1 GBP = 94.00 INR                       

BREAKING NEWS

തീവ്രവാദികള്‍ക്ക് ആയുധവും ഒളി താവളവും ഒരുക്കി നല്‍കുന്നതില്‍ വിദഗ്ദന്‍; 2018ല്‍ വീട്ടിലെ റെയ്ഡില്‍ ബംഗ്ലാ പൊലീസ് കണ്ടെത്തിയത് വന്‍ ആയുധ ശേഖരം; രാജ്യം വിട്ട് എത്തിയത് ബംഗാളില്‍; അവിടെ നിന്നും അതിഥി തൊഴിലാളിയായി വേഷ പകര്‍ച്ച; ജമാഅത് ഉള്‍ മുജാഹിദിന്റെ ദുലിയന്‍ മൊഡ്യുലിന്റെ തലവന്‍ ഒളിവില്‍ താമസിച്ചത് കേരളത്തില്‍; ബംഗ്ലാദേശ് ഭീകര പട്ടികയിലെ മൂന്നാമന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കഴിഞ്ഞത് ഡ്രൈവറുടെ വേഷത്തില്‍; ബോറോ കരീമിനെ കൊല്‍ക്കത്താ പൊലീസ് കുടുക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജമാത്ത്-ഉല്‍-മുജാഹിദ്ദീന്റെ കൊടും ഭീകരന്‍ അറസ്റ്റില്‍. ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഇത്. അബ്ദുള്‍ കരീം എന്ന ബോറോ കരീമാണ് അറസ്റ്റിലായിരിക്കുന്നത്. പൊലീസ് ഏറെ നാളായി തെരയുന്ന ഇയാള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇയാള്‍ കേരളത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നാണ് സൂചന.

അടുത്തിടെയാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നാണ് സൂചന. ലോക്ക് ഡൗണില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ മടക്കയാത്ര നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് മാസത്തോളം വിവിധ സംസ്ഥാനങ്ങളില്‍ തങ്ങി പണം സമ്പാദിച്ച ശേഷം ഇയാള്‍ തിരികെ നാട്ടിലെത്തുകയാണ് പതിവെന്ന് അധികൃതര്‍ അറിയിച്ചു. ചിലപ്പോഴത് വര്‍ഷങ്ങളെടുക്കും. കോവിഡില്‍ കുടുങ്ങിയാണ് ഇയാള്‍ കേരളം വിട്ടത്. ബംഗ്ലാദേശിലെ ഭീകര പട്ടികയില്‍ മൂന്നാമനാണ് ഇയാള്‍.

2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്. 2013ല്‍ നടന്ന ബോധ് ഗയ സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയാണ് ജമാത്ത്-ഉല്‍-മുജാഹിദ്ദീന്‍(ജെഎംബി). ജമാത്ത്-ഉല്‍-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ മൂന്നാമന്‍ കേരളത്തില്‍ ഒളിവില്‍ താമസിച്ചുവെന്നത് കേരളാ പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ മറവില്‍ തീവ്രവാദികള്‍ കേരളത്തില്‍ സുഖവാസം നടത്തുന്നതിന് തെളിവാണ് ഇതും.

പൊലീസ് ഏറെ നാളായി തെരയുന്ന ഇയാള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കരീം കൊറോണ വ്യാപനത്തെ തുടര്‍ന്ന് മറ്റ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒപ്പം തിരികെ ബംഗാളിലെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കുറെ നാളുകളായി ഇയാളുടെ ഫോണ് നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അങ്ങനെയാണ് പിടിയിലാകുന്നത്. ലോക്ക് ഡൗണില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

അബ്ദുല്‍ കരീം ജമാഅത് ഉള്‍ മുജാഹിദിന്റെ ദുലിയന്‍ മൊഡ്യുലിന്റെ തലവനും തീവ്രവാദികള്‍ക്ക് ആയുധങ്ങളും ഒളിച്ചു താമസിക്കാനുള്ള താവളങ്ങള്‍ ഒരുക്കി നല്‍കുന്നതിലും വിദഗ്ദന്‍ ആണെന്ന് പൊലീസ് പറഞ്ഞു. ബംഗ്ളാദേശില്‍ ഉള്ള ഇയാളുടെ വീട്ടില്‍ 2018 ല്‍ നടത്തിയ ഒരു പൊലീസ് പരിശോധനയില്‍ വന്‍ തോതില്‍ ആയുധ ശേഖരം പിടികൂടിയിരുന്നു. അന്ന് അവിടെ നിന്ന് രക്ഷപെട്ട ഇയാള്‍ പശ്ചിമ ബംഗാളില്‍ തന്റെ പുതിയ താവളം ഒരുക്കുകയായിരുന്നു. മുന്‍ ബംഗ്ളാദേശ് രാഷ്ട്രപതി മുജീബ് ഉള്‍ റഹ്മാന്റെ കൊലയാളി അബ്ദുള്‍ മജീദ് ഒളിച്ചു താമസിച്ചതും പശ്ചിമ ബംഗാളില്‍ ആയിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങിയ ഇയാളെ ബംഗ്ളാദേശ് പൊലീസ് കഴിഞ്ഞ മാസം പിടികൂടി വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഇസ്ളാമിക് സ്റ്റേറ്റിന്റെ കരാള ഹസ്തങ്ങള്‍ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും യമനില്‍നിന്നും തെക്കനേഷ്യയിലേക്ക് നീണ്ടുവരുന്നതിന് തെളിവായിരുന്നു ധാക്കയിലെ ജമാഅത് ഉള്‍ മുജാഹിദിന്റെ പ്രവര്ഡത്തനം. 1971ലെ ബംഗ്ളാദേശ് വിമോചനത്തെ എതിര്‍ക്കുകയും അതിനെ അനുകൂലിച്ചവരെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. 9000 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ഇതില്‍ 150 പേരെങ്കിലും ഇസ്ളാമിക തീവ്രവാദികളാണ്.

മുസ്ളിം ജനസംഖ്യയില്‍ ലോകത്തിലെ നാലാമത്തെ രാഷ്ട്രമായ ബംഗ്ളാദേശ് മതനിരപേക്ഷതയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങുന്നത് മതമൗലികവാദികള്‍ക്ക് അംഗീകരിക്കാന്‍ വിഷമമായിരുന്നു. ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന സംഘടനയ്ക്ക് ഐഎസുമായും അന്‍സറുല്‍ ബംഗ്ളയ്ക്ക് അല്‍ ഖായ്ദയുമായും ഹേ ഫസത് ഇ ഇസ്ളാമിന് താലിബാനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ബംഗ്ളാദേശില്‍ നിന്ന് നിരവധി ചെറുപ്പക്കാര്‍ ഇറാഖില്‍ പോയി ഐഎസ് ക്യാമ്പുകളില്‍ പരിശീലനം നേടി തിരിച്ചെത്തിയാതായും വാര്‍ത്തയുണ്ടായിരുന്നു.

ഇങ്ങനെ ആഗോള തീവ്രവാദികളുമായി ബന്ധമുള്ള ആളെയാണ് പൊലീസ് കൊല്‍ക്കത്തയില്‍ പിടികൂടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category