1 GBP = 93.80 INR                       

BREAKING NEWS

ഷീബയുടെ കൊലപാതകത്തിന് ശേഷം കൊണ്ടുപോയ വാഗണര്‍ കാറില്‍ ഉണ്ടായിരുന്നത് ഒരാള്‍ മാത്രം; കോട്ടയത്തെ വീട്ടുമുറ്റത്തു നിന്നും കാറ് കൊണ്ടുപോകുന്ന സിസി ടി വി ദൃശ്യങ്ങളും പുറത്തുവന്നു; സമീപത്തെ മറ്റു വീടുകളിലെ സിസി ടിവികള്‍ പൊലീസ് ശേഖരിക്കുന്നു; കാര്‍ ഓടിച്ചു പോയത് കുമരകം ഭാഗത്തേക്ക്; നഷ്ടമായ പണത്തിന്റെയും സ്വര്‍ണത്തിന്റെ കണക്കെടുക്കുന്നു; മോഷണത്തിന് ഇടയിലുള്ള കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം; ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ആണെന്ന് മനസ്സിലാക്കിയവരാകാം ആക്രമണത്തിന് പിന്നിലെന്ന് നിഗമനം

Britishmalayali
kz´wteJI³

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടില്‍ നിന്ന് മോഷണം പോയ വാഗണര്‍ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംഘത്തിന് ലഭിച്ചു. വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ട കാര്‍ കടന്നു പോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നു. കടന്നു പോയ കാറില്‍ ഒരാള്‍ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്കാണ് കാര്‍ ഓടിച്ചു പോകുന്നത്. കാര്‍ മോഷ്ടിച്ചു കൊണ്ടുപോയ വ്യക്തി മറ്റ് സാധനങ്ങള്‍ കൈവശപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ഇതേക്കുറിച്ച് അടക്കം വിശദമായ അന്വേഷണം നടന്നു വരികയാണ്.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊലപാതകം നടന്ന വീട്ടില്‍ പരിശോധന നടത്തി. ഇന്നലെ വീടിനുള്ളില്‍ പാചക വാതകം നിറഞ്ഞിരുന്നതിനാല്‍ പരിശോധന നടത്താനായില്ല. വീടിനുള്ളില്‍ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറന്‍സിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.

രാവിലെ 10 മണിക്ക് മുമ്പായിട്ടാണ് കാറ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ ഗ്യാസ് ലീക്ക് ചെയ്ത മണം പുറത്തേക്ക് വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭര്‍ത്താവിനെയും അതിക്രൂരമായി ആക്രമിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്കിന്റെ നില ഗുരുതരമായി തുടരുന്നു.

ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകം വിവരം പുറത്തറിഞ്ഞത്. ഗ്യാസ് ലീക്ക് ചെയ്യുന്നതായി റോഡിലൂടെ പോയ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സാണ് ആദ്യമെത്തിയത്. മുന്‍ വാതില്‍ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോള്‍ സ്വീകരണ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഷീബയുടെ മൃതദേഹം. തൊട്ടടുത്ത് മര്‍ദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഭര്‍ത്താവ് സാലി. ഇരുവരുടെയും തലയ്ക്കേറ്റ പരിക്ക് ടീപ്പോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും കൈകാലുകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഇവരെ വൈദ്യുത ഷോക്ക് ഏല്‍പ്പിച്ചതായി സംശയമുണ്ട്.

കസേരയും ടീപ്പോയും തകര്‍ത്തിരുന്നു. അലമാര കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. സാധനങ്ങള്‍ വലിച്ചു പുറത്തിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കാറ് മോഷണം പോയത് സിസിടിവിയില്‍ നിന്ന് വ്യക്തമാണ്. പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.. ബന്ധുക്കള്‍ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.

മകള്‍ വിദേശത്തായതിനാല്‍ വര്‍ഷങ്ങളായി സാലിയും ഷീബയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികള്‍ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേര്‍ന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതില്‍ തുറന്നയുടന്‍ അക്രമി സംഘം ഇവരെ കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category