1 GBP = 93.80 INR                       

BREAKING NEWS

ലണ്ടനില്‍ നിന്നും യു കെയിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കു മരുന്ന് കടത്തിയിരുന്ന വമ്പന്‍ ഗാംഗിനെ പൂട്ടി ബ്രിട്ടീഷ് പോലീസ്; തകര്‍ത്തെറിഞ്ഞത് 20 കൊലപാതകങ്ങളില്‍ പങ്കുള്ള വന്‍ സംഘത്തെ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ലഹരി മാഫിയയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിക്കൊണ്ട്, ലണ്ടനില്‍ നിന്നും വിവിധ ബ്രിട്ടീഷ് നഗരങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിക്കൊണ്ടിരുന്ന വമ്പന്‍ സംഘത്തെ പോലീസ് പിടികൂടി. ഏകദേശം 80 ഓളം വിതരണ ശൃംഖലകളാണ് ഇതുകൊണ്ട് ഇല്ലാതെയാക്കാന്‍ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് പോലീസ് അവകാശപ്പെട്ടു. 18 മയക്കുമരുന്ന് വില്പനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിട്ടുണ്ട്. അത് കൂടാതെ 1300 വിതരണക്കാരെ, 24 കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള അക്രമസംഭവങ്ങള്‍ക്കും ജയിലിലടച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ നടപടികള്‍ ആരംഭിച്ചത്.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധത്തിന് 5 മില്ല്യണ്‍ ധനസഹായം ലഭിച്ച മെറ്റ് പോലീസ് മേധാവികള്‍ പറയുന്നത് അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ 210 വിതരണ ശൃംഖലകള്‍ കൂടി തകര്‍ക്കാനാകുമെന്നാണ്. രാജ്യത്താകെയുള്ള പോലീസുകാരുടെ ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഈ രംഗത്ത് ഗണ്യമായ നേട്ടം കൈവരിക്കാനായി എന്നും പോലീസ് മേധാവികള്‍ അവകാശപ്പെട്ടു.

നാഷണല്‍ കൗണ്ടി ലൈന്‍സ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ കാണിക്കുന്നത് 2019-2020 ല്‍ തലസ്ഥാന നഗരിയില്‍ 2,000 അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1300 പേരെ അറസ്റ്റ് ചെയ്യാനായി എന്നാണ്. ഇതില്‍ 24 കൊലപാതകങ്ങള്‍, 270 കൊള്ളകള്‍, 200 നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍, 23 ദുരുദ്ദേശത്തോടെ തോക്ക് കൈവശം വയ്ക്കല്‍, 200 മയക്കുമരുന്ന് കടത്ത് എന്നിവ ഉള്‍പ്പെടും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഓപ്പറേഷന്‍ ഓറോക്കിയുടെ ഭാഗമായി ഇന്ന് ഒരാള്‍ക്ക് കൂടി ജയില്‍ ശിക്ഷവാങ്ങിക്കൊടുത്ത പശ്ചാത്തലത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.

മയക്കുമരുന്ന് കടത്ത് കേസില്‍ 35 കാരനായ വെയ്ന്‍ മാന്‍ എന്നയാള്‍ക്കാണ് നാലു വര്‍ഷം രണ്ടുമാസത്തെ തടവിന് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത പോലീസിന് നോര്‍ഫോക്കില്‍ മയക്ക് മരുന്ന് നല്‍കുന്ന ടോമി ലൈന്‍ എന്ന വില്പന ശ്രേണി നിയന്ത്രിക്കുന്നത് ഇയാളാണെന്ന തെളിവ് ലഭിച്ചിരുന്നു. ലണ്ടന്‍ ആസ്ഥാനമായ ഒരു മൊബൈല്‍ ഫോണിലൂടെയായിരുന്നു വിവിധ കൗണ്ടികളീല്‍ നിന്നുള്ള മയക്കുമരുന്ന് ഓര്‍ഡറുകള്‍ ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഇതിന് കൗണ്ടി ലൈന്‍സ് എന്ന പേരുവീണത്.

ഫോണ്‍ കോളില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്, തദ്ദേശീയരായ വില്പനക്കാര്‍ക്ക്, ഈ കേന്ദ്രത്തില്‍ നിന്നും നിര്‍ദ്ദേശം കൈമാറും. സാധാരണയായി കൗമരപ്രായക്കാരായിരിക്കും തദ്ദേശ വിതരണക്കാര്‍. ടോമി ലൈനിന് നോര്‍വിച്ചില്‍ ഏകദേശം 300 ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ ശൃംഖല വളരും തോറും അക്രമസംഭവങ്ങളും വര്‍ദ്ധിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ഇയാളുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 12,000 പൗണ്ട് വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് നേരത്തേ ജയില്‍ വാസം അനുഭവിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഇയാള്‍.

കൗണ്ടി ലൈനിന്റെ തലപ്പത്തുള്ള വേറെ 17 വിതരണക്കാരും വ്യത്യസ്ത പോലീസ് സ്റ്റേഷനുകളില്‍പിടിയിലാവുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മെഡ്വേ ആസ്ഥാനമായ ആല്‍ഫീ ലൈന്‍, സ്വാന്‍സീ ആസ്ഥാനമായ ഫ്രെഡി ലൈന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. കുറ്റവാളികളെ പിടികൂടുന്നതിനോടൊപ്പം തന്നെ ലോക്കല്‍ ഏജന്‍സികളും , സ്‌കൂളുകളും, രക്ഷകര്‍ത്താക്കളോടുമൊക്കെ ചേര്‍ന്ന് കുട്ടികളില്‍ ലഹരിമരുന്നുകളുടെ ഉപഭോഗം ചെറുക്കുവാനുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. അതിനായി പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച ഓപ്പറേഷന്‍ ഓറോക്കി.

പിടിയിലകപ്പെട്ടവരില്‍ 61% പേരും നേരത്തെ സമാനമായ കേസുകളില്‍ ശിക്ഷ അനുഭവിച്ചവരാണെന്ന് പോലീസ് പറഞ്ഞു. വിവിധ ലൈനുകള്‍ നിയന്ത്രിക്കുന്നവരില്‍ ഒരാള്‍ ഒരു വനിതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ലൈന്‍ നടത്തിക്കൊണ്ടുപോകുവാന്‍ വ്യാജപേരില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഫോണ്‍ മാത്രമേ ഉപയോഗിക്കുകയുള്ളു. മറ്റ് ഫോണുകളെല്ലാം പേ- ആസ്- യൂ-ഗോ ബര്‍ണര്‍ ഉപകരണങ്ങളായിരുന്നു. റെജിസ്റ്റര്‍ ചെയ്ത ഫോണില്‍ നിന്നും കൂട്ടത്തോടെ എസ് എം എസ് അയച്ചാണ് മയക്കുമരുന്നിന്റെ കാര്യം പരസ്യം ചെയ്തിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category