1 GBP = 93.80 INR                       

BREAKING NEWS

പുഴയില്‍ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാന്‍ ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല; പാരിസ്ഥിതിക അനുമതിക്കൊന്നും കാത്തുനില്‍ക്കാതെ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ഉത്തരവ് അലമാരയില്‍ ഇരുന്നപ്പോള്‍ ദുരിതം പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് മാത്രം; വേലിയേറ്റ സമയത്ത് പോലും ചെളി കണ്ടിട്ടും ഒന്നും ചെയ്യാത്ത കെടുകാര്യസ്ഥത; പ്രളയഭീതിയില്‍ വാടക വീട് തേടി പെരിയാര്‍ തീര നിവാസികള്‍; നവകേരള സൃഷ്ടി വെറും വാക്കാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നവ കേരള സൃഷ്ടിയെന്ന പ്രഖ്യാപനത്തിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തു. ശത കോടികളുടെ കണക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. റീബില്‍ഡ് കേരളവും വന്നു. പക്ഷേ മലയാളിയുടെ ദുരിതം മാത്രം മാറിയില്ല. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്കയേറി. സര്‍ക്കാരിന്റെ മുന്നറിയിപ്പ് അതിതീവ്രമഴക്കാലത്തിന്റേതാണ്. ഇതോടെ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. പ്രളയത്തെ ചെറുക്കാന്‍ വേണ്ടകാര്യങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ല. ഇതാണ് ഏവരേയും ദുരിതത്തിലാക്കുന്നത്.

രണ്ട് പ്രളയാനുഭവങ്ങള്‍ മലയാളി നേരിട്ട് അനുഭവിച്ചതാണ്. മത്സ്യത്തൊഴിലാളികളാണ് പെരിയാറിന്റെ കരയിലുള്ളവര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കിയത്. വീടുകളില്‍ മടങ്ങിയെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ വീണ്ടും അതിവര്‍ഷം. ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ദുരിതം ഇരട്ടിയാക്കുമെന്ന് ഭയന്നാണ് കൊച്ചിയിലും ആലുവയിലും അടക്കം താമസിക്കുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്ഡ തേടുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയില്‍ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അതിനുള്ള ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ വേനല്‍ക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. അങ്ങനെ പുഴക്കരയിലുള്ളവരെ ദുരിതത്തിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് സര്‍ക്കാര്‍.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലാ ഭരണകൂടങ്ങള്‍ വലിയ വീഴ്ചയാണ് വരുത്തിയത്. ഇതുകൊണ്ടാണ് നദിയില്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തതും. ശതകോടികള്‍ ദുരിതാശ്വാസത്തിലേക്ക് ഒഴുകിയെത്തിയിട്ടും വേണ്ടതൊന്നും സംസ്ഥാന സര്‍ക്കാരും ചെയ്തില്ല. പെരിയാര്‍ തീരത്ത് പലയിടത്തും ജനങ്ങള്‍ ദൂരെ വാടക വീടുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വരും എന്ന വിശ്വാസത്തില്‍ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നവരുമുണ്ട്. വീട്ടുസാധനങ്ങള്‍ മുകള്‍ നിലയിലേക്ക് മാറ്റുകയാണ് പലരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രളയം വന്നാല്‍ ക്യാമ്പുകളിലെ താമസം ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് ആളുകള്‍ വാടക വീടുകള്‍ തേടുന്നത്. ക്യാമ്പുകള്‍ രോഗ വ്യാപന കേന്ദ്രങ്ങളായാല്‍ കാര്യങ്ങള്‍ കൈവിടും. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ക്യാമ്പ് സൗകര്യങ്ങള്‍ മുന്‍കൂട്ടിക്കാണണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം പോയിട്ടുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങള്‍ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇല്ല.

പെരിയാറില്‍നിന്ന് ചെളി നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ മഴ എത്താറായപ്പോഴാണ് സജീവമായത്. ജനപ്രതിനിധികളുടെ ആവശ്യത്തെ തുടര്‍ന്ന് ദുരന്ത നിവാരണ അഥോറിറ്റി മെല്ലെ കാര്യങ്ങളിലേക്ക് കടക്കുന്നതേയുള്ളു. പുഴകളില്‍നിന്ന് ചെളിയും മാലിന്യവും നീക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. പാരിസ്ഥിതികാനുമതിക്കൊന്നും കാത്തുനില്‍ക്കാതെ തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗൗരവത്തോടെയുള്ള ഇടപെടല്‍ ഉണ്ടായില്ല. ഫെബ്രുവരി 25-നും മാര്‍ച്ച് 23-നും ഏപ്രില്‍ 30- നുമെല്ലാം വിവിധ തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചതല്ലാതെ അതിന് യാതൊരു തുടര്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായില്ല. ഇതാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നത്.

ദുരന്ത നിവാരണ നിയമം ഉപയോഗിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് പുഴ വീണ്ടെടുപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായില്ല. എറണാകുളം ജില്ലയില്‍ പിറവത്തു മാത്രമാണ് പുഴയില്‍നിന്ന് മണല്‍ത്തിട്ട നീക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. പലയിടത്തും പുഴയില്‍ ചെളിയാണ് അടിഞ്ഞതെന്നതിനാല്‍, അത് നീക്കാന്‍ ദുരന്തനിവാരണ അഥോറിറ്റി സഹായിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഈ സംവിധാനം വെറും നോക്കു കുത്തിയാണ്. ഇപ്പോഴാണ് പുഴ ശുചീകരണത്തിനുള്ള ഫയല്‍ നീക്കങ്ങള്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ മഴക്കാലവും പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ദുരിതകാലമാകും.

വേലിയേറ്റ സമയത്ത് പോലും പെരിയാറില്‍ ചെളി കെട്ടിക്കിടക്കുന്നത് ദൃശ്യമാണ്. ഇത് പുഴയുടെ ഒഴുക്കിനെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആലുവ, എലൂര്‍, മേത്താനം എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. കാലവര്‍ഷത്തിന് മുന്‍പ് പുഴയിലടിഞ്ഞ മണ്ണ് നീക്കം ചെയ്തിലെങ്കില്‍ കഴിഞ്ഞ പ്രളയകാലത്തിന് സമാനമായി പ്രദേശത്തെ വീടുകള്‍ വീണ്ടും വെള്ളത്തിനടിയിലാവും. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ പകുതി ലഭിച്ചാല്‍ പോലും സ്ഥിതി വഷളാവും. എലൂര്‍ മേത്താനം ഡിപ്പോ കടവില്‍ പെരിയാറിന്റെ പകുതിയോളം ദൂരം വേലിയേറ്റ സമയത്ത് ദൃശ്യമാണ്. ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് മണ്ണ് അടിഞ്ഞ് കിടക്കുന്നത്. സമീപത്തെ മറ്റ് കടവുകളിലും സ്ഥിതി സമാനമാണ്

പ്രളയക്കാലത്ത് അടിഞ്ഞ്കൂടിയ മണ്ണ് ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. ഇതിന്റെ ഇരട്ടിയോളം മണ്ണാണ് പുഴയില്‍ ഇപ്പോള്‍ അടിഞ്ഞ് കിടക്കുന്നത്. നിലവില്‍ രണ്ട് കടവുകളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുട്ടിനകം കടവിന് 10 ലക്ഷം രൂപയുടെയും ചിറയം കടവിന് 7.5 രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നും ഇനി നടക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category