1 GBP = 97.50 INR                       

BREAKING NEWS

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയായി; ഇതില്‍ നിന്ന് വലിയ തോതിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല; പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വി മുരളീധരന്‍; സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഏര്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി; ഗള്‍ഫില്‍ പ്രവാസികള്‍ മരിച്ചു വീഴുമ്പോള്‍ കേരളം വാതില്‍ കൊട്ടിയടക്കുന്നോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന പ്രവാസികളെ തടയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കാറുള്ളത്. എന്നാല്‍, മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടികള്‍ എന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തിലേക്ക് വിദേസ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്നാണ് കേരളം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ വെളിപ്പെടുത്തിത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് ഏര്‍പ്പെടുത്തുമെന്നും മുരളീധരന്‍.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതില്‍ നിന്ന് വലിയ തോതിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ ഇതിനകം തന്നെ 160ല്‍ അധികം മലയാളികള്‍ മരിച്ചുവെന്നും അതിനാല്‍ തന്നെ കൂടുതല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ധാരാളം ആളുകള്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളും കേരളം കേന്ദ്രത്തിന്റെ മുന്നില്‍വെച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ കഴിവിനനുസരിച്ചേ വിമാനം ഏര്‍പ്പെടുത്താനാകൂവെന്നും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനോട് സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മുരളീധരന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണ് എന്നാണ്. പ്രവാസികള്‍ എത്ര എത്തിയാലും അവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കേരളത്തിനുണ്ട്. ക്വാറന്റീന്‍ അടക്കുള്ള സൗകര്യങ്ങള്‍ സജ്ജമാണെന്നായിരുന്നു കേരളത്തിന്റെ അവകാശവാദം. വി.മുരളീധരന്റെ ആരോപണം അനുസരിച്ച് കേരളം ഇതിന് ഘടകവിരുദ്ധമായ നിലപാടാണ് കേന്ദ്രത്തെ അറിയിച്ചരിക്കുന്നത്.

അതേസമം ഗള്‍ഫില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 173ആയി ഉയര്‍ന്നിരുന്നു. യുഎഇ, സൗദി, കുവൈറ്റ് എന്നിവിടങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ മരിച്ചത്. യുഎഇയില്‍ 93ഉം സൗദിയില്‍ 42 ഉം കുവൈത്തില്‍ 32ഉം ഒമാനില്‍ 3ഉം ഖത്തറില്‍ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. ബഹ്റൈനില്‍ ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫില്‍ മലയാളികള്‍ക്കിടയില്‍ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കേരള0 മുന്നില്‍ നില്‍ക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമ്പത് മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയില്‍ ഏഴും കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഓരോ മലയാളികളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.

തിരൂര്‍ ബിപി അങ്ങാടി മൂര്‍ക്കത്തില്‍ സുന്ദരം(63) കുവൈറ്റിലും കോഴിക്കോട് പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ് (40) ബഹ്റൈനിലും കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മലയാളികളാണ് സൗദി അറേബ്യയില്‍ മരിച്ചു. ജിദ്ദ, മക്ക, ദമ്മാം, ജുബൈല്‍, റിയാദ്, ദവാദ്മി എന്നിവിടങ്ങളിലാണ് സ്ത്രീയടക്കം ആറ് പ്രവാസികള്‍ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category