1 GBP = 93.80 INR                       

BREAKING NEWS

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കിയത് കുടിയേറ്റത്തൊഴിലാളികളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കാതെയുള്ള ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ; ലോക് ഡൗണ്‍ കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങവെ പിടഞ്ഞ് മരിച്ചത് 251 കുടിയേറ്റ തൊഴിലാളികള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കാലത്ത് സ്വന്തം വീടുകളിലേക്കുള്ള യാത്രക്കിടെ മരിച്ച് വീണത് 251 പേര്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ ഇടങ്ങളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം വീടണയാനുള്ള പരിശ്രമത്തിനിടെയാണ് മരിച്ച് വീണതെന്ന് റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക്‌സ് അനാലിസിസ് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. 170 തൊഴിലാളികള്‍ അപകടങ്ങളിലും 81 പേര്‍ ശ്രമിക് ട്രെയിനുകളിലുമാണ് മരിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെയും പാവങ്ങളുടെയും അവസ്ഥ കണക്കിലെടുക്കാതെയുള്ള ലോക്ഡൗണ്‍ പ്രഖ്യാപനം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കിയതായും റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചേരികളിലും അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും രോഗം പടര്‍ന്ന ശേഷമാണ് അവരെ മടങ്ങാന്‍ അനുവദിച്ചത്. രോഗവാഹകരായാണു പലരും നാട്ടില്‍ തിരിച്ചെത്തിയത്. ബിഹാറില്‍ എത്തിയ 2433 പേര്‍ രോഗബാധിതരായിരുന്നു. മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയില്‍ 546 രോഗബാധിതരും 10 മരണവുമായിരുന്നു. മെയ് 31ന് അത് 1,82,142 രോഗബാധിതരും 5164 മരണവുമായി. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതു സാമ്പത്തിക കാരണങ്ങളാലാണെന്നും രോഗം നിയന്ത്രണ വിധേയമായതു കൊണ്ടല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കോവിഡ് മുക്തിനിരക്ക് ഉയരുന്നതായും മരണനിരക്ക് കുറയുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുമ്പോഴും രാജ്യത്തെ കോവിഡ് ബാധിതകരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു. 1,98,370 പേര്‍ക്കാണ് ഇതുവരെ രോ?ഗം സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് നിലവില്‍ 48.19 ശതമാനമാണ്. മരണനിരക്ക് 2.83 ശതമാനമായി കുറഞ്ഞു. മരണസംഖ്യ 5,608 ആണ്. പോസിറ്റീവ് കേസുകള്‍ 1,90,535 ഉം. 24 മണിക്കൂറിനിടെ 4835 പേര്‍ രോഗമുക്തി നേടി. കേസുകളുടെ എണ്ണത്തില്‍ യുഎസിനും, ബ്രിസീലിനും, റഷ്യയ്ക്കും, യുകെയ്ക്കും, സ്പെയിനിനും, ഇറ്റലിക്കും പിന്നിലായി ഏഴാം സ്ഥാനത്താണ് ഇന്ത്യ.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു
സംസ്ഥാനത്ത് തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,361 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 70,013 ആയി ഉയര്‍ന്നു. 76 പേരാണ് അസുഖബാധിതരായി മരിച്ചത്. ആകെ മരണസംഖ്യ 2,362 ആണ്. കോവിഡ് 19 ഏററവും തീവ്രമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ന് മുംബൈയില്‍ 1413 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു. 40877 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 40 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഹരിയാനയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്ന് മാത്രം പുതുതായി 265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 2356 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.പഞ്ചാബില്‍ 38 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2301 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 257 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2000 പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടതായും പഞ്ചാബ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും
കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അതിര്‍ത്തികള്‍ അടച്ചിടുന്നത് താത്കാലികം മാത്രമാണ്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കേജ്രിവാള്‍ പറഞ്ഞു.

അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും അനുമതി. ഒരാഴ്ചയ്ക്കു ശേഷം ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമാകും ഈ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുക. ബാര്‍ബര്‍ ഷോപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. സ്‌കൂളുകള്‍, സിനിമാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20,000 ആയി ഉയര്‍ന്നിരുന്നു. 470 പേരാണ് ഇത് വരെ മരിച്ചത്.

തമിഴ്നാട്ടില്‍ ഇന്ന് 1162 കോവിഡ് കേസുകള്‍
തമിഴ്നാട്ടില്‍ തിങ്കളാഴ്ച 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. 184 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് തമിഴ്നാടിന്. സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്. കോവിഡ് കേസുകള്‍ പതിനായിരം കടന്ന മറ്റൊരു സംസ്ഥാനം ഗുജറാത്താണ്. 16,779 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category