1 GBP = 94.00 INR                       

BREAKING NEWS

സ്‌കൂള്‍ തുറക്കുമ്പോള്‍ പഴയ പോലെയല്ല മക്കളെ അയക്കേണ്ടത്; കുട്ടികളെ സ്‌കൂളില്‍ അയക്കുമ്പോള്‍ മാതാപിതാക്കള്‍ അറിയേണ്ട ആറ് കാര്യങ്ങള്‍

Britishmalayali
kz´wteJI³

നിലവിലെ സാഹചര്യത്തില്‍ യുകെയിലെ എല്ലാ കുട്ടികളെയും എത്രയും വേഗം സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കണമെന്ന നിലപാടാണ് യുകെ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചിട്ടുമുണ്ട്. രാജ്യത്ത് കൊറോണ പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ലെങ്കിലും സ്‌കൂളിലേക്ക് വരുന്നതിന് കുട്ടികള്‍ക്ക് ഭീഷണിയൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ രക്ഷിതാക്കളെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ കൊറോണ ഭീഷണി ഒഴിവാക്കുന്നതിനായി കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്നും ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആറ് പോയിന്റുകള്‍ വരുന്ന ഒരു പ്ലാന്‍ ഗവണ്‍മെന്‍ര് പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം സ്‌കൂള്‍ തുറക്കുമ്പോള്‍ പഴയ പോലെയല്ല മക്കളെ അയക്കേണ്ടത്. കുട്ടികളെ സ്‌കൂളില്‍ അയക്കുമ്പോള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങളാണ് ഈ പ്ലാനിലുളളത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

യുക്തി സഹമായ വിലയിരുത്തല്‍
സ്‌കൂളുകളില്‍ കൊറോണ ഭീഷണിയുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് എത്രത്തോളം വ്യാപ്തിയുളളതാണ്..? ഇത്തരം ഭീഷണികളില്‍ നിന്നും കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും സംരക്ഷിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ അനുവര്‍ത്തിക്കണമെന്ന് ഈ വിലയിരുത്തലിലൂടെ നിശ്ചയിക്കാനാണ് സര്‍ക്കാരിന്റെ ഒരു പ്ലാന്‍.

കൊറോണയുമായി ബന്ധമുള്ള ഒരു കുട്ടി പോലും സ്‌കൂളില്‍ വരുന്നില്ലെന്നുറപ്പാക്കുക
കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുടുംബങ്ങളില്‍ നിന്നുള്ള ഒരു കുട്ടി പോലും സ്‌കൂള്‍ തുറക്കുന്ന വേളയില്‍ തിരിച്ച് വരുന്നില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇതിന് ചിട്ടയമായ ക്രമീകരണങ്ങളോടെയുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.

സ്ഥിരമായ കൈകഴുകലിനെ പ്രോത്സാഹിപ്പിക്കുക
സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന കുട്ടികളെ ഇടക്കിടെ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 20 സെക്കന്‍ഡ് നേരം ഓരോ പ്രാവശ്യവും കൈ കഴുകണം. സാനിറ്റൈസര്‍ ഉപയോഗിച്ചും കൈ വൃത്തിയാക്കാം.

ഇടക്കിടെ ക്ലീനിംഗ് നടത്തണം
വിദ്യാര്‍ത്ഥികളും ജീവനക്കാരും ഇടപഴകുന്ന ഇടങ്ങളെല്ലാം ഇടക്കിടെ അണുവിമുക്തമാക്കുന്ന വിധത്തില്‍ ക്ലീനാക്കണമെന്നതാണ് നാലാമത്തെ നിര്‍ദേശം. ഡോര്‍ ഹാന്‍ഡിലുകള്‍, ഹാന്‍ഡ് റെയിലുകള്‍, ടേബിള്‍ ടോപ്പുകള്‍, പ്ലേ എക്യുപ്മെന്റ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയായിരിക്കണം ഇത്തരത്തില്‍ വൃത്തിയാക്കുന്നത്.

ക്ലാസുകളുടെ വലുപ്പം
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പ് വരുത്തുന്ന വിധത്തില്‍ ക്ലാസുകളിലെ കുട്ടികളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. അതായത് നിലവില്‍ 30 കുട്ടികളുള്ള ക്ലാസുകളില്‍ വെറും 15 കുട്ടികളെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ.കുട്ടികള്‍ അടുത്തിടപഴകുന്നത് കുറയ്ക്കുന്ന വിധത്തിലും ശാരീരിക അകലം വര്‍ധിപ്പിക്കുന്ന വിധത്തിലും ക്ലാസുകള്‍ പുനക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്.

ഗ്രൂപ്പുകളെ ഇടകലര്‍ത്തുന്നത് പരമാവധി കുറയ്ക്കുക
ടൈംടേബിളുകളില്‍ മാറ്റം വരുത്തിയോ അല്ലെങ്കില്‍ ഇടവേളകള്‍ വെട്ടിച്ചുരുക്കിയും കുട്ടികള്‍ തമ്മിലുള്ള ഇടപഴകലുകളെ പരമാവധി വെട്ടിക്കുറയ്ക്കാനും കൊറോണ പകര്‍ച്ചാ സാധ്യതകള്‍ കുറക്കാനും സാധിക്കുമെന്ന് സര്‍ക്കാരിന്റെ ആറാമത്തെ പ്ലാന്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും നിര്‍ദേശങ്ങളും അറിയുന്നതിനായി നിങ്ങളുടെ ലോക്കല്‍ അഥോറിറ്റിയുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category