1 GBP = 93.80 INR                       

BREAKING NEWS

ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും എത്തിയില്ല; ഒടുവില്‍ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തു; ഇനി വിശദ ചോദ്യം ചെയ്യല്‍; എല്ലാം ഭാര്യയുടേയും മകളുടേയും അറിവോടെയെന്ന സുരേന്ദ്ര പണിക്കരുടെ മൊഴി അമ്മയ്ക്കും മകള്‍ക്കും പ്രശ്നമാകും; ഉത്രാ കൊലപാതകത്തില്‍ ഒടുവില്‍ രേണുകയും സൂര്യയും പൊലീസ് വലയത്തില്‍; വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന; അഞ്ചലിലെ പാമ്പ് കടി കൊലയിലെ ഗൂഢാലോചനയില്‍ സൂരജിന്റെ കുടുംബം മുഴുവന്‍ പ്രതികളാകും

Britishmalayali
kz´wteJI³

അടൂര്‍: സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രേണുകയോടും സൂര്യയോടും പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തും ഇവര്‍ എത്തിയില്ല. ഇതോടെയാണ് ഉത്രകൊലക്കേസില്‍ രേണുകയും സൂര്യയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റില്‍ തീരുമാനം എടുക്കും. ഇതോടെ കേരളത്തെ ഞെട്ടിച്ച പാമ്പ് കടി കൊലയില്‍ പുതിയ ട്വിസ്റ്റ് എത്തുകയാണ്. കരുതലോടെയാണ് പൊലീസ് ഇവരെ കസ്ററഡിയില്‍ എടുത്തത്. ഇതോടെ സൂരജും അച്ഛനും അമ്മയും സഹോദരിയും അടക്കം കുടുംബത്തിലെ നാലു പേലും കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

കേസില്‍ സൂരജിന്റെ അച്ഛനെ പ്രതിയാക്കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലുമാണ് ചുമത്തിയ കുറ്റങ്ങള്‍. സമാന കേസുകള്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ വരും. എന്നാല്‍ കൊലക്കേസ് ഇവര്‍ക്കെതിരെ ചുമത്തുമോ എന്ന് അറിയില്ല. സൂരജിന്റെ കൊലപാതക ഗൂഢാലോചനയില്‍ അമ്മയ്ക്കും മകള്‍ക്കും എതിരെ തെളിവ് കിട്ടിയാല്‍ ഇരവും ഈ കേസില്‍ കുടുങ്ങും. ഉത്രയെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് അച്ഛന് മുന്‍കൂട്ടി അറിവില്ലെന്നാണ് പൊലീസ് നിഗമനം. മറിച്ച് തെളിവും കിട്ടിയില്ല. എന്നാല്‍ അമ്മയ്ക്കും മകള്‍ക്കും എല്ലാം അറിയാമെന്ന മൊഴി അച്ഛന്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ആദ്യം അണലിയെ വാങ്ങിയത് ഇവരുടെ മുമ്പില്‍ വച്ചുമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ കൊലക്കേസിലും പ്രതിയാകാന്‍ സാധ്യതയുണ്ട്.

അമ്മ രേണുകയും സഹോദരി സൂര്യയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. പതിനൊന്ന് മണി വരെ കാത്തു. തുടര്‍ന്നാണ് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. അതിനിടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വര്‍ണം മുഴുവന്‍ ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്റെ സ്വര്‍ണ്ണവും കൂട്ടത്തിലുണ്ടെന്നും അമ്മ മണിമേഖല പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സൂരജിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണം തട്ടി എടുക്കുന്നതില്‍ സൂരജിന്റെ അച്ഛനും പങ്കുണ്ടെന്നും തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനും ആണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും എസ് പിവ്യക്തമാക്കി.


സൂരജിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധന നടത്തിയിരുന്നു. ഉത്രയുടേയും സൂരജിന്റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നായിരുന്നു ഒത്തു നോക്കിയത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് അച്ഛന്‍ തെളിവ് നശിപ്പക്കലും ഗാര്‍ഹിക പീഡനത്തിനും ഉത്തരവാദിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വര്‍ണം പുരയിടത്തില്‍ കുഴിച്ചിട്ടതായി സുരേന്ദ്രന്‍ സമ്മതിച്ചത്. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണസംഘത്തിന്റെ ശ്രമം. സൂരജിന്റെ അച്ഛന്‍ വാഹനം വാങ്ങാനായി ഉത്രയുടെ സ്വര്‍ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സൂരജിന്റെ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കൊലപാതകം നടത്തിയത് എന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സൂരജിന്റെ പല സുഹൃത്തുക്കളെയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ ആരോപണങ്ങള്‍ ശരി വെയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നതെന്ന് ഉത്രയുടെ സഹോദരന്‍ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.

സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നു. സൂരജിന്റെ വീടിന്റെ പുറകു വശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കഴിഞ്ഞ ദിവസം മുപ്പത്തി ഏഴര പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്ന് വിജയസേനന്‍ പറഞ്ഞു. സ്വര്‍ണം കുഴിച്ചിട്ടതിലും കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമമെന്നും വിജയസേനന്‍ ആരോപിച്ചു.

സുരജിന്റെ അച്ഛന്‍ എല്ലാം മറച്ചുവയ്ക്കുന്നതിന് പിന്നില്‍ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണുള്ളതെന്നും വിജയസേനന്‍ പറഞ്ഞു. ഉത്രയുടെ മരണത്തില്‍ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന സംശയം നേരത്തെ മുതല്‍ക്കേ തന്നെ ഉയര്‍ന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു. ഉത്രയോട് മകളോടെന്ന പോലെ സ്നേഹം ആയിരുന്നുവെന്നും ഉത്രയെ കൊന്നുവെങ്കില്‍ കൊലയാളി ശിക്ഷ അര്‍ഹിക്കുന്നു എന്നുമാണ് സുരേന്ദ്രന്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ പൊലീസിന് ലഭിച്ച വിവരം മറ്റൊന്നായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രന്‍ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചു. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഉത്ര കൊലക്കേസിലെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞ് തുടങ്ങിയത്. അച്ഛന് എല്ലാം അറിയാം എന്ന് സൂരജ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വിശദമായ ചോദ്യം ചെയ്യല്‍.പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കുടുങ്ങുമെന്ന് സൂചനയുണ്ട്. സൂരജിന് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയത് സഹോദരി സൂര്യാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category