1 GBP = 93.80 INR                       

BREAKING NEWS

എല്ലാവരും ഹോസ്റ്റല്‍ വിട്ടു പോയിട്ടും എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍; വിമാനത്തില്‍ എത്തിയാലും വീട്ടിലെത്താന്‍ പാസ് കൂടിയേ തീരൂ; പൂനയിലെ ഫ്ളാറ്റ് ഒഴിഞ്ഞാല്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിരമിച്ച സൈനികനും കുടുംബവും; അത്യാവശ്യം ജില്ലാ ഭരണകൂടം തീരുമാനിക്കുമ്പോള്‍ യാത്രാ പാസ് കിട്ടുന്നത് സ്വാധീനമുള്ളവര്‍ക്ക് മാത്രം; കണ്ണൂരിലേക്ക് തിരിച്ചെത്താനാവാതെ അന്യനാട്ടിലെ മലയാളികള്‍; കോവിഡിനിടെ സ്വന്തം നാട് നഷ്ടമാകുന്നവരുടെ വേദന ഇങ്ങനെ

Britishmalayali
kz´wteJI³

കണ്ണൂര്‍: ഇതരസംസ്ഥാനത്തില്‍ കുടുങ്ങി കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുമ്പില്‍ സംസ്ഥാന വാതില്‍ കൊട്ടിയടയ്ക്കുന്നതായി പരാതി. കണ്ണൂരിലേക്ക് ആര്‍ക്കും പാസ് നല്‍കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. കോവിഡ് കണ്ണൂരില്‍ പടരുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ഇത് കാരണം പ്രതിസന്ധിയിലാകുന്നത് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലെത്താന്‍ അത്യാവശ്യക്കാര്‍ക്കു പാസ് കൊടുക്കുന്നുണ്ടെന്നാണു കണ്ണൂരിലെ ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ അത്യാവശ്യം എന്തെന്ന് ഭരണകൂടമാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് പാസ് കിട്ടുന്നത് സ്വാധീനമുള്ളവര്‍ക്ക് മാത്രം. ഇതാണ് അന്യനാട്ടില്‍ കടുങ്ങിയ സാധാരണക്കാരുടെ ദുരിതം കൂടുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലെ കോവിഡ് തീവ്രബാധിത മേഖലയില്‍ നിന്നുള്ളവര്‍ക്കു നിയന്ത്രണമുള്ളപ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇളവുണ്ടെന്നാണ് വയ്പ്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ലെന്നതാണ് വസ്തുത.

കണ്ണൂരില്‍ നിന്നു പാസിന് അപേക്ഷിച്ച് കുടുങ്ങിക്കിടക്കുന്നവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമില്ലാതെ അനുമതിയുണ്ടെന്നു പറയുമ്പോഴും പാലിക്കപ്പെടുന്നില്ല. ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു. മറ്റു താമസക്കാരെല്ലാം ഹോസ്റ്റല്‍ ഒഴിഞ്ഞു കഴിഞ്ഞു. എന്നാല്‍ കണ്ണൂരിലേക്കുള്ള യാത്രാനുമതി കിട്ടാത്തതിനാല്‍ യുവതിക്കു പുറപ്പെടാനാകുന്നില്ല. മൂന്നാഴ്ച മുന്‍പ് പാസിനായി കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അപേക്ഷിച്ചതാണ്. ഹെല്‍പ് ലൈനിലും ബന്ധപ്പെട്ടു. ശരിയാക്കാം എന്ന മറുപടിയല്ലാതെ പാസില്ല.

വിമാനമാര്‍ഗം കണ്ണൂരിലേക്കു പുറപ്പെടാനിരുന്നതാണെങ്കിലും വിമാനം റദ്ദായി. പാസ് ഇല്ലാത്തതിനാല്‍ വിമാനം സര്‍വീസ് നടത്തിയാലും വരാന്‍ കഴിയില്ലായിരുന്നു. ഈ മാസം 5നുള്ള വിമാന സര്‍വീസിലേക്കു ടിക്കറ്റ് മാറ്റിക്കൊടുത്തിട്ടുണ്ട്. അതിനു മുന്‍പെങ്കിലും യാത്രാനുമതി നല്‍കണമെന്നാണു യുവതിയുടെ അപേക്ഷ. കൊട്ടിയൂര്‍ അമ്പായത്തോട് സ്വദേശിയായ കെ.വി.സാല്‍സണും കുടുംബവും ബെംഗളൂരുവില്‍ നിന്നു നാട്ടിലെത്താനായി പാസിന് അപേക്ഷിച്ചിട്ട് 17 ദിവസമായി. ബെംഗളൂരുവില്‍ നിര്‍മ്മാണ മേഖലയിലായിരുന്നു ജോലി. ലോക്ഡൗണായതോടെ ജോലിയും വരുമാനവുമില്ലാതെ വാടകവീട്ടില്‍ കഴിയുകയാണ്.

പുണെയിലെ ഏരുവേശ്ശി സ്വദേശി സി.കെ.സജീഷിനും കുടുംബത്തിനും മുന്നില്‍ വെല്ലുവിളി ഏറെയാണ്. കണ്ണൂരിലേക്കുള്ള പാസിന് അപേക്ഷിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. പാസ് കിട്ടുമെന്ന പ്രതീക്ഷയില്‍ ഇന്നു ഫ്ളാറ്റ് ഒഴിയാമെന്നു ഫ്ളാറ്റുടമയ്ക്ക് ഉറപ്പു കൊടുത്തതാണ്. പകരം താമസിക്കേണ്ടവര്‍ ഉടനെത്തും. സൈനിക സേവനത്തില്‍നിന്നു വിരമിച്ചശേഷം പുണെയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണു സജീഷ്. ലോക്ഡൗണില്‍ എല്ലാം അടഞ്ഞു. ഇതോടെയാണു ഭാര്യയും 2 വയസ്സുള്ള കുഞ്ഞുമായി നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

പാസിന് അപേക്ഷ നല്‍കി കാത്തിരുന്നു മടുത്തു കിട്ടിയ വാഹനത്തില്‍ മുംബൈയില്‍ നിന്നു നാട്ടിലേക്കു പുറപ്പെട്ടതാണ് പട്ടുവം സ്വദേശികളായ പി.കെ.അബ്ദുല്‍ഖാദര്‍, ടി.സി.ഖാലിദ്, ഏഴോം സ്വദേശി എന്‍.പി.അബ്ദുറഹിമാന്‍, മാട്ടൂല്‍ സ്വദേശികളായ അബ്ദുല്‍ റസാഖ്, പി.സുധാകരന്‍ എന്നിവര്‍. മുംബൈയില്‍ ചെറിയ കച്ചവടം നടത്തി ജീവിച്ചിരുന്നവരാണ്. കണ്ണൂരിലേക്കുള്ള 25 പേര്‍ ഒരുമിച്ചു ബസ് ഏര്‍പ്പാടു ചെയ്തു പുറപ്പെടാന്‍ തീരുമാനിച്ചു. എന്നാല്‍ ബാക്കിയുള്ളവര്‍ക്കു പാസ് കിട്ടിയിട്ടും ഇവര്‍ 5 പേര്‍ക്കു ലഭിച്ചില്ല.

ഈ ബസില്‍ പോന്നില്ലെങ്കില്‍ അവിടെത്തന്നെ കുടുങ്ങുമെന്നറിയാവുന്നതിനാല്‍ ഇവര്‍ക്കൊപ്പം പുറപ്പെട്ടു. മഞ്ചേശ്വരം ചെക്പോസ്റ്റിലെത്തുമ്പോഴേക്കും പാസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ചെക്പോസ്റ്റിലെത്തി. പക്ഷേ പാസ് എത്തിയില്ല. ഇങ്ങനെ ദുരിതത്തിലാണ് കണ്ണൂരുകാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category