1 GBP = 94.00 INR                       

BREAKING NEWS

മൂന്നുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ചത് ഒരുപാട് സ്വപ്നങ്ങളുമായി; കോവിഡ് പരിശോധന നടത്തണമെന്ന് സ്വയം ആവശ്യപ്പെട്ടത് രോഗലക്ഷണങ്ങള്‍ കണ്ടതോടെ; വൈറസ്ബാധ സ്ഥിരീകരിച്ചതോടെ തീരുമാനിച്ചത് ജീവിതം അവസാനിപ്പിക്കാനും; ഹരിയാനയില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സ് ബിസ്മി സ്‌കറിയ മരണത്തിന് കീഴടങ്ങുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ബാക്കി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇഷ്ട ജോലിയും ഒരുപാട് സ്വപ്നങ്ങളുമായി ഹരിയാനയിലെത്തിയ ബിസ്മി സ്‌കറിയ മരണത്തെ സ്വയം വരിച്ചത് മാരക വൈറസ് തന്റെയുള്ളിലും കടന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്. അഞ്ച് ദിവസത്തോളം മരണവുമായി മല്ലടിച്ച ശേഷമാണ് കൊല്ലം പുനലൂര്‍ സ്വദേശിനിയായ നഴ്‌സ് വിടപറഞ്ഞത്. കോവിഡ് പോസിറ്റീവാണ് എന്നറിഞ്ഞതോടെ കഴിഞ്ഞ 28ന് ഒരുമുഴം കയറില്‍ ജീവന്‍ അവസാനിപ്പിക്കാനുറപ്പിച്ച ബിസ്മി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബിസ്മി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബിസ്മി ഗുരുഗ്രാം ദേദാന്ത മെഡിസിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് മാസം മുന്‍പാണ് ബിസ്മി ജോലിയില്‍ പ്രവേശിച്ചത്. തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവന്‍ നിലനിര്‍ത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്ന് മാസം മുന്‍പാണ് യുവതി ജോലിക്ക് പ്രവേശിച്ചത്. കോവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ യുവതിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം സ്രവ പരിശോധന നടത്തി. തുടര്‍ന്ന് പരിചയക്കാരിയായ യുവതി പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടരുന്നതിനിടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി എയിംസിലെ നഴ്‌സുമാര്‍ സമരത്തില്‍. പിപിഇ കിറ്റുകള്‍ ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന സമയം 6ല്‍ നിന്ന് 4 മണിക്കൂറാക്കി കുറയ്ക്കണം. കോവിഡ് ഡ്യൂട്ടിയും മറ്റ് ഡ്യൂട്ടികളും മാറിമാറി ചെയ്യാന്‍ അനുവദിക്കണം. വനിത നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം. കുടിവെള്ളം ഉള്‍പ്പെടെ ലഭ്യമാക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ആംബുലന്‍സ് സൗകര്യം ഉറപ്പാക്കണം. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എയിംസിന്റെ പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയില്‍ സാമൂഹിക അകലം ഉറപ്പാക്കിയാണ് സമരം നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category