1 GBP = 94.00 INR                       

BREAKING NEWS

ഇന്നലെ യു കെ യില്‍ മരിച്ചത് 324 പേര്‍; മരണം 50,000 പിന്നിട്ടതായി സമ്മതിച്ച് സര്‍ക്കാരും; ജൂലായിയോടെ മരണം പൂര്‍ണ്ണമായും ഇല്ലാതെയാവുമെന്ന് റിപ്പോര്‍ട്ട്; കോവിഡിനെ ബ്രിട്ടന്‍ കീഴടക്കുന്നതിങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ജൂലായ് മാസത്തോടെ കോവിഡ് മരണത്തിന് ഒരു അറുതിവരുമെന്നാണ് ഇപ്പോള്‍ ഈ രംഗത്തെ ഒരു വിദഗ്ദന്‍ പ്രവചിച്ചിരിക്കുന്നത്. ഇന്നലെ 324 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ പ്രവചനം ഉണ്ടായിരിക്കുന്നത്. അതേ സമയം ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിവാര മരണസംഖ്യയാണ് കഴിഞ്ഞയാഴ്ച്ച ഇംഗ്ലണ്ടിലും വെയില്‍സിലും രേഖപ്പെടുത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്ററ്റിസ്റ്റിക്സും റിപ്പോര്‍ട്ട് ചെയ്തു.

മേയ് 22 ന് അവസാനിച്ച വാരത്തില്‍ 1,938 പേരാണ് ഇംഗ്ലണ്ടിലും വെയില്‍സിലും കൂടി മരണമടഞ്ഞത്. തൊട്ടു മുന്‍പിലത്തെ ആഴ്ച്ചയേക്കാള്‍ ഏകദേശം 30% കുറവാണിത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറവ് മരണസംഖ്യയും. ഇരുണ്ടനാളുകളില്‍ 16,000 മരണങ്ങള്‍ രേഖപ്പെടുത്തിയ ഇംഗ്ലണ്ടും വെയില്‍സും ഇപ്പോള്‍ സാധാരണനിലയിലേക്ക് തിരിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇതുവരെ 50,000 പേരോളം കോവിഡ് ബാധമൂലം മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതേസമയം കോവിഡ് സമയത്ത് രേഖപ്പെടുത്തിയ, കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ അധികം ഉണ്ടായ മരണങ്ങള്‍ കൂടി കണക്കിലെടുത്താല്‍ മരണസംഖ്യ 62,000 വരുമെന്നാണ് മറ്റൊരു കണക്കില്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം ബ്രിട്ടനിലെ മരണസംഖ്യ 39,369 മാത്രമാണ്. ഇന്നലെ രേഖപ്പെടുത്തിയ 324 മരണങ്ങള്‍ ഉള്‍പ്പടെയാണിത്.

അതുപോലെ, പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. മൊത്തം രോഗബാധിതരുടെ എണ്ണം 2,78,000 ത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മരണമടഞ്ഞവരില്‍ 12 പേര്‍ സ്‌കോട്ട്ലാന്‍ഡില്‍ നിന്നും ഏഴ് പേര്‍ വെയില്‍സില്‍ നിന്നും രണ്ട് പേര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുമാണ്. ഓക്സോഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ ഡയറക്ടര്‍ പ്രൊഫസര്‍ ഹെനെഘന്‍ പറയുന്നത് അടുത്ത ആഴ്ച്ചമുതല്‍ മരണസംഖ്യയില്‍ കാര്യമായ കുറവ് കണ്ടുതുടങ്ങുമെന്നാണ്. മാത്രമല്ല, ജൂണ്‍ അവസാനത്തോടെ കോവിഡ് മൂലമുള്ള മരണം ഇല്ലാതെയാകുമെന്നും അദ്ദേഹം പറയുന്നു.

ഇറ്റലിയില്‍ ഇപ്പോഴും പ്രതിദിനം 50 നും 100 നും ഇടയില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഫ്രാന്‍സില്‍ ഏകദേശം 3 മരണങ്ങള്‍ പ്രതിദിനം നടക്കുന്നു. ഇത്തരത്തിലുള്ള അപൂര്‍വ്വമായ പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ അടുത്തതായി എന്ത് സംഭവിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ് നിയന്ത്രണം സാദ്ധ്യമോ എന്ന കാര്യം തീരുമാനിക്കപ്പെടുക എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം കെയര്‍ ഹോമുകളില്‍ രോഗവ്യാപനം ശക്തമാകുവാനുള്ള സാദ്ധ്യതയും അദ്ദേഹം കാണുന്നുണ്ട്.

ഇതിനിടയില്‍ ഒ എന്‍ എസ് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും വച്ച് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബിര്‍മിംഗ്ഹാം ലോക്കല്‍ അതോറിറ്റിയിലാണെന്ന് പറയുന്നു. ഇവിടെ മാത്രമാണ് 1000 ത്തില്‍ അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അതേ സമയം ലീഡ്സ്, കൗണ്ടി ദുര്‍ഹാം ലിവര്‍പൂള്‍ എന്നിവിടങ്ങലില്‍ 500 ല്‍ അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഐല്‍സ് ഓഫ് സിസിലി മാത്രമാണ് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഏക ലോക്കല്‍ അതോറിറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category