടായിരിക്കുകയോ ചെയ്യുക.

നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് പേയ്മെന്റ് ലഭിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്ത രീതികളില്‍ ഇഎസ്എക്കായി അപേക്ഷിക്കാം. നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് പേയ്മെന്റ് ലഭിക്കുന്നെങ്കില്‍, നിങ്ങളുടെ യൂണിവേഴ്സല്‍ ക്രെഡിറ്റ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് നിങ്ങളുടെ കേസ് മാനേജര്‍ക്ക് ഒരു സന്ദേശം അയക്കാം. ഈ ഘട്ടത്തില്‍ മറ്റൊരു വര്‍ക്ക് കേപ്പബിലിറ്റി അസ്സെസ്സ്മെന്റ് ആവശ്യമില്ല. മാത്രമല്ല, നിങ്ങള്‍ നിങ്ങളുടെ വര്‍ക്ക് കോച്ചുമായി ഒരു അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്തിട്ടുണ്ടെങ്കില്‍ ഈ കൊറോണക്കാലത്ത് അതിനായി പോകണമെന്നില്ല എന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് നിങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ന്നടപടികള്‍ എന്തൊക്കെയെന്ന് നിങ്ങളെ അറിയിക്കും.

നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നില്ലെങ്കില്‍ പുതിയ ഇഎസ്എക്കായി നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ആവശ്യമാണ്.
  • നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍
  • ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ ബില്‍ഡിംഗ് സൊസൈറ്റി അക്കൗണ്ട് നമ്പര്‍ അതോടൊപ്പം സോര്‍ട്ട് കോഡും.(നിങ്ങള്‍ക്ക് സ്വന്തമായി അക്കൗണ്ടില്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ അക്കൗണ്ട് ഉപയോഗിക്കാം)
  • നിങ്ങളുടെ ഡോക്ടറുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍
  • നിങ്ങള്‍ ജോലിചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ വരുമാനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍
  •  സിക്ക് പേ സ്വീകരിക്കുന്നു എങ്കില്‍ നിങ്ങളുടെ നിയമപ്രകാരമുള്ള സിക്ക് പേ അവസാനിക്കുന്ന തീയതി.
നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെങ്കിലോ, നിങ്ങള്‍ മറ്റാരുടേയെങ്കിലും അപ്പോയിന്റീ ആണെങ്കിലോ യൂണിവേഴ്സല്‍ ക്രെഡിറ്റുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാവുന്നതാണ്.മാത്രമല്ല, ഒരിക്കല്‍ നിങ്ങള്‍ക്കെതിരായ തീരുമാനമാണ് വന്നതെങ്കില്‍ നിങ്ങള്‍ക്ക് അത് പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെടാവുന്നതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category