1 GBP = 94.00 INR                       

BREAKING NEWS

അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നു അമ്മ പറഞ്ഞിട്ടും ദേവിക അസ്വസ്ഥയായി; നോട്ടുബുക്കില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഉള്ളത് 'ഞാന്‍ പോകുന്നു' എന്ന വാചകം; രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു വിദ്യാര്‍ത്ഥിനിയെ ഉച്ചയോടെ കാണാതെയായി; മാതാപിതാക്കള്‍ കരുതിയത് കുട്ടി ഉറങ്ങുകയാണെന്ന്; പിന്നീട് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ വീടിന് അരികില്‍ കത്തിക്കരിഞ്ഞ നിലയില്‍; ദേവികയുടെ ആത്മഹത്യയില്‍ നടുങ്ങി നാട്

Britishmalayali
kz´wteJI³

മലപ്പുറം: വളാഞ്ചേരിയില്‍ ഇരുമ്പിളിയത്ത് ഒമ്പതാം ക്ലാസുകാരി ദേവികയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ എന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, ആത്മഹത്യാ കുറിപ്പില്‍ 'ഞാന്‍ പോകുന്നു' എന്ന വാചകത്തിന് അപ്പുറത്തേക്ക് ഓണ്‍ലൈന്‍പഠനം മുടങ്ങിയതു കൊണ്ടാണ് മരണം എന്ന വിവരങ്ങള്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ഓണ്‍ലൈന്‍ ക്ലാസിന്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ദേവികയെന്ന് മാതാപിതാക്കള്‍ തറപ്പിച്ചു പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിക്കുകയും ചെയ്തരുന്നു. അതേസമയം കേടായ ടി.വി നന്നാക്കാന്‍ നിര്‍ദ്ധനരായ ആ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. സ്മാര്‍ട്ട് ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി.

അതേസമയം വിദ്യാര്‍ത്ഥിനി ഉറങ്ങുകയായിരിക്കും എന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍, പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ മാതാപിതാക്കള്‍ തിരിച്ചില്‍ തുടങ്ങി. ഈ തിരിച്ചലിലാണ് ആളൊഴിഞ്ഞ പറമ്പിലെ വീടിനു സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേവികയുടെ ആത്മഹത്യാ കുറിപ്പ് വീടിനുള്ളില്‍നിന്നു കണ്ടെത്തി. നോട്ട്ബുക്കില്‍ 'ഞാന്‍ പോകുന്നു' എന്നു മാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അദ്ധ്യാപകന്‍ പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തു വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് ദേവിക, ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്കായി സ്‌കൂള്‍ കേന്ദ്രീകരിച്ച് പഠനം തുടങ്ങാനിരിക്കെയായിരുന്നു അദ്ധ്യാപകര്‍. എന്നാല്‍ അതിനിടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. സൗകര്യങ്ങളില്ലാത്തിനാല്‍ പഠനം മുടങ്ങുമോ എന്ന് ഭയന്നുള്ള ആത്മഹത്യയാണ് ദേവികയുടേതെന്ന് അദ്ധ്യാപകന്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ കുളത്തിങ്ങല്‍വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞു കിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹത ഒന്നും തന്നെ ഇല്ലെന്നാണ് വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. ഷാജി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷമാകും മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാന്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ദേവികയെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പഴയ ടി.വിയും ഡി.ടി.എച്ച് കണക്ഷനും വീട്ടില്‍ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണില്‍ ജോലി ഇല്ലാതായതിനാലും ടി.വി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാര്‍ട്ഫോണും വീട്ടില്‍ ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങള്‍.
 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category